എംബിഎക്കാർക്ക് അവസരം  
Career

എംബിഎക്കാർക്ക് അവസരം

ജൂലൈ 26 ആണ് അവസാന തീയതി

തിരുവനന്തപുരം: കേരള സര്‍ക്കാര്‍ സഹകരണത്തോടെ തിരുവനന്തപുരം ടെക്നോപാര്‍ക്കില്‍ പ്രവര്‍ത്തിക്കുന്ന ഐസിടി അക്കാദമി ഒഫ് കേരള, ഹെഡ് ഒഫ് ഫിനാൻസ് തസ്തികയിലേയ്ക്ക് യോഗ്യരായ ഉദ്യോഗാർഥികളില്‍ നിന്നും അപേക്ഷകൾ ക്ഷണിച്ചു. ഈ രംഗത്ത് കുറഞ്ഞത് പത്ത് വര്‍ഷത്തെ അനുഭവപരിചയവും ഫിനാന്‍സില്‍ എംബിഎ അല്ലെങ്കിൽ സിഎ / ഐസിഡബ്ലിയുഎ പൂര്‍ണ്ണ യോഗ്യത നേടിയിട്ടുള്ളവർക്ക് അപേക്ഷിക്കാം.

ഫിനാന്‍ഷ്യല്‍ സോഫ്റ്റ്‌വെയര്‍ & സിസ്സ്റ്റംസ്, ടാലി അല്ലെങ്കില്‍ സോഹോ, എക്സല്‍, ഫിനാന്‍ഷ്യല്‍ മോഡലിംഗ് സോഫ്റ്റ്‌വെയറുകൾ തുടങ്ങിയവയിലുള്ള പ്രാവീണ്യം അനിവാര്യം. കമ്പനിയുടെ സാമ്പത്തിക പ്രവര്‍ത്തനങ്ങളുടെ മേല്‍നോട്ടം വഹിക്കുക, നയപരമായ തീരുമാനങ്ങള്‍ കൈക്കൊള്ളുക, വിവിധ വുകുപ്പുകളുമായുള്ള സഹകരണം ഉറപ്പാക്കുക, കൃത്യമായ നികുതി പരിപാലനം തുടങ്ങിയവയാണ് പ്രധാന ചുമതലകള്‍ .

താൽപര്യമുള്ളവര്‍ക്ക് https://ictkerala.org/careers ഈ ലിങ്കിലൂടെ അപേക്ഷിക്കാം. ജൂലൈ 26 ആണ് അവസാന തീയതി. കൂടുതല്‍ വിവരങ്ങള്‍ക്ക് +91 471 2700 811.

മഹാരാഷ്ട്രയിൽ ഇനി പ്രതിപക്ഷ നേതാവില്ല; 60 വർഷത്തിനിടെ ഇതാദ്യം

'തീരെ കുറഞ്ഞു പോയി'; 300 ബില്യൺ ഡോളറിന്‍റെ കാലാവസ്ഥാ സാമ്പത്തിക പാക്കേജ് തള്ളി ഇന്ത്യ

സംഭൽ മോസ്ക് സർവേയ്ക്കിടെ കല്ലേറ്; കണ്ണീർവാതകം പ്രയോഗിച്ച് പൊലീസ്, 10 പേർ കസ്റ്റഡിയിൽ

നടന്മാർക്കെതിരേയുള്ള ലൈംഗികാതിക്രമക്കേസ് പിൻവലിക്കില്ല; തനിക്കെതിരേയുള്ള കേസ് കെട്ടിച്ചമച്ചതെന്നും പരാതിക്കാരി

സിപിഎമ്മിൽ ചേരാത്തതുകൊണ്ട് വെള്ളനാട് ശശിക്ക് വൈരാഗ‍്യമുണ്ടായിരുന്നു, മുണ്ടേല മോഹനന്‍റെ മരണത്തിൽ ആരോപണവുമായി കുടുംബം