ബെൽജിയത്തിൽ നഴ്സുമാർക്ക് അവസരം; വിസയും ടിക്കറ്റും സൗജന്യം Representative image
Career

ബെൽജിയത്തിൽ നഴ്സുമാർക്ക് അവസരം; വിസയും ടിക്കറ്റും സൗജന്യം

ഇന്‍റര്‍വ്യൂവില്‍ വിജയിക്കുന്നവര്‍ക്ക് ഡച്ച് ഭാഷയില്‍ ആറ് മാസത്തെ സൗജന്യ പരിശീലനം നല്‍കും. പരിശീലന കാലത്ത് 15,000 രൂപ വീതം പ്രതിമാസ സ്റ്റൈപ്പൻഡും ലഭിക്കും.

തിരുവനന്തപുരം: കേരള സര്‍ക്കാര്‍ സ്ഥാപനമായ ഒഡെപെക് മുഖേന ബെല്‍ജിയത്തിലേക്ക് നഴ്സുമാരുടെ സൗജന്യ നിയമനം നടത്തുന്നു. നിലവില്‍ 60 ഒഴിവുകളാണുള്ളത്. നഴ്സിങ്ങില്‍ ഡിപ്ലോമ അല്ലെങ്കില്‍ ഡിഗ്രി, ചുരുങ്ങിയത് ഒരു വര്‍ഷം പ്രവൃത്തി പരിചയം എന്നിവയുള്ളവര്‍ക്ക് അപേക്ഷിക്കാം. ഉയര്‍ന്ന പ്രായ പരിധി 35 വയസ്. ഇംഗ്ലീഷ് പ്രാവീണ്യം ഉറപ്പു വരുത്തുന്നതിനായി IELTS/OET പരീക്ഷയില്‍ 6.0/ഇ+ ഉള്ളവരെ മാത്രമേ പരിഗണിക്കുകയുള്ളൂ.

ജൂലൈയിൽ ആരംഭിച്ച് ഡിസംബറില്‍ അവസാനിക്കുന്ന ഈ പരിശീലനം വിജയകരമായി പൂര്‍ത്തിയാക്കുന്നവര്‍ക്ക് 2025 ജനുവരിയിൽ ബെല്‍ജിയത്തിലേക്ക് യാത്ര തിരിക്കാന്‍ സാധിക്കുമെന്നാണ് ഒഡെപെക് പറയുന്നത്.

ഇന്‍റര്‍വ്യൂവില്‍ വിജയിക്കുന്നവര്‍ക്ക് ഡച്ച് ഭാഷയില്‍ ആറ് മാസത്തെ സൗജന്യ പരിശീലനം നല്‍കും. പരിശീലന കാലത്ത് 15,000 രൂപ വീതം പ്രതിമാസ സ്റ്റൈപ്പൻഡും ലഭിക്കും. വിസ, എയര്‍ ടിക്കറ്റ് തുടങ്ങിയവയും സൗജന്യമാണ്.

ഇന്‍റര്‍വ്യൂവിനു രജിസ്റ്റര്‍ ചെയ്യുന്നതിനും വിശദ വിവരങ്ങള്‍ക്കുമായി https://odepc.kerala.gov.in/aurora/ എന്ന വെബ്‌സൈറ്റ് സന്ദര്‍ശിക്കുക. കൂടാതെ ബയോഡേറ്റ, IELTS/OET സ്കോര്‍ ഷീറ്റ്, പാസ്പോര്ട്ട് കോപ്പി എന്നിവ eu@odepc.in എന്ന ഇമെയില്‍ വിലാസത്തിലേക്ക് അയക്കണം. അപേക്ഷ ലഭിക്കേണ്ട അവസാന തീയതി 2024 മേയ് 9. ഫോണ്‍: 0471 2329440/ 41/42/43/45; മൊബൈല്‍ 77364 96574.

'എൽഡിഎഫ് സർക്കാർ മൂന്നാം ടേമിലേക്ക്'; ഉപതെരഞ്ഞെടുപ്പ് ഫലം സൂചനയെന്ന് എം.വി. ഗോവിന്ദൻ

'ഞാൻ കടലാണ്, തിരിച്ചുവരും'; പറഞ്ഞത് യാഥാർഥ്യമാക്കി ഫഡ്നാവിസ്

'മഹാ പരാജയം'; മഹാ വികാസ് അഘാടിയെ തോൽവിയിലേക്ക് നയിച്ചത് കോൺഗ്രസോ?

ഇൻസ്റ്റഗ്രാം ഫ്രണ്ടിനെ വിവാഹം കഴിക്കാനായില്ല; അഞ്ച് വയസുകാരിയെ കഴുത്ത് ഞെരിച്ച് കൊന്ന് അമ്മ

ദേവേന്ദ്ര ഫഡ്നാവിസ് വീണ്ടും മഹാരാഷ്ട്ര മുഖ്യമന്ത്രി!! വിവിധയിടങ്ങളിൽ പോസ്റ്ററുകൾ പ്രത്യക്ഷപ്പെട്ടു