Career

ജർമനിയിലേക്ക് നഴ്സിങ് റിക്രൂട്ട്മെന്‍റ്: ജൂലൈ 15 മുതൽ അപേക്ഷിക്കാം

കേരളത്തില്‍ നിന്നു ജർമനിയിലേയ്ക്കുളള നഴ്സിങ് റിക്രൂട്ട്മെന്‍റിനായുളള നോര്‍ക്ക റൂട്ട്സ് ട്രിപ്പിള്‍ വിന്‍ പദ്ധതിയുടെ നാലാം ഘട്ടത്തിലേയ്ക്ക് അപേക്ഷ ക്ഷണിച്ചു. ഉദ്യോഗാർഥികള്‍ക്ക് ജൂലൈ 15 മുതല്‍ അപേക്ഷകള്‍ സമര്‍പ്പിക്കാം.

ജനറല്‍ നഴ്സിങ് അല്ലെങ്കില്‍ ബിഎസ്‌സി നഴ്സിങ് അടിസ്ഥാന യോഗ്യത. ജനറല്‍ നഴ്സിങ് മാത്രം പാസായവർക്ക് മൂന്നു വർഷം പ്രവൃത്തിപരിചയം നിർബന്ധമാണ്. ബിഎസ്‌സി നഴ്സിങ്, പോസ്റ്റ് ബിഎസ്‌സി നഴ്സിങ് നേടിയവർക്ക് എക്സ്പീരിയൻസ് നിർബന്ധമല്ല.

മലയാളികളായ/കേരളീയരായ നഴ്സുമാര്‍ക്ക് മാത്രമാകും ട്രിപ്പിള്‍ വിന്‍ പദ്ധതിയിലേക്ക് അപേക്ഷിക്കാന്‍ അര്‍ഹത. ഉയര്‍ന്ന പ്രായപരിധി 39 വയസ്. 1985 ജനുവരി 1 ന് മുമ്പ് ജനിച്ചവര്‍ അപേക്ഷിക്കേണ്ടതില്ല. ആദ്യ ഘട്ടങ്ങളിലേതുപോലെ നാലാം ഘട്ടത്തിലും 300 നഴ്സുമാര്‍ക്കാണ് അവസരം. 2023 സെപ്റ്റംബറിലായിരിക്കും ഇന്‍റര്‍വ്യൂ.

അപേക്ഷയ്ക്കും കൂടുതല്‍ വിവരങ്ങള്‍ക്കും www.norkaroots.org, www.nifl.norkaroots.org എന്നീ വെബ്സൈറ്റുകള്‍ സന്ദര്‍ശിക്കാം.

തെരഞ്ഞെടുക്കപ്പെട്ടവരുടെ ഭാഷാപരിശീലനം 2023 ഡിസംബറിൽ ആരംഭിക്കും. ജർമന്‍ ഭാഷയില്‍ എ1, എ2, ബി1 വരെയുളള പരിശീലനം പൂര്‍ണമായും സൗജന്യമായിരിക്കും. തുടര്‍ന്ന് ജർമനിയില്‍ നിയമനത്തിനുശേഷം ജർമന്‍ ഭാഷയില്‍ ബി2 ലെവല്‍ പരിശീലനവും ലഭിക്കും.

നോര്‍ക്ക റൂട്ട്സും ജർമന്‍ ഫെഡറല്‍ എംപ്ളോയ്മെന്‍റ് ഏജന്‍സിയും ജർമന്‍ ഏജന്‍സി ഫോര്‍ ഇന്‍റര്‍നാഷണല്‍ കോഓപ്പറേഷനും സംയുക്തമായി നടപ്പാക്കുന്ന നഴ്സുമാരുടെ റിക്രൂട്ട്മെന്‍റ് പദ്ധതിയാണ് ട്രിപ്പിള്‍ വിന്‍.

കൂടുതല്‍ വിവരങ്ങള്‍ക്ക് 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന നോര്‍ക്ക ഗ്ളോബല്‍ കോണ്‍ടാക്ട് സെന്‍ററിന്‍റെ ടോള്‍ ഫ്രീ നമ്പറുകളായ 1800 425 3939 (ഇന്ത്യയില്‍ നിന്നും) +91~8802 012 345 (വിദേശത്തുനിന്നും, മിസ്സ്ഡ് കോള്‍ സര്‍വ്വീസ്) ബന്ധപ്പെടുക.

'ഒരു രാജ്യം ഒറ്റ തെരഞ്ഞെടുപ്പ്' 2029ൽ?

വയനാട് ദുരന്തം: പ്രചരിക്കുന്ന കണക്ക് വസ്തുതാവിരുദ്ധമെന്ന് സർക്കാർ

കേരളത്തിലേത് ദുരന്തമുണ്ടാകാൻ കാത്തിരിക്കുന്ന സർക്കാർ: പി.എം.എ. സലാം

റേഷൻ കാർഡ് ഉടമകളുടെ ഇ കെവൈസി അപ്ഡേഷൻ 18 മുതൽ

ജമ്മു കശ്മീരിൽ ഒന്നാം ഘട്ടം പരസ്യ പ്രചാരണം സമാപിച്ചു