Representative image of a UK nurse 
Career

കേരളത്തിൽനിന്ന് യുകെയിലേക്ക് സൗജന്യ നഴ്സിങ് റിക്രൂട്ട്മെന്‍റ്

കൊച്ചി: യുകെയിലെ വിവിധ എന്‍എച്ച്എസ് ട്രസ്റ്റുകളിലേക്കു നഴ്സുമാര്‍ക്ക് അവസരങ്ങളൊരുക്കുന്ന നോര്‍ക്ക റൂട്ട്സ് റിക്രൂട്ട്മെന്‍റ് ഡ്രൈവിന്‍റെ ഭാഗമായുളള അഭിമുഖങ്ങള്‍ക്ക് കൊച്ചിയില്‍ തുടക്കമായി.

10, 11, 13, 14, 20, 21 തീയതികളിലായി ഹോട്ടല്‍ ലെ മെറിഡിയനിലാണ് കൊച്ചിയിലെ റിക്രൂട്ട്മെന്‍റ് നടത്തുന്നത്. ഈ മാസം 17, 18 തീയതികളിൽ കര്‍ണാടകയിലെ മംഗളൂരുവിലും (ഹോട്ടല്‍ താജ് വിവാന്ത) റിക്രൂട്ട്മെന്‍റ് ഡ്രൈവ് സംഘടിപ്പിക്കുന്നു.

നഴ്സിങ്ങിൽ ബിരുദമോ ഡിപ്ലോമയോ വിദ്യാഭ്യാസ യോഗ്യതയും, ഇംഗ്ലീഷ് ഭാഷാ പ്രാവീണ്യം തെളിയിക്കുന്ന ഐഇഎല്‍ടിഎസ്/ഒഇടി യുകെ സ്കോറും ഉള്ളവർക്ക് അപേക്ഷിക്കാം. നിലവില്‍ ഐഇഎല്‍ടിഎസ്/ഒഇടി യോഗ്യത ഇല്ലാത്തവര്‍ക്കും ഈ പരീക്ഷയ്ക്ക് തയാറെടുക്കുന്നവര്‍ക്കും ഉപാധികളോടെ പങ്കെടുക്കാം.

ജനറല്‍ മെഡിക്കല്‍ & സര്‍ജിക്കല്‍/എമര്‍ജന്‍സി നഴ്സ് തസ്തികയിലേക്ക് അപേക്ഷിക്കുന്നവര്‍ക്ക് ഈ ഡിപ്പാര്‍ട്ടുമെന്‍റില്‍ കഴിഞ്ഞ മൂന്നു വര്‍ഷത്തിനുള്ളില്‍ കുറഞ്ഞത് ഒരു വര്‍ഷത്തെ പ്രവൃത്തി പരിചയം വേണം.

തിയെറ്റര്‍ നഴ്സ് തസ്തികയിലേക്ക് കഴിഞ്ഞ രണ്ടു വര്‍ഷത്തിനുള്ളില്‍ കുറഞ്ഞത് ഒരു വര്‍ഷത്തെ പ്രവൃത്തി പരിചയവും മെന്‍റല്‍ ഹെല്‍ത്ത് നഴ്സ് തസ്തികയിലേക്ക് സൈക്യാട്രി വാര്‍ഡില്‍ കുറഞ്ഞത് ആറു മാസത്തെ പ്രവൃത്തി പരിചയവും ആവശ്യമാണ്.

നഴ്സിങ് കൗണ്‍സില്‍ രജിസ്ട്രേഷന് ശേഷം സൈക്യാട്രിക് വാര്‍ഡില്‍ കുറഞ്ഞത് ആറു മാസം എക്സ്പീരിയന്‍സ് ഉള്ള ഉദ്യോഗാര്‍ഥികള്‍ (ഐഇഎല്‍ടിഎസ്/ഒഇടി പരീക്ഷക്ക് തയാറെടുക്കുന്നവര്‍) തെരഞ്ഞെടുക്കപ്പെട്ടാല്‍ അവരുടെ ഒഇടി പരിശീലനവും പരീക്ഷാഫീസും എന്‍എച്ച്എസ് ട്രസ്റ്റ് തന്നെ വഹിക്കും.

താത്പര്യമുള്ള ഉദ്യോഗാര്‍ഥികള്‍ norka@kerala.gov.in എന്ന ഇമെയില്‍ വിലാസത്തില്‍ അവരുടെ ബയോഡാറ്റ, ഐഇഎല്‍ടിഎസ്/ ഒഇടി സ്കോര്‍ കാര്‍ഡ്, യോഗ്യത തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റ്, പാസ്പോര്‍ട്ടിന്‍റെ പകര്‍പ്പ് എന്നിവ സഹിതം അപേക്ഷിക്കുക. അല്ലെങ്കില്‍ നോര്‍ക്ക ഇസ്റ്റിറ്റ്യൂട്ട് ഓഫ് ഫോറിന്‍ ലാംഗ്വേജിന്‍റെ വെബ്സൈറ്റ് nifl.norkaroots.org സന്ദര്‍ശിച്ചും അപേക്ഷ നല്‍കാം. റിക്രൂട്ട്മെന്‍റ് സൗജന്യമാണ്.

കൂടുതല്‍ വിവരങ്ങള്‍ക്ക് 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന നോര്‍ക്ക ഗ്ലോബല്‍ കോണ്‍ടാക്ട് സെന്‍ററിന്‍റെ ടോള്‍ ഫ്രീ നമ്പറില്‍ (ENGLISH, MALAYALAM) 1800 4253 939 ഇന്ത്യയില്‍ നിന്നും +91 88020 12345 എന്ന നമ്പറിൽ വിദേശത്തു നിന്നും (മിസ്ഡ് കോള്‍ സൗകര്യം) ബന്ധപ്പെടാം.

norkaroots.org, nifl.norkaroots.org എന്നീ വെബ്‌സൈറ്റുകളിലും വിവരങ്ങള്‍ ലഭ്യമാണ്. അല്ലെങ്കില്‍ +91813 8087773 എന്ന വാട്സ്ആപ്പ് നന്പറിലും ബന്ധപ്പെടാം.

'ഒരു രാജ്യം ഒറ്റ തെരഞ്ഞെടുപ്പ്' 2029ൽ?

വയനാട് ദുരന്തം: പ്രചരിക്കുന്ന കണക്ക് വസ്തുതാവിരുദ്ധമെന്ന് സർക്കാർ

കേരളത്തിലേത് ദുരന്തമുണ്ടാകാൻ കാത്തിരിക്കുന്ന സർക്കാർ: പി.എം.എ. സലാം

റേഷൻ കാർഡ് ഉടമകളുടെ ഇ കെവൈസി അപ്ഡേഷൻ 18 മുതൽ

ജമ്മു കശ്മീരിൽ ഒന്നാം ഘട്ടം പരസ്യ പ്രചാരണം സമാപിച്ചു