റിസര്‍വ് ബാങ്ക് ഒഫ് ഇന്ത്യയില്‍ ജൂണിയര്‍ എന്‍ജിനിയര്‍ ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. സിവില്‍ 29, ഇലക്ട്രിക്കല്‍ - ആറ് എന്നിങ്ങനെയാണ് ഒഴിവുകള്‍ .
യോഗ്യത: സിവില്‍/ ഇലക്ട്രിക്കല്‍ / ഇലക്ട്രിക്കല്‍ ആന്‍ഡ് ഇലക്ട്രോണിക്സ് എന്‍ജിനിയറിങില്‍ 55 ശതമാനം മാര്‍ക്കോടെ ബിരുദം. 65 ശതമാനം മാര്‍ക്കോടെയുള്ള ത്രിവത്സര ഡിപ്ലോമ.
എസ്സി, എസ്ടി, ഭിന്നശേഷി വിഭാഗക്കാര്‍ക്ക് മാര്‍ക്കില്‍ 10 ശതമാനം വരെ ഇളവ് ലഭിക്കും. ബിരുദധാരികള്‍ക്ക് ഒരുവര്‍ഷത്തെയും ഡിപ്ലോമക്കാര്‍ക്ക് രണ്ടുവര്‍ഷത്തെയും പ്രവര്‍ത്തനപരിചയം ഉണ്ടായിരിക്കും.
പ്രായം: 20-30 ഉയര്‍ന്ന പ്രായപരിധിയില്‍ എസ്സി/ എസ്ടി വിഭാഗക്കാര്‍ക്ക് അഞ്ചു വര്‍ഷത്തെയും ഒബിസി വിഭാഗക്കാര്‍ക്ക് മൂന്നുവര്‍ഷത്തെയും ഇളവ് ലഭിക്കും.
വിധവകള്‍ക്കും പുനര്‍വിവാഹിതരാകാത്ത വിവാഹമോചിതര്‍ക്കും 35 വയസ് (എസ്സി, എസ്ടി- 40) വരെ ഇളവുണ്ട്. വിമുക്തഭടന്മാര്ക്ക് നിയമാനുസൃതയിളവുണ്ട്.
വിശദവിവരങ്ങള്‍ക്ക് www.rbi.org.in എന്ന വെബ്സൈറ്റ് സന്ദര്‍ശിക്കുക. അപേക്ഷ ഓണ്‍ലൈനായി സമര്‍പ്പിക്കണം. അവസാന തീയതി ജൂണ്‍ 30.