സൗദിയിൽ നഴ്സുമാരുടെ ഒഴിവുകൾ; റിക്രൂട്ട്‌മെന്‍റ് നോർക്ക വഴി Representative image
Career

സൗദിയിൽ നഴ്സുമാരുടെ ഒഴിവുകൾ; റിക്രൂട്ട്‌മെന്‍റ് നോർക്ക വഴി

തിരുവനന്തപുരം: സൗദി അറേബ്യയിലെ ആരോഗ്യ മന്ത്രാലയത്തിലേയ്ക്ക് (MoH) കേരളത്തില്‍ നിന്നുളള നഴ്സുമാരെ നേരിട്ട് റിക്രൂട്ട് ചെയ്യുന്നു. നോര്‍ക്ക റൂട്ട്സ് വഴി നടത്തുന്ന റിക്രൂട്ട്മെന്‍റിനുള്ള അഭിമുഖങ്ങൾ ജൂലൈ 22 മുതല്‍ 26 വരെ കൊച്ചിയില്‍.

ഒഴിവുള്ള സ്പെഷ്യലൈസേഷനുകൾ ഇവ:

  1. കാര്‍ഡിയാക് കത്തീറ്ററൈസേഷന്‍

  2. കാര്‍ഡിയാക് ഐസിയു (മുതിര്‍ന്നവര്‍ക്ക്)

  3. ഡയാലിസിസ്

  4. എമര്‍ജന്‍സി പീഡിയാട്രിക്

  5. എമര്‍ജന്‍സി റൂം (ER)

  6. ജനറല്‍ നഴ്സിംഗ്

  7. ഐസിയു അഡൽറ്റ്

  8. മെഡിസിന്‍ & സര്‍ജറി

  9. (പ്രസവ ചികിത്സ)/ഗൈനക്കോളജി (OB/GYN)

  10. ഓങ്കോളജി

  11. ഓപ്പറേഷന്‍ തിയറ്റര്‍ (OT/OR)

  12. പീഡിയാട്രിക് ഇന്‍റന്‍സീവ് കെയര്‍ യൂണിറ്റ് (PICU)

നഴ്സിങ്ങില്‍ ബിരുദമോ/പോസ്റ്റ് ബിഎസ്‌സി വിദ്യാഭ്യാസ യോഗ്യതയും കുറഞ്ഞത് ഒരു വര്‍ഷത്തെ പ്രവൃത്തിപരിചയവും ഉളളവര്‍ക്ക് അപേക്ഷിക്കാം.

കൂടുതല്‍ വിവരങ്ങള്‍ക്ക്: 0471 2770536, 539, 540, 577 എന്നീ നമ്പറുകളിലോ (ഓഫീസ് സമയത്ത്, പ്രവൃത്തിദിനങ്ങളില്‍) 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന നോര്‍ക്ക ഗ്ളോബല്‍ കോണ്‍ടാക്ട് സെന്‍ററിന്‍റെ ടോള്‍ ഫ്രീ നമ്പറുകളായ 1800 425 3939 (ഇന്ത്യയില്‍ നിന്നും) +91~8802 012 345 (വിദേശത്തുനിന്നും, മിസ്സ്ഡ് കോള്‍ സര്‍വ്വീസ്) ബന്ധപ്പെടാവുന്നതാണ്.

'ഒരു രാജ്യം ഒറ്റ തെരഞ്ഞെടുപ്പ്' 2029ൽ?

വയനാട് ദുരന്തം: പ്രചരിക്കുന്ന കണക്ക് വസ്തുതാവിരുദ്ധമെന്ന് സർക്കാർ

കേരളത്തിലേത് ദുരന്തമുണ്ടാകാൻ കാത്തിരിക്കുന്ന സർക്കാർ: പി.എം.എ. സലാം

റേഷൻ കാർഡ് ഉടമകളുടെ ഇ കെവൈസി അപ്ഡേഷൻ 18 മുതൽ

ജമ്മു കശ്മീരിൽ ഒന്നാം ഘട്ടം പരസ്യ പ്രചാരണം സമാപിച്ചു