സൗദിയിൽ സ്റ്റാഫ് നഴ്സ് ഒഴിവ്: നോര്‍ക്കയിൽ അപേക്ഷിക്കാം Representative image
Career

സൗദിയിൽ സ്റ്റാഫ് നഴ്സ് ഒഴിവ്: നോര്‍ക്കയിൽ അപേക്ഷിക്കാം

നവംബര്‍ 5നകം അപേക്ഷ നല്‍കണമെന്ന് നോർക്ക

തിരുവനന്തപുരം:​ സൗദിഅറേബ്യ ആരോഗ്യമന്ത്രാലയത്തിലേയ്ക്കുളള സ്റ്റാഫ് നഴ്സ് (വനിതകള്‍) ഒഴിവുകളിലേയ്ക്ക് നോര്‍ക്ക റൂട്ട്സ് റിക്രൂട്ട്മെന്‍റ് സംഘടിപ്പിക്കുന്നു. ക്രിട്ടിക്കൽ കെയർ യൂണിറൂം (ഇആർ), ജനറൽ നഴ്സി​ങ്, ഐസിയു (ഇന്‍റന്‍സീവ് കെയർ യൂണിറ്റ്), മെറ്റേണിറ്റി ജനറൽ, ന്യൂബോൺ ഇന്‍റന്‍സീവ് കെയർ യൂണിറ്റ്‌, ഓപ്പറേറ്റി​ങ് റൂം (ഒആർ), പീഡിയാട്രിക് ജനറൽ, പീഡിയാട്രിക് ഇന്‍റ​ന്‍സീവ് കെയർ യൂണിറ്റ്, കാത്ത് ലാബ് എന്നീ സ്പെഷ്യാലിറ്റികളിലാണ് ഒഴിവുകള്‍.

നഴ്സിങില്‍ ബിഎസ്‌​സി ​പോസ്റ്റ് ബിഎസ്‌​സി ​വിദ്യാഭ്യാസയോഗ്യതയും സ്പെഷ്യാലിറ്റികളില്‍ കുറഞ്ഞത് 2 വർഷത്തെ പ്രവൃത്തിപരിചയവു​മുളള ഉദ്യോഗാർ​ഥികള്‍ക്ക് അപേക്ഷിക്കാം. വിശദമായ സിവി യും വിദ്യാഭ്യാസം, പ്രവൃ​ത്തിപരിചയം, പാസ്പോര്‍ട്ട് എന്നിവയുടെ പകര്‍പ്പുകള്‍ സഹിതം www.norkaroots.org, www.nifl.norkaroots.org എന്നീ വെബ് സൈറ്റുകൾ സന്ദര്‍ശിച്ച് നവംബര്‍ 5നകം അപേക്ഷ നല്‍കണമെന്ന് നോർക്ക റൂട്സ് ചീഫ് എക്സിക്യൂട്ടീവ് ഓഫീസർ അജിത് കോളശ്ശേരി അറിയിച്ചു.

സൗദി കമ്മീഷൻ ഫോർ ഹെൽത്ത് സ്പെഷ്യലിസ്റ്റുകളിൽ നിന്നുള്ള പ്രൊഫഷണൽ ക്ലാസി​ഫിക്കേഷന്‍ (മുമാരിസ് + വഴി) യോഗ്യതയും വേണം. ഇതിനു പുറമേ അപേക്ഷ നല്‍കുന്നതിനുളള അവസാന തീയതിയ്ക്കു മുന്‍പ് സര്‍ട്ടിഫിക്കറ്റുകള്‍ ഡാറ്റാഫ്ലോ വെരിഫിക്കേഷന്‍ ചെയ്യുകയോ അല്ലെങ്കില്‍ ഇതിനായി നല്‍കുമ്പോള്‍ ലഭ്യമായ രസീതോ ഹാജരാക്കണം. ഇതിനായുളള അഭിമുഖം നവംബര്‍ 13 മുതല്‍ 15 വരെ എറണാകുളത്ത് നടക്കും. അപേക്ഷകര്‍ മുന്‍പ് എസ്എ​എം​ആർ പോർട്ടലിൽ രജിസ്റ്റര്‍ ചെയ്തവരാകരുത്. കുറഞ്ഞത് 6 മാസത്തെ കാലാവധിയുളള സാധുതയുളള പാസ്പോര്‍ട്ട് ഉളളവരാകണം. അഭിമുഖസമയത്ത് പാസ് പോര്‍ട്ട് ഹാജരാക്കണം. കൂടുതല്‍ വിവരങ്ങള്‍ക്ക് നോര്‍ക്ക റൂട്ട്സ് ഗ്ലോബല്‍ കോണ്‍ടാക്ട് സെന്‍ററിന്‍റെ ടോള്‍ഫ്രീ നമ്പറുകളില്‍ 1800-425-3939 (ഇന്ത്യയില്‍ നിന്നും) +91 8802012345 (വിദേശത്ത് നിന്നും-മിസ്ഡ് കോള്‍ സൗകര്യം) ബന്ധപ്പെടാം.

ഇന്ത്യക്ക് യുഎൻ രക്ഷാസമിതി സ്ഥിരാംഗത്വം കിട്ടിയാലും വീറ്റോ അധികാരമുണ്ടാകില്ല

അന്ന് ആക്രമണം, ഇന്നു സ്വീകരണം, ''സർക്കാർ മാപ്പ് പറയണമെന്ന് പലരും പറയുന്നുണ്ട്''

വയനാട് ദുരന്തത്തെ നിസാരവത്കരിച്ച് വി. മുരളീധരൻ

വിദ്വേഷ പ്രസ്താവന; സുരേഷ് ഗോപിക്കെതിരെ ഡിജിപിക്ക് പരാതി നൽകി എഐവൈഎഫ് നേതാവ്

സുപ്രീം കോടതിക്ക് സത്യം ബോധ്യമായി: ഷഹീൻ സിദ്ദിഖ്