Career

ഒഴി​​​വുകൾ

എസ്‌ഐഡിബി: 50 ​​​ഒഴി​​​വ്

സ്മോൾ ഇൻഡസ്ട്രീസ് ഡെവലപ്മെന്‍റ് ബാങ്ക് ഓഫ് ഇന്ത്യയിൽ ഓഫീസർ അവസരം. 50 ഒഴിവ്. ജനറൽ-22, ഒബിസി-11, ഇഡബ്ള്യുഎസ്-5, എസ് സി-8, എസ്ടി-4 എന്നിങ്ങനെയാണു നിയമനം. മൂന്ന് ഒഴിവ് ഭിന്നശേഷിക്കാർക്കായി നീക്കിവച്ചതാണ് ഓണ്‍ലൈൻ അപേക്ഷ നവംബർ 28 വരെ. ജനറൽ സ്ട്രീമിൽ അസിസ്റ്റന്‍റ് മാനേജർ ഗ്രേഡ് എ തസ്തികയിലാണ് ഒഴിവ്. ജോലിപരിചയമുള്ളവരാകണം അപേക്ഷകർ. തെരഞ്ഞെടുപ്പ് ഗ്രൂപ്പ് ഡിസ്കഷൻ, ഇന്‍റർവ്യൂ എന്നിവയുടെ അടിസ്ഥാനത്തിൽ. www.sidbi.in

നോ​​​ർ​​​ത്ത് സെ​​​ൻ​​​ട്ര​​​ൽ റെ​​​യി​​​ൽ​​​വേ: 1664 ഒ​​​ഴി​​​വ്

നോർത്ത് സെൻട്രൽ റെയിൽവേയുടെ വിവിധ വർക്‌ഷോപ്/ഡിവിഷനുകളിൽ അപ്രന്‍റിസ് അവസരം. വിവിധ ട്രേഡുകളിലായി 1664 ഒഴിവ്. ഒരു വർഷമാണു പരിശീലനം. ഡിസംബർ 14 വരെ ഓണ്‍ലൈനായി അപേക്ഷിക്കാം. യോഗ്യത, പ്രായം, ഫീസ് തെരഞ്ഞെടുപ്പ് എന്നിവ സംബന്ധിച്ച കൂടുതൽ വിവരങ്ങൾ വെബ്സൈറ്റിൽ. ഒഴിവുള്ള ട്രേഡുകൾ: ഫിറ്റർ, വെൽഡർ, ആർമേച്ചർ വൈൻഡർ, മെഷീനിസ്റ്റ്, കാർപെന്‍റർ, ഇലക്‌ട്രീഷൻ, പെയിന്‍റർ, മെക്കാനിക്, ഇൻഫർമേഷൻ ആൻഡ് കമ്യൂണിക്കേഷൻ ടെക്നോളജി സിസ്റ്റം മെയ്ന്‍റനൻസ്, വയർമാൻ, ബ്ലാക്സ്മിത്ത്, പ്ലംബർ, മെക്കാനിക് കം ഓപ്പറേറ്റർ (ഇലക്‌ട്രോണിക്സ് കമ്യൂണിക്കേഷൻ സിസ്റ്റം), ഹെൽത്ത് സാനിറ്ററി ഇൻസ്പെക്‌ടർ, മൾട്ടിമീഡിയ ആൻഡ് വെബ് പേജ് ഡിസൈനർ, എംഎംടിഎം, ക്രെയ്ൻ, ഡ്രാഫ്റ്റ്സ്മാൻ (സിവിൽ), സ്റ്റെനോഗ്രഫർ (ഇംഗ്ലീഷ്, ഹിന്ദി), ടർണർ. www.rrcpryj.org

റെ​​​യി​​​ൽ വി​​​കാ​​​സ് നി​​​ഗം ലിമിറ്റഡില്‍ മാനേജര്‍ - 50 ഒ​​​ഴി​​​വ്

റെയിൽ വികാസ് നിഗം ലിമിറ്റഡിൽ 50 മാനേജർ ഒഴിവിൽ റെഗുലർ നിയമനം. ഇന്ത്യയിൽ എവിടെയും നിയമനം ലഭിക്കാം. ഡിസംബർ അഞ്ചു വരെ അപേക്ഷിക്കാം. മാനേജർ/സിവിൽ: യോഗ്യത- സിവിൽ എൻജിനിയറിംഗ് ബിരുദം, ഒന്പതു വർഷ പരിചയം. ഡെപ്യൂട്ടി മാനേജർ/സിവിൽ: യോഗ്യത- സിവിൽ എൻജിനിയറിംഗ് ബിരുദം, അഞ്ചു വർഷ പരിചയം.അസിസ്റ്റന്‍റ് മാനേജർ/സിവിൽ: യോഗ്യത- സിവിൽ എൻജിനിയറിംഗ് ബിരുദം, മൂന്നുവർഷ പരിചയം/സിവിൽ എൻജിനിയറിംഗ് ഡിപ്ലോമ, കംപ്യൂട്ടർ പരിജ്ഞാനം, ആറു വർഷ പരിചയം.

മാനേജർ/ഇലക്‌ട്രിക്കൽ: യോഗ്യത- ഇല‌ക‌്ട്രിക്കൽ എൻജിനിയറിംഗ് ബിരുദം, ഒന്പതു വർഷ പരിചയം. ഡെപ്യൂട്ടി മാനേജർ/ഇല‌ക‌്ട്രിക്കൽ: യോഗ്യത- ഇലക്‌ട്രിക്കൽ എൻജിനിയറിംഗ് ബിരുദം, അഞ്ചു വർഷ പരിചയം.

അസിസ്റ്റന്‍റ് മാനേജർ/ഇലക്‌ട്രിക്കൽ: യോഗ്യത- ഇല‌ക‌്ട്രിക്കൽ എൻജിനിയറിംഗ് ബിരുദം, 3 വർഷ പരിചയം/ഇല‌ക‌്ട്രിക്കൽ എൻജിനിയറിംഗ് ഡിപ്ലോമ, കംപ്യൂട്ടർ പരിജ്ഞാനം, ആറു വർഷ പരിചയം.

മാനേജർ/എസ് ആൻഡ് ടി: യോഗ്യത- ഇലക്‌ട്രിക്കൽ/ഇലക്‌ട്രോണിക്സ് ആൻഡ് കമ്യൂണിക്കേഷൻ എൻജിനിയറിംഗ് ബിരുദം, ഒന്പതു വർഷ പരിചയം.

ഡെപ്യൂട്ടി മാനേജർ/എസ് ആൻഡ് ടി: യോഗ്യത- ഇല‌ക‌്ട്രിക്കൽ/ഇലക്‌ട്രോണിക്സ് ആൻഡ് കമ്യൂണിക്കേഷൻ എൻജിനിയറിംഗ് ബിരുദം, അഞ്ചു വർഷ പരിചയം.

അസിസ്റ്റന്‍റ് മാനേജർ/എസ് ആൻഡ് ടി: യോഗ്യത- ഇല‌ക്‌ട്രിക്കൽ/ ഇലക്‌ട്രോണിക്സ് ആൻഡ് കമ്യൂണിക്കേഷൻ എൻജിനിയറിംഗ് ബിരുദം, മൂന്നു വർഷ പരിചയം/ഇല‌ക്‌ട്രിക്കൽ/ഇലക്‌ട്രോണിക്സ് ആൻഡ് ടെലികമ്യൂണിക്കേഷൻ എൻജിനിയറിംഗ് ഡിപ്ലോമ, കംപ്യൂട്ടർ പരിജ്ഞാനം, ആറു വർഷ പരിചയം.www.rvnl.org

റൂർക്കല സ്റ്റീൽ പ്ലാന്‍റിൽ 110 ഒഴിവ്

റൂർക്കല സ്റ്റീൽ പ്ലാന്‍റിൽ 110 ഒഴിവ്. ഡിസംബർ 16 വരെ ഓണ്‍ലൈനായി അപേക്ഷിക്കാം. വിശദവിവരങ്ങൾ വെബ്സൈറ്റിൽ.

തസ്തിക: ഓപ്പറേറ്റർ കം ടെക്നിഷൻ (ബോ‌യ്‌ലർ ഓപ്പറേറ്റർ), യോഗ്യത: പത്താം ക്ലാസ്, മെക്കാനിക്കൽ/ഇലക്‌ട്രിക്കൽ/കെമിക്കൽ പവർ പ്ലാന്‍റ്/പ്രൊഡക്ഷൻ/ഇൻസ്ട്രുമെന്‍റേഷൻ എൻജിനിയറിംഗ് ഡിപ്ലോമ, ഒന്നാം ക്ലാസ് ബോയിലർ അറ്റൻഡന്‍റ് സർട്ടിഫിക്കറ്റ് ഓഫ് കോംപീറ്റൻസി.

ഓപ്പറേറ്റർ കം ടെക്നീഷൻ (ഇലക്ട്രിക്കൽ സൂപ്പർവൈസർ). യോഗ്യത: പത്താം ക്ലാസ്, ഇലക്‌ട്രിക്കൽ എൻജിനിയറിംഗ് ഡിപ്ലോമ, ഇലക്‌ട്രിക്കൽ സൂപ്പർവൈസറി സർട്ടിഫിക്കറ്റ്, ഒരു വർഷ പരിചയം.

അറ്റൻഡന്‍റ് കം ടെക്നീഷൻ ട്രെയിനി (ഇല‌‌ക്‌ട്രീഷൻ, ഫിറ്റർ, ഇലക്‌ട്രോണിക്സ്, മെഷിനിസ്റ്റ്, ഡീസൽ മെക്കാനിക്, സിഒപിഎ/ ഐടി). യോഗ്യത: പത്താം ക്ലാസ്, ബന്ധപ്പെട്ട ഐടിഐ. www.sail.co.in

എ​യിം​സി​ല്‍ ഗ്രൂ​പ്പ് ബി, ​സി ഒ​ഴി​വു​ക​ള്‍

ന്യൂഡൽഹി ഓൾ ഇന്ത്യ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസ് വിവിധ ഗ്രൂപ്പ് ബി, സി ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു.

വിവിധ എയിംസുകളിലായി 3036 ഒഴിവ്. കോമണ്‍ റിക്രൂട്ട്മെന്‍റ് എക്സാമിനേഷൻ ഫോർ എയിംസ് (സിആർഇ-എയിംസ്) മുഖേനയാണു തെരഞ്ഞെടുപ്പ്. ഡിസംബർ ഒന്നു വരെ ഓണ്‍ലൈനായി അപേക്ഷിക്കാം.

ഒഴിവുള്ള എയിംസുകൾ: ഭട്ടിൻഡ, ഭോപ്പാൽ, ബിബിനഗർ, ബിലാസ്പുർ, ദേവ്ഗഡ്, ഗോഹട്ടി, ജോധ്പുർ, കല്യാണി, മംഗളഗിരി, നാഗ്പുർ, പാറ്റ്ന, റായ്ബറേലി, ഋഷികേശ്, വിജയ്പുർ. ഡിസംബർ 18, 20 തീയതികളിൽ പരീക്ഷ. ഫീസ്: 3000 രൂപ (അർഹർക്ക് ഇളവ്). ഫീസ് ഓണ്‍ലൈനായി അടയ്ക്കാം.

www.aiimsexams.ac.in

'ഒരു രാജ്യം ഒറ്റ തെരഞ്ഞെടുപ്പ്' 2029ൽ?

വയനാട് ദുരന്തം: പ്രചരിക്കുന്ന കണക്ക് വസ്തുതാവിരുദ്ധമെന്ന് സർക്കാർ

കേരളത്തിലേത് ദുരന്തമുണ്ടാകാൻ കാത്തിരിക്കുന്ന സർക്കാർ: പി.എം.എ. സലാം

റേഷൻ കാർഡ് ഉടമകളുടെ ഇ കെവൈസി അപ്ഡേഷൻ 18 മുതൽ

ജമ്മു കശ്മീരിൽ ഒന്നാം ഘട്ടം പരസ്യ പ്രചാരണം സമാപിച്ചു