jobs 
Career

തൊഴിൽ വാർത്തകൾ

ഫിസിയോതെറാപ്പിസ്റ്റ്

തിരുവനന്തപുരം സർക്കാർ ആയുർവേദ കോളേജിലെ പഞ്ചകർമ്മ വിഭാഗത്തിൽ ഓണറേറിയം അടിസ്ഥാനത്തിൽ താൽക്കാലികമായി ഫിസിയോതെറാപ്പിസ്റ്റ് തസ്തികയിൽ നിയമനം നടത്തുന്നതിന് 14ന് രാവിലെ 10.30ന് തിരുവനന്തപുരം സർക്കാർ ആയുർവേദ കോളേജ് പ്രിൻസിപ്പാളിന്റെ കാര്യാലയത്തിൽ വാക്ക് ഇൻ ഇന്റർവ്യൂ നടത്തും.

ഫിസിയോതെറാപ്പിയിലുള്ള ബിരുദം അല്ലെങ്കിൽ പ്രീഡിഗ്രിയോ തത്തുല്യമായ പരീക്ഷയോ പാസായിരിക്കണം. സംസ്ഥാന സർക്കാർ അംഗീകരിച്ചിട്ടുള്ള സ്ഥാപനത്തിൽ നിന്നും ഫിസിയോതെറാപ്പിയിലുള്ള ഡിപ്ലോമ അല്ലെങ്കിൽ ആംഡ് ഫോഴ്സിൽ അസിസ്റ്റന്റ് ക്ലാസ് II വിഭാഗത്തിൽ ഫിസിയോതെറാപ്പിസ്റ്റ് പരിശീലനം ലഭിച്ചിരിക്കണം.

പ്രായപരിധി : 18-36, എസ്.സി, എസ്.ടി മറ്റ് പിന്നാക്ക വിഭാഗങ്ങൾക്കും നിയമാനുസൃത വയസിളവിന് അർഹതയുണ്ട്. ഉദ്യോഗാർഥികൾ വിദ്യാഭ്യാസ യോഗ്യത, പ്രവൃത്തിപരിചയം എന്നിവ തെളിയിക്കുന്നതിനുള്ള അസൽ സർട്ടിഫിക്കറ്റുകളും അവയുടെ സാക്ഷ്യപ്പെടുത്തിയ പകർപ്പുകളും, ബയോഡാറ്റയും സഹിതം രാവിലെ 10.30ന് തിരുവനന്തപുരം സർക്കാർ ആയുർവേദ കോളേജ് പ്രിൻസിപ്പലിന്റെ കാര്യാലയത്തിൽ ഹാജരാകണം.

ഫിനാൻസ് കം അക്കൗണ്ട്സ് ഓഫീസർ

പ്രധാനമന്ത്രി കൃഷി സിഞ്ചായി യോജന എസ്.എൽ.എൻ.എ (PMKSY-WDC 2.0) യുടെ യൂണിറ്റിൽ ഫിനാൻസ് കം അക്കൗണ്ട്സ് ഓഫീസർ തസ്തികയിലെ ഒഴിവിൽ കരാർ നിയമനത്തിന് വാക്-ഇൻ-ഇന്റർവ്യൂ നടത്തും. പ്രതിമാസം 35,000 രൂപയാണ് വേതനം. ഫിനാൻസ് മാനേജ്മെന്റ്, കൊമേഴ്സ്, ചാർട്ടേഡ് അക്കൗണ്ടൻസി ബിരുദാനന്തര ബിരുദമാണ് യോഗ്യത. 01.01.2024ൽ 58 വയസിൽ താഴെയായിരിക്കണം. കുറഞ്ഞത് 10 വർഷം പ്രവൃത്തിപരിചയം വേണം.

നന്ദൻകോട് സ്വരാജ്ഭവനിലെ എസ്.എൽ.എൻ.എ കാര്യാലയത്തിന്റെ നാലാംനിലയിൽ 14നാണ് ഇന്റർവ്യൂ. രാവിലെ 9.30നും 10നും ഇടയിൽ സർട്ടിഫിക്കറ്റ് വെരിഫിക്കേഷൻ നടക്കും. 11.30ന് അഭിമുഖം ആരംഭിക്കും. കൂടുതൽ വിവരങ്ങൾക്ക്: principaldirectorate.lsgkerala.gov.in

എസ് എസ് സി വിവിധം

സ്റ്റാഫ് സെലക്ഷൻ കമ്മീഷൻ (എസ് എസ് സി) ഇന്ത്യാ ഗവൺമെന്റിന്റെ വിവിധ  മന്ത്രാലയങ്ങളിലും, വകുപ്പുകളിലും  489 തസ്തികകളിലായി നിലവിലുള്ള 2049 ഒഴിവുകളിലേക്ക് റിക്രൂട്ട്മെന്റ് നടത്തും.  കംപ്യൂട്ടർ അധിഷ്ഠിത പരീക്ഷ (സി ബി ഇ) യുടെ അടിസ്ഥാനത്തിലായിരിക്കും തിരഞ്ഞെടുപ്പ്.

യോഗ്യതാ മാനദണ്ഡങ്ങൾ, നിബന്ധനകൾ,  വ്യവസ്ഥകൾ, അപേക്ഷാ മാതൃക എന്നിവ https://ssc.gov.inhttp://ssckkr.kar.nic.in എന്നീ ഓൺലൈൻ ലിങ്കുകളിൽ ലഭ്യമാണ്. ഓൺലൈനായി മാത്രമായിരിക്കും  അപേക്ഷ സ്വീകരിക്കുന്നത്. അവസാന തീയതി  മാർച്ച് 18. എല്ലാ സ്ത്രീകൾക്കും  സംവരണത്തിന് അർഹരായ ഉദ്യോഗാർത്ഥികൾക്കും ഫീസ് ഒഴിവാക്കിയിട്ടുണ്ട്. 

എഡിജിപി അജിത് കുമാർ വിവാദം: ക്ലിഫ് ഹൗസിൽ മുഖ്യമന്ത്രി- ഡിജിപി നിർണായക ചർച്ച

16 വർഷമായി വിദേശത്ത് ഒളിവിൽ കഴിഞ്ഞുവന്ന കൊലക്കേസ് പ്രതി ക്രൈം ബ്രാഞ്ച് പിടിയിൽ

കര്‍ഷകര്‍ക്ക് ഔദ്യോഗിക തിരിച്ചറിയല്‍ കാര്‍ഡ്

60 ചതുരശ്ര മീറ്ററില്‍ താഴെയുള്ള എല്ലാവീടുകൾക്കും വസ്തുനികുതി ഒഴിവാക്കി

സമരം കോൺഗ്രസിന്‍റെ ഗൂഢാലോചന; ഫോഗട്ടിനും പൂനിയയ്ക്കുമെതിരേ ബ്രിജ്ഭൂഷൺ