Editorial

എല്ലാ സാധ്യതകളും അന്വേഷിക്കപ്പെടട്ടെ (മുഖപ്രസംഗം)

എ​​​​​ന്തു​​​​​കൊ​​​​​ണ്ട് ഇ​​​​​ങ്ങ​​​​​നെ​​​​​യൊ​​​​​രു ദു​​​​​ര​​​​​ന്തം ഉ​​​​​ണ്ടാ​​​​​യി എ​​​​​ന്ന​​​​​തി​​​​​നു രാ​​​​​ജ്യ​​​​​ത്തി​​​​​നു വ്യ​​​​​ക്ത​​​​​മാ​​യ ഉ​ത്ത​​രം കി​ട്ടേ​ണ്ട​തു​ണ്ട്

ഒ​​​​​ഡീ​​​​​ഷ​​​​​യി​​​​​ലെ ബാ​​​​​ല​​​​​സോ​​​​​റി​​​​​ന​​​​​ടു​​​​​ത്തു​​​​​ണ്ടാ​​​​​യ ട്രെ​​​​​യ്‌​​​​​ൻ അ​​​​​പ​​​​​ക​​​​​ട​​​​​ത്തി​​​​​ന്‍റെ ന​​​​​ടു​​​​​ക്ക​​​​​ത്തി​​​​​ലാ​​​​ണു രാ​​​​​ജ്യം. എ​​​​​ത്ര ഭ​​​​​യാ​​​​​ന​​​​​ക​​​​​മാ​​​​​യ അ​​​​​പ​​​​​ക​​​​​ട​​​​​മാ​​​​​ണു സം​​​​​ഭ​​​​​വി​​​​​ച്ച​​​​​തെ​​​​​ന്ന് അ​​​​​പ​​​​​ക​​​​​ട​​​​​ത്തി​​​​​ന്‍റെ ദൃ​​​​​ശ്യ​​​​​ങ്ങ​​​​​ൾ വ്യ​​​​​ക്ത​​​​​മാ​​​​​ക്കു​​​​​ന്നു​​​​​ണ്ട്. മ​​​​​ണി​​​​​ക്കൂ​​​​​റി​​​​​ൽ 130 കി​​​​​ലോ​​​​​മീ​​​​​റ്റ​​​​​റോ​​​​​ളം വേ​​​​​ഗ​​​​​ത്തി​​​​​ൽ പാ​​​​​ഞ്ഞു​​​​​വ​​​​​രു​​​​​ന്ന ഒ​​​​​രു ട്രെ​​​​​യ്‌​​​​​ൻ തെ​​​​​റ്റാ​​​​​യ ട്രാ​​​​​ക്കി​​​​​ലേ​​​​​ക്കു ക​​​​​യ​​​​​റു​​​​​ക, അ​​​​​വി​​​​​ടെ കി​​​​​ട​​​​​ന്നി​​​​​രു​​​​​ന്ന ഗു​​​ഡ്സ് ട്രെ​​​​​യ്നി​​​​​ൽ ഇ​​​​​ടി​​​​​ച്ചു മ​​​​​റി​​​​​ഞ്ഞ് ബോ​​​​​ഗി​​​​​ക​​​​​ൾ സ​​​​​മീ​​​​​പ​​​​​ത്തെ ട്രാ​​​​​ക്കി​​​​​ലേ​​​​​ക്ക് അ​​​​​ട​​​​​ക്കം പ​​​​​ല​​​​​യി​​​​​ട​​​​​ത്തേ​​​​​ക്കു തെ​​​​​റി​​​​​ച്ചു വീ​​​​​ഴു​​​​​ക, ഏ​​​​​താ​​​​​ണ്ട് അ​​​​​തേ വേ​​​​​ഗ​​​​​ത്തി​​​​​ൽ പാ​​​​​ഞ്ഞു​​​​​വ​​​​​ന്ന മ​​​​​റ്റൊ​​​​​രു ട്രെ​​​​​യ്‌​​​​​ൻ ഈ ​​​​​ബോ​​​​​ഗി​​​​​ക​​​​​ളി​​​​​ൽ ഇ​​​​​ടി​​​​​ച്ച് പാ​​​​​ളം തെ​​​​​റ്റു​​​​​ക- എ​​​​​ല്ലാം സം​​​​​ഭ​​​​​വി​​​​​ക്കു​​​​​ന്ന​​​​​ത് മി​​​​​നി​​​​​റ്റു​​​​​ക​​​​​ൾ​​​​​ക്കു​​​​​ള്ളി​​​​​ലാ​​​​​ണ്. അ​​​പ​​​ക​​​ട​​​ത്തി​​​ൽ മ​​​രി​​​ച്ച​​​വ​​​രി​​​ൽ പ​​​ല​​​രെ​​​യും ഇ​​​​​നി​​​​​യും തി​​​​​രി​​​​​ച്ച​​​​​റി​​​​​യാ​​​​​നു​​​​​ണ്ട്. മ​രി​ച്ച​വ​രു​ടെ ബ​​​​​ന്ധു​​​​​ക്ക​​​​​ൾ​​​​​ക്കു വേ​​​​​ണ്ട സ​​​​​ഹാ​​​​​യ​​​​​ങ്ങ​​​​​ൾ ചെ​​​​​യ്തു കൊ​​​​​ടു​​​​​ക്കേ​​​​​ണ്ട​​​​​തു​​​​​ണ്ട്. ഗു​​​രു​​​ത​​​ര​​​മാ​​​യി ‌പ​​​​​രു​​​​​ക്കേ​​​​​റ്റ് ആ​​​​​ശു​​​​​പ​​​​​ത്രി​​​​​ക​​​​​ളി​​​​​ൽ എ​​​​​ത്തി​​​​​യി​​​​​ട്ടു​​​​​ള്ള​​​​​വ​​​​​ർ​​​​​ക്ക് ഏ​​​​​റ്റ​​​​​വും ഫ​​​​​ല​​​​​പ്ര​​​​​ദ​​​​​മാ​​​​​യ ചി​​​​​കി​​​​​ത്സ ഉ​​​​​റ​​​​​പ്പാ​​​​​ക്കാ​​​​​നു​​​​​ണ്ട്. ഇ​​​​​തി​​​​​നെ​​​​​ല്ലാം ഒ​​​​​പ്പം എ​​​​​ന്തു​​​​​കൊ​​​​​ണ്ട് ഇ​​​​​ങ്ങ​​​​​നെ​​​​​യൊ​​​​​രു ദു​​​​​ര​​​​​ന്തം ഉ​​​​​ണ്ടാ​​​​​യി എ​​​​​ന്ന​​​​​തി​​​​​നു രാ​​​​​ജ്യ​​​​​ത്തി​​​​​നു വ്യ​​​​​ക്ത​​​​​മാ​​​​​യ ഉ​​​​​ത്ത​​​​​ര​​​​​വും കി​​​​​ട്ടേ​​​​​ണ്ട​​​​​തു​​​​​ണ്ട്. ഉ​​​​​ത്ത​​​​​ര​​​​​വാ​​​​​ദി​​​​​ക​​​​​ൾ ആ​​​​​രാ​​​​​യാ​​​​​ലും അ​​​​​വ​​​​​രെ ക​​​​​ണ്ടെ​​​​​ത്തേ​​​​​ണ്ട​​​​​തും ശി​​​ക്ഷി​​​ക്ക​​​പ്പെ​​​ടേ​​​ണ്ട​​​തു​​​മാ​​​ണ്.

പ്ര​​​​​ധാ​​​​​ന ട്രാ​​​​​ക്കി​​​​​ലൂ​​​​​ടെ പോ​​​​​കേ​​​​​ണ്ടി​​​​​യി​​​​​രു​​​​​ന്ന ഷാ​​​​​ലി​​​​​മാ​​​​​ർ- ചെ​​​​​ന്നൈ കൊ​​​​​റ​​​​​മ​​​​​ണ്ഡ​​​​​ൽ എ​​​​​ക്സ്പ്ര​​​​​സ് ഗു​​​​​ഡ്സ് ട്രെ​​​​​യ്‌​​​​​ൻ നി​​​​​ർ​​​​​ത്തി​​​​​യി​​​​​ട്ടി​​​​​രു​​​​​ന്ന ലൂ​​​​​പ്പ് ലൈ​​​​​നി​​​​​ലേ​​​​​ക്ക് ട്രാ​​​​​ക്ക് മാ​​​​​റി​​​​​ക്ക​​​​​യ​​​​​റി​​​​​യ​​​​​താ​​​​​ണ് അ​​​​​പ​​​​​ക​​​​​ട​​​​​ത്തി​​​​​നു കാ​​​​​ര​​​​​ണ​​​​​മാ​​​​​യ​​​​​ത്. അ​​​തു​​​കൊ​​​ണ്ടു​​​ത​​​ന്നെ ഈ ​​​എ​​​​​ക്സ്പ്ര​​​​​സി​​​​​ന് ട്രാ​​​​​ക്ക് തെ​​​​​റ്റി​​​​​യ​​​​​ത് എ​​​​​ങ്ങ​​​​​നെ എ​​​​​ന്നു ക​​​​​ണ്ടു​​​​​പി​​​​​ടി​​​​​ക്കു​​​​​ന്ന​​​​​താ​​​​​ണ് അ​​​​​ന്വേ​​​​​ഷ​​​​​ണ​​​​​ത്തി​​​​​ൽ ഏ​​​​​റ്റ​​​​​വും പ്ര​​​​​ധാ​​​​​നം. ഇ​​​​​ല​​​​​ക്‌​​​​​ട്രോ​​​​​ണി​​​​​ക് ഇ​​​​​ന്‍റ​​​​​ർ​​​​​ലോ​​​​​ക്കി​​​​​ങ് സി​​​​​സ്റ്റ​​​​​ത്തി​​​​​ലു​​​​​ണ്ടാ​​​​​യ മാ​​​​​റ്റ​​​​​മാ​​​​​ണ് ട്രാ​​​​​ക്ക് തെ​​​​​റ്റു​​​​​ന്ന​​​​​തി​​​​​നു കാ​​​​​ര​​​​​ണ​​​​​മാ​​​​​യ​​​​​തെ​​​​​ന്ന് ഇ​​​​​ന്ന​​​​​ലെ റെ​​​​​യ്‌​​​​​ൽ​​​​​വേ മ​​​​​ന്ത്രി അ​​​​​ശ്വി​​​​​നി വൈ​​​​​ഷ്ണ​​​​​വ് പ​​​​​റ​​​​​യു​​​​​ക​​​​​യു​​​​​ണ്ടാ​​​​​യി. റെ​​​​​യ‌്‌​​​​​ൽ​​​​​വേ സു​​​​​ര​​​​​ക്ഷാ ക​​​​​മ്മി​​​​​ഷ​​​​​ണ​​​​​ർ അ​​​​​പ​​​​​ക​​​​​ട​​​​​കാ​​​​​ര​​​​​ണം പ​​​​​രി​​​​​ശോ​​​​​ധി​​​​​ച്ച​​​​​പ്പോ​​​​​ഴാ​​​​​ണ് ഇ​​​​​ങ്ങ​​​​​നെ​​​​​യൊ​​​​​രു സൂ​​​​​ച​​​​​ന ല​​​​​ഭി​​​​​ച്ചി​​​​​രി​​​​​ക്കു​​​​​ന്ന​​​​​ത്. ചി​​​​​ല സി​​​​​ഗ്ന​​​​​ലി​​​​​ങ് പ്ര​​​​​ശ്ന​​​​​ങ്ങ​​​​​ളാ​​​​​ണ് അ​​​​​പ​​​​​ക​​​​​ടം വ​​​​​രു​​​​​ത്തി​​​​​വ​​​​​ച്ച​​​​​തെ​​​​​ന്നു റെ​​​​​യ്‌​​​​​ൽ​​​​​വേ വൃ​​​​​ത്ത​​​​​ങ്ങ​​​​​ളും സൂ​​​​​ചി​​​​​പ്പി​​​​​ക്കു​​​​​ന്നു​​​​​ണ്ട്. സം​​​​​വി​​​​​ധാ​​​​​ന​​​​​ങ്ങ​​​​​ളി​​​​​ലു​​​​​ണ്ടാ​​​​​യ പി​​​​​ഴ​​​​​വി​​​​​നു പി​​​​​ന്നി​​​​​ൽ ആ​​​​​രാ​​​​​ണ് എ​​​​​ന്ന​​​താ​​​ണ് ഇ​​​നി വ്യ​​​​​ക്ത​​​​​മാ​​​​​വേ​​​​​ണ്ട​​​​​ത്. ഉ​​​ദ്യോ​​​ഗ​​​സ്ഥ​​​രു​​​ടെ അ​​​ലം​​​ഭാ​​​വം അ​​​പ​​​ക​​​ട​​​ത്തി​​​നു കാ​​​ര​​​ണ​​​മാ​​​യി​​​ട്ടി​​​ല്ലെ​​​ന്നാ​​​ണ് റെ​​​യ്‌​​​ൽ​​​വേ അ​​​വ​​​കാ​​​ശ​​​പ്പെ​​​ടു​​​ന്ന​​​ത്. അ​​​ട്ടി​​​മ​​​റി സാ​​​ധ്യ​​​ത​​​ക​​​ളി​​​ലേ​​​ക്കും അ​​​വ​​​ർ വി​​​ര​​​ൽ ചൂ​​​ണ്ടു​​​ന്നു​​​ണ്ട്. പു​​​റ​​​ത്തു​​​നി​​​ന്നു​​​ള്ള ക്രി​​​മി​​​ന​​​ലു​​​ക​​​ൾ ഇ​​​​​ന്‍റ​​​​​ർ​​​​​ലോ​​​​​ക്കി​​​​​ങ് സി​​​​​സ്റ്റ​​​​​ത്തി​​​ൽ ക​​​ട​​​ന്നു​​​ക​​​യ​​​റി അ​​​ട്ടി​​​മ​​​റി​​​ക്കു വ​​​ഴി​​​യൊ​​​രു​​​ക്കി​​​യെ​​​ന്ന സം​​​ശ​​​യം ഉ​​​യ​​​രു​​​ന്ന​​​താ​​​യി റെ​​​യ്‌​​​ൽ​​​വേ വൃ​​​ത്ത​​​ങ്ങ​​​ൾ സൂ​​​ചി​​​പ്പി​​​ക്കു​​​ന്നു. ഈ ​​​സാ​​​ഹ​​​ച​​​ര്യ​​​ത്തി​​​ലാ​​​വ​​​ണം റെ​​​യ്‌​​​ൽ​​​വേ ബോ​​​ർ​​​ഡ് സി​​​ബി​​​ഐ അ​​​ന്വേ​​​ഷ​​​ണം ശു​​​പാ​​​ർ​​​ശ ചെ​​​യ്ത​​​ത്.

സു​​​ര​​​ക്ഷാ പാ​​​ളി​​​ച്ച​​​യ്ക്ക് റെ​​​യ്‌​​​ൽ​​​വേ​​​യും കേ​​​ന്ദ്ര സ​​​ർ​​​ക്കാ​​​രും നി​​​ശി​​​ത വി​​​മ​​​ർ​​​ശ​​​നം നേ​​​രി​​​ടു​​​ന്ന​​​തി​​​നി​​​ടെ​​​യാ​​​ണ് അ​​​ട്ടി​​​മ​​​റി സാ​​​ധ്യ​​​ത​​​ക​​​ളും ഉ​​​യ​​​ർ​​​ന്നു വ​​​ന്നി​​​ട്ടു​​​ള്ള​​​ത്. എ​​​ന്താ​​​യാ​​​ലും എ​​​ല്ലാ സാ​​​ധ്യ​​​ത​​​ക​​​ളും വി​​​ശ​​​ദ​​​മാ​​​യി പ​​​രി​​​ശോ​​​ധി​​​ക്ക​​​പ്പെ​​​ട​​​ണം. അ​​​​​തി​​​​​നൊ​​​​​പ്പം സാ​​​​​ങ്കേ​​​​​തി​​​​​ക വി​​​​​ദ്യ​​​​​ക​​​​​ളി​​​​​ൽ പാ​​​​​ളി​​​​​ച്ച​​​​​ക​​​​​ളു​​​​​ണ്ടാ​​​​​യെ​​​​​ങ്കി​​​​​ൽ അ​​​​​തും വി​​​ല​​​യി​​​രു​​​ത്ത​​​ണം. ഏ​​​​​താ​​​​​നും ദി​​​​​വ​​​​​സ​​​​​ങ്ങ​​​​​ൾ​​​​​ക്ക​​​​​കം മ​​​​​റ്റു വി​​​​​ഷ​​​​​യ​​​​​ങ്ങ​​​​​ളി​​​​​ലേ​​​​​ക്കു ശ്ര​​​​​ദ്ധ തി​​​​​രി​​​​​യു​​​​​ക​​​​​യും അ​​​​​പ​​​​​ക​​​​​ട​​​​​ത്തി​​​​​നു കാ​​​​​ര​​​​​ണ​​​​​മാ​​​​​യ ഘ​​​​​ട​​​​​ക​​​​​ങ്ങ​​​​​ൾ വി​​​​​സ്മ​​​​​രി​​​​​ക്ക​​​​​പ്പെ​​​​​ടു​​​​​ക​​​​​യും ചെ​​​​​യ്യു​​​​​ന്ന അ​​​​​വ​​​​​സ്ഥ​​​​​യു​​​​​ണ്ടാ​​​​​യി​​​​​ക്കൂ​​​​​ടാ. ഈ ​​​​​അ​​​​​പ​​​​​ക​​​​​ടം ഉ​​​​​യ​​​​​ർ​​​​​ത്തു​​​​​ന്ന സു​​​​​ര​​​​​ക്ഷാ ആ​​​​​ശ​​​​​ങ്ക​​​​​ക​​​​​ൾ റെ​​​​​യ്‌​​​​​ൽ​​​​​വേ​​​യും സ​​​ർ​​​ക്കാ​​​രും അ​​​​​വ​​​​​ഗ​​​​​ണി​​​​​ക്ക​​​​​രു​​​​​ത് എ​​​​​ന്ന​​​​​താ​​​​​ണ് ഏ​​​​​റ്റ​​​​​വും പ്ര​​​​​ധാ​​​​​നം. ഉ​​​ദ്യോ​​​ഗ​​​സ്ഥ​​​രു​​​ടെ പി​​​ഴ​​​വ​​​ല്ല, പു​​​റ​​​ത്തു​​​നി​​​ന്നു​​​ള്ള ഇ​​​ട​​​പെ​​​ട​​​ലു​​​ക​​​ളാ​​​ണു സം​​​വി​​​ധാ​​​നം ത​​​ക​​​രാ​​​റി​​​ലാ​​​ക്കി​​​യ​​​തെ​​​ങ്കി​​​ൽ സു​​​ര​​​ക്ഷാ ആ​​​ശ​​​ങ്ക​​​ക​​​ൾ വ​​​ർ​​​ധി​​​ക്കു​​​ക​​​യാ​​​ണു ചെ​​​യ്യു​​​ന്ന​​​ത്.

ഇ​​​​​ന്ത്യ​​​​​ൻ റെ​​​​​യ്‌​​​​​ൽ​​​​​വേ​​​​​യു​​​​​ടെ വി​​​​​ക​​​​​സ​​​​​ന​​​​​ക്കു​​​​​തി​​​​​പ്പി​​​​​നെ​​​​​ക്കു​​​​​റി​​​​​ച്ചു​​​​​ള്ള അ​​​​​വ​​​​​കാ​​​​​ശ​​​​​വാ​​​​​ദ​​​​​ങ്ങ​​​​​ൾ​​​​​ക്ക് ഒ​​​​​രു കു​​​​​റ​​​​​വു​​​​​മി​​​​​ല്ലാ​​​​​ത്ത കാ​​​​​ല​​​​​ത്താ​​​​​ണ് ഇ​​​​​തു​​​​​പോ​​​​​ലൊ​​​​​രു ദു​​​​​ര​​​​​ന്ത​​​​​മു​​​​​ണ്ടാ​​​​​വു​​​​​ന്ന​​​​​ത്. നാ​​​​​ടെ​​​​​ങ്ങും വ​​​​​ന്ദേ​​​​​ഭാ​​​​​ര​​​​​ത് ട്രെ​​​​​യ്‌​​​​​നു​​​​​ക​​​​​ൾ അ​​​​​തി​​​​​വേ​​​​​ഗ​​​​​ത്തി​​​​​ൽ കു​​​​​തി​​​​​ച്ചു​​​​​പാ​​​​​യു​​​​​ന്ന​​​​​തി​​​​​ലേ​​​​​ക്കാ​​​​​ണ് റെ​​​​​യ്‌​​​​​ൽ​​​​​വേ നീ​​​​​ങ്ങു​​​​​ന്ന​​​​​ത്. അ​​​​​ടി​​​​​സ്ഥാ​​​​​ന സൗ​​​​​ക​​​​​ര്യ​​​​​ങ്ങ​​​​​ളി​​​​​ലും സാ​​​​​ങ്കേ​​​​​തി​​​​​ക വി​​​​​ദ്യ​​​​​യി​​​​​ലും അ​​​​​ത്ഭു​​​​​ത​​​​​ക​​​​​ര​​​​​മാ​​​​​യ മു​​​​​ന്നേ​​​​​റ്റ​​​​​ത്തെ​​​​​ക്കു​​​​​റി​​​​​ച്ചാ​​​​​ണ് അ​​​​​വ​​​​​കാ​​​​​ശ​​​​​പ്പെ​​​​​ടു​​​​​ന്ന​​​​​ത്. അ​​​​​തി​​​​​നി​​​​​ട​​​​​യി​​​​​ലും ഇ​​​​​തു​​​​​പോ​​​​​ലൊ​​​​​രു അ​​​​​പ​​​​​ക​​​​​ട​​​​​മു​​​​​ണ്ടാ​​​​​വാ​​​​​ൻ സാ​​​​​ധ്യ​​​​​ത നി​​​​​ല​​​​​നി​​​​​ൽ​​​​​ക്കു​​​​​ന്നു എ​​​​​ന്ന​​​​​ത് കൂ​​​​​ടു​​​​​ത​​​​​ൽ പ​​​രി​​​ശോ​​​ധ​​​ന​​​ക​​​ൾ ആ​​​​​വ​​​​​ശ്യ​​​​​പ്പെ​​​​​ടു​​​​​ന്ന​​​​​താ​​​​​ണ്. യാ​​​​​ത്ര​​​​​ക്കാ​​​​​രു​​​​​ടെ സു​​​​​ര​​​​​ക്ഷ​​​​​യു​​​​​മാ​​​​​യി ബ​​​​​ന്ധ​​​​​പ്പെ​​​​​ട്ട കാ​​​​​ര്യ​​​​​ങ്ങ​​​​​ളി​​​​​ൽ റെ​​​​​യ്‌​​​​​ൽ​​​​​വേ കാ​​​​​ണി​​​​​ക്കു​​​​​ന്ന അ​​​​​വ​​​​​ഗ​​​​​ണ​​​​​ന​​​​​യു​​​​​ടെ ഫ​​​​​ല​​​​​മാ​​​​​ണ് ഈ ​​​​​അ​​​​​പ​​​​​ക​​​​​ട​​​​​മെ​​​​​ന്നു പ്ര​​​​​തി​​​​​പ​​​​​ക്ഷം ആ​​​​​രോ​​​​​പി​​​​​ക്കു​​​​​ന്നു​​​​​ണ്ട്. ഇ​​​​​ല​​​​​ക്‌​​​​​ട്രോ​​​​​ണി​​​​​ക് ഇ​​​​​ന്‍റ​​​​​ർ​​​​​ലോ​​​​​ക്കി​​​​​ങ് സം​​​​​വി​​​​​ധാ​​​​​ന​​​​​ത്തി​​​​​ലെ പി​​​​​ഴ​​​​​വു​​​​​ക​​​​​ളെ​​​​​ക്കു​​​​​റി​​​​​ച്ച് ഏ​​​​​താ​​​​​നും മാ​​​സം മു​​​​​ൻ​​​​​പു ത​​​​​ന്നെ സൗ​​​​​ത്ത് വെ​​​​​സ്റ്റേ​​​​​ൺ റെ​​​​​യ്‌​​​​​ൽ​​​​​വേ​​​​​യു​​​​​ടെ ചീ​​​​​ഫ് ഓ​​​​​പ്പ​​​​​റേ​​​​​റ്റി​​​​​ങ് മാ​​​​​നെ​​​​​ജ​​​​​ർ മു​​​​​ന്ന​​​​​റി​​​​​യി​​​​​പ്പു ന​​​​​ൽ​​​​​കി​​​​​യി​​​​​രു​​​​​ന്ന​​​​​താ​​​​​യി റി​​​​​പ്പോ​​​​​ർ​​​​​ട്ടു​​​​​ക​​​​​ൾ വ​​​​​രു​​​​​ന്നു​​​​​ണ്ട്. ലോ​​​​​ക്കോ പൈ​​​​​ല​​​​​റ്റി​​​​​ന്‍റെ ജാ​​​​​ഗ്ര​​​​​ത മൂ​​​​​ലം ഒ​​​​​ര​​​​​പ​​​​​ക​​​​​ടം ഒ​​​​​ഴി​​​​​വാ​​​​​യ​​​​​പ്പോ​​​​​ഴാ​​​​​ണ് ഇ​​​​​നി​​​​​യും പി​​​​​ഴ​​​​​വ് ആ​​​​​വ​​​​​ർ​​​​​ത്തി​​​​​ക്കാ​​​​​മെ​​​​​ന്ന മു​​​​​ന്ന​​​​​റി​​​​​യി​​​​​പ്പ് ബ​​​​​ന്ധ​​​​​പ്പെ​​​​​ട്ട​​​​​വ​​​​​ർ​​​​​ക്കു ന​​​​​ൽ​​​​​കി​​​​​യ​​​​​ത​​​ത്രേ. എ​​​​​ത്ര​​​​​യും പെ​​​​​ട്ടെ​​​​​ന്ന് പ്ര​​​​​ശ്ന​​​​​പ​​​​​രി​​​​​ഹാ​​​​​രം ഉ​​​​​ണ്ടാ​​​​​യി​​​​​ല്ലെ​​​​​ങ്കി​​​​​ൽ വ​​​​​ലി​​​​​യ അ​​​​​പ​​​​​ക​​​​​ട​​​​​ങ്ങ​​​​​ൾ​​​​​ക്ക് സാ​​​​​ധ്യ​​​​​ത​​​​​യു​​​​​ണ്ടെ​​​​​ന്ന് മു​​​​​ന്ന​​​​​റി​​​​​യി​​​​​പ്പു കി​​​​​ട്ടി​​​​​യി​​​​​ട്ടും എ​​​​​ന്തു​​​​​കൊ​​​​​ണ്ട് റെ​​​​​യ്‌​​​​​ൽ മ​​​​​ന്ത്രാ​​​​​ല​​​​​യം അ​​​​​വ​​​​​ഗ​​​​​ണി​​​​​ച്ചു​​​​​വെ​​​​​ന്ന ചോ​​​​​ദ്യം പ്ര​​​​​തി​​​​​പ​​​​​ക്ഷ​​​​​ത്തു​​​​​നി​​​​​ന്ന് ഉ​​​​​യ​​​​​രു​​​​​ന്നു​​​​​ണ്ട്.

ര​​​​​ണ്ടു ട്രെ​​​​​യ്‌​​​​​നു​​​​​ക​​​​​ൾ ഒ​​​​​രേ പാ​​​​​ള​​​​​ത്തി​​​​​ലൂ​​​​​ടെ നേ​​​​​ർ​​​​​ക്കു​​​​​നേ​​​​​ർ വ​​​​​ന്നാ​​​​​ൽ അ​​​​​പ​​​​​ക​​​​​ട​​​​​മൊ​​​​​ഴി​​​​​വാ​​​​​ക്കാ​​​​​ൻ ക​​​​​ഴി​​​​​യു​​​​​ന്ന "ക​​​​​വ​​​​​ച്' സം​​​​​വി​​​​​ധാ​​​​​നം ഇ​​​​​ന്ത്യ ത​​​​​ദ്ദേ​​​​​ശീ​​​​​യ​​​​​മാ​​​​​യി വി​​​​​ക​​​​​സി​​​​​പ്പി​​​​​ച്ചെ​​​​​ടു​​​​​ത്ത​​​​​ത് മു​​​​​ൻ​​​​​പ് വ​​​​​ലി​​​​​യ വാ​​​​​ർ​​​​​ത്താ​​​​​പ്രാ​​​​​ധാ​​​​​ന്യം നേ​​​​​ടി​​​​​യി​​​​​രു​​​​​ന്നു. ഈ ​​​​​സം​​​​​വി​​​​​ധാ​​​​​നം വി​​​​​ക​​​​​സി​​​​​പ്പി​​​ക്കാ​​​​​നു​​​​​ള്ള ശ്ര​​​​​മ​​​​​ങ്ങ​​​​​ൾ 2012ൽ ​​​​​ആ​​​​​രം​​​​​ഭി​​​​​ച്ച​​​​​താ​​​​​ണ്. 2016ൽ ​​​​​പ​​​​​രീ​​​​​ക്ഷ​​​​​ണാ​​​​​ടി​​​​​സ്ഥാ​​​​​ന​​​​​ത്തി​​​​​ൽ ന​​​​​ട​​​​​പ്പാ​​​​​ക്കി. കൂ​​​​​ട്ടി​​​​​യി​​​​​ടി ഒ​​​​​ഴി​​​​​വാ​​​​​ക്കാ​​​​​നു​​​​​ള്ള ലോ​​​​​ക​​​​​ത്തെ ഏ​​​​​റ്റ​​​​​വും ചെ​​​​​ല​​​​​വു കു​​​​​റ​​​​​ഞ്ഞ സാ​​​​​ങ്കേ​​​​​തി​​​​​ക വി​​​​​ദ്യ​​​​​യാ​​​​​ണ് ക​​​​​വ​​​​​ച് എ​​​​​ന്നാ​​​​​യി​​​​​രു​​​​​ന്നു അ​​​​​വ​​​​​കാ​​​​​ശ​​​​​വാ​​​​​ദം. എ​​​​​ന്നാ​​​​​ൽ, ഈ ​​​​​സം​​​​​വി​​​​​ധാ​​​​​നം ര​​​​​ണ്ടു ശ​​​​​ത​​​​​മാ​​​​​നം റൂ​​​​​ട്ടു​​​​​ക​​​​​ളി​​​​​ൽ മാ​​​​​ത്ര​​​​​മാ​​​​​ണ് ഇ​​​തു​​​വ​​​രെ ന​​​ട​​​പ്പാ​​​ക്കി​​​യി​​​ട്ടു​​​ള്ള​​​ത്. ഇ​​​​​പ്പോ​​​​​ൾ അ​​​​​പ​​​​​ക​​​​​ട​​​​​മു​​​​​ണ്ടാ​​​​​യ റൂ​​​​​ട്ടി​​​​​ലും "ക​​​​​വ​​​​​ച്' സം​​​​​വി​​​​​ധാ​​​​​ന​​​​​മി​​​​​ല്ല. എ​​​​​ന്നാ​​​​​ൽ, ക​​​​​വ​​​​​ച് സം​​​​​വി​​​​​ധാ​​​​​നം ഉ​​​​​ണ്ടെ​​​​​ങ്കി​​​​​ലും ഈ ​​​​​അ​​​​​പ​​​​​ക​​​​​ടം ഒ​​​​​ഴി​​​​​വാ​​​​​കു​​​​​മാ​​​​​യി​​​​​രു​​​​​ന്നി​​​​​ല്ലെ​​​​​ന്നാ​​​​​ണ് റെ​​​​​യ്‌​​​​​ൽ​​​​​വേ അ​​​​​ധി​​​​​കൃ​​​​​ത​​​​​ർ അ​​​​​വ​​​​​കാ​​​​​ശ​​​​​പ്പെ​​​​​ടു​​​​​ന്ന​​​​​ത്. ചു​​​​​രു​​​​​ങ്ങി​​​​​യ ദൂ​​​​​ര​​​​​ത്തി​​​​​നു​​​​​ള്ളി​​​​​ൽ വ​​​​​ള​​​​​രെ​​​​​പ്പെ​​​​​ട്ടെ​​​​​ന്നാ​​​​​ണ് അ​​​​​പ​​​​​ക​​​​​ട​​​​​മു​​​​​ണ്ടാ​​​​​യ​​​​​ത്. ട്രെ​​​​​യ്‌​​​​​നു​​​​​ക​​​​​ൾ അ​​​​​തി​​​​​വേ​​​​​ഗ​​​​​ത്തി​​​​​ലു​​​​​മാ​​​​​യി​​​​​രു​​​​​ന്നു. അ​​​​​തി​​​​​നാ​​​​​ൽ ത​​​​​ന്നെ ക​​​​​വ​​​​​ചി​​​​​ന് പ്ര​​​​​വ​​​​​ർ​​​​​ത്തി​​​​​ക്കാ​​​​​ൻ വേ​​​​​ണ്ട സ​​​​​മ​​​​​യം കി​​​​​ട്ടി​​​​​ല്ലെ​​​​​ന്നാ​​​​​ണ് അ​​​​​വ​​​​​ർ ചൂ​​​​​ണ്ടി​​​​​ക്കാ​​​​​ണി​​​​​ക്കു​​​​​ന്ന​​​​​ത്. അ​​​​​തെ​​​​​ന്താ​​​​​യാ​​​​​ലും വ​​​​​ള​​​​​രെ ഫ​​​​​ല​​​​​പ്ര​​​​​ദ​​​​​മെ​​​​​ന്ന് അ​​​​​വ​​​​​കാ​​​​​ശ​​​​​പ്പെ​​​​​ട്ട് കൊ​​​​​ട്ടി​​​​​ഘോ​​​​​ഷി​​​​​ച്ചു കൊ​​​​​ണ്ടു​​​​​വ​​​​​ന്ന സു​​​​​ര​​​​​ക്ഷാ സം​​​​​വി​​​​​ധാ​​​​​നം ന​​​​​ട​​​​​പ്പാ​​​​​ക്കു​​​​​ന്ന​​​​​തി​​​​​ൽ അ​​​​​ലം​​​​​ഭാ​​​​​വം കാ​​​ണി​​​ക്കാ​​​തി​​​രി​​​ക്കേ​​​ണ്ട​​​ത് ആ​​​വ​​​ശ്യ​​​മാ​​​ണ്.

ഷാഹി ജുമാ മസ്ജിദിന്‍റെ സർവേയ്ക്കിടെ സംഘർ‌ഷം: 3 മരണം, നിരവധി പേർക്ക് പരുക്ക്

ശബരിമലയിൽ മരച്ചില്ല വീണ് തീർഥാടകന് പരുക്ക്

അങ്കണവാടിയില്‍ കുഞ്ഞ് വീണ് പരുക്കേറ്റ വിവരം മറച്ചുവെച്ചെന്ന പരാതി; ബാലാവകാശ കമ്മീഷന്‍ കേസെടുത്തു

തിരുവല്ലയില്‍ റോഡിന് കുറുകെ കെട്ടിയിരുന്ന കയര്‍ കഴുത്തില്‍ കുരുങ്ങി ബൈക്ക് യാത്രികന് ദാരുണാന്ത്യം

ഋഷഭ് പന്തിനെ 27 കോടിക്ക് സ്വന്തമാക്കി ലഖ്നൗ സൂപ്പർ ജയന്‍റ്സ്