Editorial

ചി​​​രി മാ​​​യാ​​​ത്ത സി​​​നി​​​മ​​​ക​​​ളു​​​ടെ സം​​​വി​​​ധാ​​​യ​​​ക​​​ൻ

മ​​​​ല​​​​യാ​​​​ള സി​​​​നി​​​​മ​​​​യ്ക്ക് വ​​​​ലി​​​​യ ന​​​​ഷ്ടം ത​​​​ന്നെ​​​​യാ​​​​ണ് സി​​​​​ദ്ദി​​​ഖി​​​ന്‍റെ വേ​​​​ർ​​​​പാ​​​​ട്.

"റാം​​​​​​ജി റാ​​​​​​വ് സ്പീ​​​​​​ക്കി​​​​​ങ്ങ്', ​"ഇ​​​​​​ൻ ഹ​​​​​​രി​​​​​​ഹ​​​​​​ർ ന​​​​​​ഗ​​​​​​ർ', "ഗോ​​​​​​ഡ് ഫാ​​​​​​ദ​​​​​​ർ', "വി​​​​​​യ​​​​​​റ്റ്നാം കോ​​​​​​ള​​​​​​നി', "കാ​​​​​​ബൂ​​​​​​ളി​​​​​​വാ​​​​​​ല'- മ​​​​​ല​​​​​യാ​​​​​ള സി​​​​​നി​​​​​മ​​​​​യ്ക്ക് മ​​​​​റ​​​​​ക്കാ​​​​​നാ​​​​​വു​​​​​മോ ഈ ​​​​​പേ​​​​​രു​​​​​ക​​​​​ൾ. സി​​​​​ദ്ദി​​​ഖ്-​​ ലാ​​​​​ൽ കൂ​​​​​ട്ടു​​​​​കെ​​​​​ട്ടി​​​​​ൽ പി​​​​​റ​​​​​ന്ന ഈ ​​​​​ച​​​​​ല​​​​​ച്ചി​​​​​ത്ര​​​​​ങ്ങ​​​​​ൾ മ​​​​​ല​​​​​യാ​​​​​ളി​​​​​ക​​​​​ളെ എ​​​​​ത്ര​​​​​യോ ചി​​​​​രി​​​​​പ്പി​​​​​ച്ചു, ഇ​​​​​പ്പോ​​​​​ഴും ചി​​​​​രി​​​​​പ്പി​​​​​ച്ചു​​​​​കൊ​​​​​ണ്ടി​​​​​രി​​​​​ക്കു​​​​​ന്നു. സ്വാ​​​​​ഭാ​​​​​വി​​​​​ക​​​​​മാ​​​​​യ ചി​​​​​രി വ​​​​​ള​​​​​രെ ത​​​​​നി​​​​​മ​​​​​യോ​​​​​ടെ അ​​​​​വ​​​​​ത​​​​​രി​​​​​പ്പി​​​​​ച്ച​​​​​താ​​​​​ണ് ഈ ​​​​​ചി​​​​​ത്ര​​​​​ങ്ങ​​​​​ൾ. ഇ​​​​​തി​​​​​നൊ​​​​​പ്പം ക​​​​​ന്നാ​​​​​സും ക​​​​​ട​​​​​ലാ​​​​​സും പോ​​​​​ലു​​​​​ള്ള ക​​​​​ഥാ​​​​​പാ​​​​​ത്ര​​​​​ങ്ങ​​​​​ൾ ഇ​​​​​ട​​​​​യ്ക്കൊ​​​​​ക്കെ ക​​​​​ര​​​​​യി​​​​​പ്പി​​​​​ക്കു​​​​​ക​​​​​യും ചി​​​​​ന്തി​​​​​പ്പി​​​​​ക്കു​​​​​ക​​​​​യും ചെ​​​​​യ്തു. പ്ര​​​​​മേ​​​​​യ​​​​​ങ്ങ​​​​​ൾ വ്യ​​​​​ത്യ​​​​​സ്ത​​​​​മാ​​​​​യ​​​​​പ്പോ​​​​​ഴും സ്വാ​​​​​ഭാ​​​​​വി​​​​​ക ചി​​​​​രി​​​​​യ്ക്കു കു​​​​​റ​​​​​വു​​​​​ണ്ടാ​​​​​യി​​​​​ല്ല. മ​​​​​ല​​​​​യാ​​​​​ള സി​​​​​നി​​​​​മ​​​​​യ്ക്ക് വ്യ​​​​​ത്യ​​​​​സ്ത​​​​​മാ​​​​​യ ഒ​​​​​ര​​​​​നു​​​​​ഭ​​​​​വം ഇ​​​​​വ പ​​​​​ക​​​​​ർ​​​​​ന്നു​​​​​ന​​​​​ൽ​​​​​കി. സി​​​​​ദ്ദി​​​ഖ് എ​​​​​ന്ന സം​​​​​വി​​​​​ധാ​​​​​യ​​​​​ക​​​​​ൻ ഈ ​​​​​ലോ​​​​​ക​​​​​ത്തു​​​​​നി​​​​​ന്നു യാ​​​​​ത്ര​​​​​യാ​​​​​യ​​​​​പ്പോ​​​​​ൾ മു​​​​​ഴു​​​​​വ​​​​​ൻ ആ​​​​​ളു​​​​​ക​​​​​ളു​​​​​ടെ​​​​​യും മ​​​​​ന​​​​​സി​​​​​ൽ ഓ​​​​​ടി​​​​​യെ​​​​​ത്തി​​​​​യി​​​​​ട്ടു​​​​​ണ്ടാ​​​​​വു​​​​​ക ഈ ​​​​​സി​​​​​നി​​​​​മ​​​​​ക​​​​​ൾ സൃ​​​​​ഷ്ടി​​​​​ച്ച ത​​​​​രം​​​​​ഗ​​​​​ങ്ങ​​​​​ളാ​​​​​വും.

ത​​​​​ന്‍റെ​​​​​താ​​​​​യ മേ​​​​​ഖ​​​​​ല​​​​​യി​​​​​ൽ മാ​​​യാ​​​ത്ത വ്യ​​​​​ക്തി​​​​​മു​​​​​ദ്ര​​​​​ക​​​​​ൾ പ​​​​​തി​​​​​പ്പി​​​​​ക്കു​​​​​മ്പോ​​​​​ഴാ​​​​​ണ​​​​​ല്ലോ ആ​​​​​രാ​​​​​യാ​​​​​ലും എ​​​​​ന്നും ഓ​​​​​ർ​​​​​ക്ക​​​​​പ്പെ​​​​​ടു​​​​​ന്ന​​​​​വ​​​​​രാ​​​​​യി മാ​​​​​റു​​​​​ന്ന​​​​​ത്. സി​​​​​ദ്ദി​​​ഖ് ആ ​​​​​വ്യ​​​​​ക്തി​​​​​മു​​​​​ദ്ര സി​​​​​നി​​​​​മാ പ്രേ​​​​​ക്ഷ​​​​​ക​​​​​രു​​​​​ടെ മ​​​​​ന​​​​​സി​​​​​ൽ പ​​​​​തി​​​​​പ്പി​​​​​ച്ചാ​​​​​ണ് ഈ ​​​​​ലോ​​​​​കം വി​​​​​ട്ടു​​​​​പോ​​​​​യ​​​​​ത്. സി​​​​​ദ്ദി​​​ഖ്-​​ ലാ​​​​​ൽ കൂ​​​​​ട്ടു​​​​​കെ​​​​​ട്ടി​​​​​നു ശേ​​​​​ഷ​​​​​വും അ​​​​​ദ്ദേ​​​​​ഹ​​​​​ത്തി​​​​​ന്‍റെ സി​​​​​നി​​​​​മ​​​​​ക​​​​​ൾ പ്രേ​​​​​ക്ഷ​​​​​ക ശ്ര​​​​​ദ്ധ നേ​​​​​ടു​​​​​ന്ന​​​​​താ​​​​​യി​​​​​രു​​​​​ന്നു. ഹി​​​റ്റ്‌​​​ല​​​ർ, ഫ്ര​​​​​​ണ്ട്സ്, ക്രോ​​​​​​ണി​​​​​​ക് ബാ​​​​​​ച്ചി​​​​​​ല​​​​​​ർ, ബോ​​​​​​ഡി ഗാ​​​​​​ർ​​​​​​ഡ്, ലേ​​​​​​ഡീ​​​​​​സ് ആ​​​​​​ൻ​​​​​​ഡ് ജെ​​​​​​ന്‍റി​​​​​​ൽ​​​​​​മെ​​​​​​ൻ, ഭാ​​​​​​സ്ക​​​​​​ർ ദ ​​​​​​റാ​​​​​​സ്ക്ക​​​​​​ൽ, ഫു​​​​​​ക്രി, ബി​​​​​​ഗ് ബ്ര​​​​​​ദ​​​​​​ർ തു​​​​​​ട​​​​​​ങ്ങി​​​​​​യ ചി​​​​​​ത്ര​​​​​​ങ്ങ​​​​​​ൾ സി​​​​​​ദ്ദി​​​​​​ഖ് സ്വ​​​​​​ന്ത​​​​​​മാ​​​​​​യി സം​​​​​​വി​​​​​​ധാ​​​​​​നം ചെ​​​​​​യ്തു. വി​​​​​ജ​​​​​യം ഉ​​​​​റ​​​​​പ്പി​​​​​ക്കു​​​​​ന്ന സം​​​​​വി​​​​​ധാ​​​​​യ​​​​​ക​​​​​ൻ എ​​​​​ന്ന​​​​​താ​​​​​യി​​​​​രു​​​​​ന്നു സി​​​​​ദ്ദി​​​ഖി​​​​​ന്‍റെ പ്ര​​​​​ത്യേ​​​​​ക​​​​​ത​​​​​യും. സി​​​നി​​​മാ നി​​​ർ​​​മാ​​​താ​​​ക്ക​​​ൾ​​​ക്കും പ്രേ​​​ക്ഷ​​​ക​​​ർ​​​ക്കും അ​​​​​ങ്ങ​​​​​നെ​​​​​യൊ​​​​​രു ഉ​​​​​റ​​​​​പ്പ് എ​​​​​ത്ര സം​​​​​വി​​​​​ധാ​​​​​യ​​​​​ക​​​​​രി​​​​​ൽ നി​​​​​ന്നു ല​​​​​ഭി​​​​​ക്കും. ബോ​​​​​​ഡി ഗാ​​​​​​ർ​​​​​​ഡ് എ​​​​​ന്ന ചി​​​​​ത്രം ത​​​​​മി​​​​​ഴി​​​​​ലും ഹി​​​​​ന്ദി​​​​​യി​​​​​ലും റീ​​​​​മേ​​​​​ക്ക് ചെ​​​​​യ്ത​​​​​പ്പോ​​​​​ഴും വി​​​​​ജ​​​​​യ​​​​​മാ​​​​​യി. കാ​​​​​​വ​​​​​​ല​​​​​​ൻ എ​​​​​​ന്ന പേ​​​​​​രി​​​​​​ലാ​​​​​യി​​​​​രു​​​​​ന്നു വി​​​​​ജ​​​​​യി​​​​​നെ നാ​​​​​യ​​​​​ക​​​​​നാ​​​​​ക്കി ബോ​​​​​​ഡി ഗാ​​​​​​ർ​​​​​​ഡി​​​​​​ന്‍റെ ത​​​​​​മി​​​​​​ഴ് റീ​​​​​​മേ​​​​​​ക്ക്. സ​​​​​​ൽ​​​​​​മാ​​​​​​ൻ ഖാ​​​​​ൻ നാ​​​​​യ​​​​​ക​​​​​നാ​​​​​യി സി​​​​​ദ്ദി​​​ഖ് സം​​​​​വി​​​​​ധാ​​​​​നം ചെ​​​​​യ്ത ഹി​​​​​ന്ദി​​​​​യി​​​​​ലെ "ബോ​​​​​​ഡി​​​​​​ഗാ​​​​​​ർ​​​​​​ഡ്' ഏ​​​​​​റ്റ​​​​​​വും കു​​​​​​റ​​​​​​ഞ്ഞ ദി​​​​​​വ​​​​​​സ​​​​​​ത്തി​​​​​​നു​​​​​​ള്ളി​​​​​​ൽ നൂ​​​​​​റു കോ​​​​​​ടി ക്ല​​​​​​ബ്ബി​​​​​​ൽ ക​​​​​​യ​​​​​​റു​​​​​​ന്ന ബോ​​​​​​ളി​​​​​​വു​​​​​​ഡ് ചി​​​​​​ത്ര​​​​​​ത്തി​​​​​​നു​​​​​​ള്ള റെ​​​​​​ക്കോ​​​​​​ഡ് സ്വ​​​​​ന്ത​​​​​മാ​​​​​ക്കു​​​​​ക​​​​​യും ചെ​​​​​യ്തു.

ഫാ​​​​​​സി​​​​​​ലി​​​​​​ന്‍റെ സം​​​​​​വി​​​​​​ധാ​​​​​​ന സ​​​​​​ഹാ​​​​​​യി​​​​​​യാ​​​​​​യി തു​​​​​​ട​​​​​​ക്ക​​​​​മി​​​​​ട്ട സി​​​​​ദ്ദി​​​ഖ് സ​​​​​​ത്യ​​​​​​ൻ അ​​​​​​ന്തി​​​​​​ക്കാ​​​​​​ട് സം​​​​​​വി​​​​​​ധാ​​​​​​നം ചെ​​​​​​യ്ത "പ​​​​​​പ്പ​​​​​​ൻ പ്രി​​​​​​യ​​​​​​പ്പെ​​​​​​ട്ട പ​​​​​​പ്പ​​​​​​ൻ' എ​​​​​​ന്ന ചി​​​​​​ത്ര​​​​​​ത്തി​​​​​​ന്‍റെ ര​​​​​​ച​​​​​​ന​​​​​​യും "നാ​​​​​​ടോ​​​​​​ടി​​​​​​ക്കാ​​​​​​റ്റി'​​​​​​ന്‍റെ ക​​​​​​ഥ​​​​​​യു​​​​​​മെ​​​​​​ഴു​​​​​​തി​​​​​യാ​​​​​ണ് ച​​​​​ല​​​​​ച്ചി​​​​​ത്ര മേ​​​​​ഖ​​​​​ല​​​​​യി​​​​​ൽ ചു​​​​​വ​​​​​ടു​​​​​റ​​​​​പ്പി​​​​​ക്കു​​​​​ന്ന​​​​​ത്. അ​​​​​നു​​​​​ക​​​​​ര​​​​​ണ ക​​​​​ല​​​​​യു​​​​​ടെ ലോ​​​​​ക​​​​​ത്തു​​​​​നി​​​​​ന്ന് അ​​​​​ദ്ദേ​​​​​ഹം സി​​​​​നി​​​​​മ​​​​​യി​​​​​ലേ​​​​​ക്കു വ​​​​​ന്ന​​​​​തു ത​​​​​ന്നെ ഇ​​​​​വി​​​​​ടെ ത​​​​​നി​​​​​ക്കാ​​​​​യി ചി​​​​​ല നി​​​​​യോ​​​​​ഗ​​​​​ങ്ങ​​​​​ളു​​​​​ണ്ട് എ​​​​​ന്നു​​​​​റ​​​​​ച്ചാ​​​​​വ​​​​​ണം. "റാം​​​​​​ജി റാ​​​​​​വ് സ്പീ​​​​​​ക്കി​​​​​​ങ്ങ്' തീ​​​​​യെ​​​​​റ്റ​​​​​റു​​​​​ക​​​​​ളെ ഇ​​​​​ള​​​​​ക്കി മ​​​​​റി​​​​​ച്ച​​​​​ത് അ​​​​​വി​​​​​ശ്വ​​​​​സ​​​​​നീ​​​​​യ​​​​​മാ​​​​​യ വി​​​​​ധ​​​​​ത്തി​​​​​ലാ​​​​​യി​​​​​രു​​​​​ന്നു. അ​​​​​തി​​​​​ന്‍റെ സം​​​​​വി​​​​​ധാ​​​​​യ​​​​​ക​​​​​ർ പി​​​​​ന്നീ​​​​​ട് മ​​​​​ല​​​​​യാ​​​​​ളി​​​​​ക​​​​​ളു​​​​​ടെ സി​​​​​നി​​​​​മാ ച​​​​​ർ​​​​​ച്ച​​​​​ക​​​​​ളി​​​​​ൽ നി​​​​​ന്ന് മാ​​​​​ഞ്ഞു​​​​​പോ​​​​​യ​​​​​തേ​​​​​യി​​​​​ല്ല. അ​​​​​തി​​​​​സ​​​​​ങ്കീ​​​​​ർ​​​​​ണ​​​​​ത​​​​​ക​​​​​ൾ ഒ​​​​​ഴി​​​​​വാ​​​​​ക്കി ത​​​​​ന്നെ ക​​​​​ലാ​​​​​മൂ​​​​​ല്യം ഉ​​​​​റ​​​​​പ്പി​​​​​ച്ച വാ​​​​​ണി​​​​​ജ്യ സി​​​​​നി​​​​​മ​​​​​ക​​​​​ൾ പ്രേ​​​​​ക്ഷ​​​​​ക​​​​​ർ എ​​​​​ങ്ങ​​​​​നെ ഉ​​​​​ൾ​​​​​ക്കൊ​​​​​ണ്ടു​​​​​വെ​​​​​ന്ന് ഈ ​​​​​രം​​​​​ഗ​​​​​ത്തേ​​​​​ക്കു ക​​​​​ട​​​​​ന്നു​​​​​വ​​​​​രു​​​​​ന്ന​​​​​വ​​​​​ർ​​​​​ക്കു പ​​​​​ഠി​​​​​ക്കാ​​​​​വു​​​​​ന്ന​​​​​താ​​​​​ണ്.‌

പ​​​​തി​​​​റ്റാ​​​​ണ്ടു​​​​ക​​​​ൾ​​​​ക്കു ശേ​​​​ഷ​​​​വും ജ​​​​ന​​​​ങ്ങ​​​​ളു​​​​ടെ മ​​​​ന​​​​സി​​​​ൽ മാ​​​​യാ​​​​തെ നി​​​​ൽ​​​​ക്കു​​​​ന്ന ക​​​​ഥാ​​​​പാ​​​​ത്ര​​​​ങ്ങ​​​​ൾ തീ​​​​ർ​​​​ച്ച​​​​യാ​​​​യും സം​​​​വി​​​​ധാ​​​​യ​​​​ക​​​​ന്‍റെ പ്ര​​​​തി​​​​ഭ​ തെ​​​​ളി​​​​യി​​​​ക്കു​​​​ന്നു. മ​​​​ത്താ​​​​യി​​​​ച്ച​​​​നും ബാ​​​​ല​​​​കൃ​​​​ഷ്ണ​​​​നും ഗോ​​​​പാ​​​​ല​​​​കൃ​​​​ഷ്ണ​​​​നും മ​​​​ഹാ​​​​ദേ​​​​വ​​​​നും ഗോ​​​​വി​​​​ന്ദ​​​​ൻ കു​​​​ട്ടി​​​​യും അ​​​​പ്പു​​​​ക്കു​​​​ട്ട​​​​നും തോ​​​​മ​​​​സു കു​​​​ട്ടി​​​​യും അ​​​​ഞ്ഞൂ​​​​റാ​​​​നും ആ​​​​ന​​​​പ്പാ​​​​റ അ​​​​ച്ചാ​​​​മ്മ​​​​യും രാ​​​​മ​​​​ഭ​​​​ദ്ര​​​​നും മാ​​​​യി​​​​ൻ കു​​​​ട്ടി​​​​യും ബാ​​​​ല​​​​രാ​​​​മ​​​​നും സ്വാ​​​​മി​​​​നാ​​​​ഥ​​​​നും വീ​​​​ര​​​​ഭ​​​​ദ്ര​​​​നും കൃ​​​​ഷ്ണ​​​​മൂ​​​​ർ​​​​ത്തി​​​​യും കെ.​​​​കെ. ജോ​​​​സ​​​​ഫും അ​​​​ട​​​​ക്ക​​​​മു​​​​ള്ള ക​​​​ഥാ​​​​പാ​​​​ത്ര​​​​ങ്ങ​​​​ൾ എ​​​​ത്ര മി​​​​ഴി​​​​വോ​​​​ടെ​​​​യാ​​​​ണ് ഇ​​​​ന്നും മ​​​​ല​​​​യാ​​​​ളി മ​​​​ന​​​​സു​​​​ക​​​​ളി​​​​ൽ നി​​​​ല​​​​നി​​​​ൽ​​​​ക്കു​​​​ന്ന​​​​ത്. തോ​​​​മ​​​​സ് കു​​​​ട്ടി വി​​​​ട്ടോ​​​​ടാ..., ത​​​​ളി​​​​യാ​​​​നേ പ​​​​നി​​​​നീ​​​​ര്..., ഇ​​​​ത​​​​ല്ല, ഇ​​​​തി​​​​ന​​​​പ്പ​​​​റം ചാ​​​​ടി​​​​ക്ക​​​​ട​​​​ന്ന​​​​വ​​​​നാ​​​​ണീ കെ.​​​​കെ. ജോ​​​​സ​​​​ഫ് തു​​​​ട​​​​ങ്ങി​​​​യ ഡ​​​​യ​​​​ലോ​​​​ഗു​​​​ക​​​​ൾ എ​​​​ത്ര​​​​യോ വ​​​​ട്ടം മ​​​​ല​​​​യാ​​​​ളി​​​​ക​​​​ൾ ആ​​​​വ​​​​ർ​​​​ത്തി​​​​ച്ചു​​​​ക​​​​ഴി​​​​ഞ്ഞു.

അ​​​​പ്പോ​​​​ഴും സൂ​​​​പ്പ​​​​ർ ഹി​​​​റ്റു​​​​ക​​​​ളു​​​​ടെ സം​​​​വി​​​​ധാ​​​​യ​​​​ക​​​​ൻ എ​​​​ന്ന യാ​​​​തൊ​​​​രു അ​​​​ഹ​​​​ങ്കാ​​​​ര​​​​വും അ​​​​ദ്ദേ​​​​ഹ​​​​ത്തി​​​​നു​​​​ണ്ടാ​​​​യി​​​​രു​​​​ന്നി​​​​ല്ല. ഓ​​​​രോ അ​​​​ഭി​​​​നേ​​​​താ​​​​വി​​​​നെ​​​​യും ഏ​​​​റ്റ​​​​വും ന​​​​ന്നാ​​​​യി എ​​​​ങ്ങ​​​​നെ സി​​​​നി​​​​മ​​​​യി​​​​ൽ ഉ​​​​പ​​​​യോ​​​​ഗി​​​​ക്കാ​​​​മെ​​​​ന്ന് ‍അ​​​​ദ്ദേ​​​​ഹ​​​​ത്തി​​​​നു ബോ​​​​ധ്യ​​​​മു​​​​ണ്ടാ​​​​യി​​​​രു​​​​ന്നു. ഒ​​​​രു സം​​​​വി​​​​ധാ​​​​യ​​​​ക​​​​നെ സം​​​​ബ​​​​ന്ധി​​​​ച്ചി​​​​ട​​​​ത്തോ​​​​ളം അ​​​​തു ചെ​​​​റി​​​​യൊ​​​​രു കാ​​​​ര്യ​​​​മേ​​​​യ​​​​ല്ല. മൂ​​​​ന്ന​​​​ര പ​​​​തി​​​​റ്റാ​​​​ണ്ടോ​​​​ളം അ​​​​ദ്ദേ​​​​ഹം സി​​​​നി​​​​മാ രം​​​​ഗ​​​​ത്തു സ​​​​ജീ​​​​വ​​​​മാ​​​​യു​​​​ണ്ടാ​​​​യി​​​​രു​​​​ന്നു. ഇ​​​​തി​​​​നി​​​​ട​​​​യി​​​​ൽ പൂ​​​​ർ​​​​ത്തി​​​​യാ​​​​ക്കി​​​​യ സി​​​​നി​​​​മ​​​​ക​​​​ളി​​​​ൽ കാ​​​​ല​​​​ത്തി​​​​നൊ​​​​ത്തു സ​​​​ഞ്ച​​​​രി​​​​ക്കാ​​​​നും അ​​​​ദ്ദേ​​​​ഹ​​​​ത്തി​​​​നു ക​​​​ഴി​​​​ഞ്ഞു. മ​​​​ല​​​​യാ​​​​ള സി​​​​നി​​​​മ​​​​യ്ക്ക് വ​​​​ലി​​​​യ ന​​​​ഷ്ടം ത​​​​ന്നെ​​​​യാ​​​​ണ് സി​​​​​ദ്ദി​​​ഖി​​​ന്‍റെ വേ​​​​ർ​​​​പാ​​​​ട്.

സെഞ്ച്വറിയടിച്ച് സഞ്ജുവും തിലക് വർമയും; ഇന്ത്യ 283/1, വിജയം 135 റൺസിന്

കണ്ണൂരിൽ നാടക സംഘം സഞ്ചരിച്ച ബസ് മറിഞ്ഞു; രണ്ട് പേർക്ക് ദാരുണാന്ത്യം

പാലക്കാട് സ്വകാര്യ ബസ് മറിഞ്ഞ് അപകടം; നിരവധി പേർക്ക് പരിക്ക്

വയനാട്: കേന്ദ്ര അവഗണനയ്‌ക്കെതിരെ കേരളം ഒറ്റക്കെട്ട്

അമിത് ഷായുടെ ഹെലികോപ്റ്ററും, ബാഗുകളും പരിശോധിച്ച് തെരഞ്ഞെടുപ്പ് കമ്മിഷൻ ഉദ‍്യോഗസ്ഥർ