Aluva murder case 
Editorial

ക്രി​​​മി​​​ന​​​ലു​​​ക​​​ൾ​​​ക്ക് താ​​​വ​​​ള​​​മൊ​​​രു​​​ക്ക​​​രു​​​ത്

ഇതര സംസ്ഥാന തൊഴിലാളികൾ എല്ലാവരും ക്രിമിനലുകളൊന്നുമല്ല, ആയിരക്കണക്കിന് ഇതര സംസ്ഥാനക്കാർ യഥാർഥ അതിഥി തൊഴിലാളികളായിട്ടുണ്ട്

ഓ​​​ർ​​​മ​​​ക​​​ളി​​​ൽ പോ​​​ലും ന​​​ടു​​​ങ്ങു​​​ക​​​യാ​​​ണു കേ​​​ര​​​ളം. ഇ​​​ങ്ങ​​​നെ​​​യൊ​​​രു കൊ​​​ടും​​​ക്രൂ​​​ര​​​ത ആ​​​രെ​​​യാ​​​ണ് നൊ​​​മ്പ​​​ര​​​പ്പെ​​​ടു​​​ത്താ​​​തി​​​രി​​​ക്കു​​​ക. അ​​​ഞ്ചു വ​​​യ​​​സു​​​കാ​​​രി​​​യാ​​​യ അ​​​രു​​​മ മ​​​ക​​​ൾ ചാ​​​ന്ദ്നി നേ​​​രി​​​ടേ​​​ണ്ടി​​​വ​​​ന്ന ദു​​​ർ​​​വി​​​ധി ഈ ​​​നാ​​​ടി​​​ന്‍റെ ഹൃ​​​ദ​​​യ​​​ത്തി​​​ലു​​​ണ്ടാ​​​ക്കി​​​യ വേ​​​ദ​​​ന സ​​​ഹി​​​ക്കാ​​​നാ​​​വു​​​ന്ന​​​തി​​​ലേ​​​റെ​​​യാ​​​ണ്. ഒ​​​രു ക്രി​​​മി​​​ന​​​ലി​​​ന്‍റെ പൈ​​​ശാ​​​ചി​​​ക​​​ത​​​യ്ക്ക് ഇ​​​ര​​​യാ​​​യി ജീ​​​വ​​​ൻ ന​​​ഷ്ട​​​പ്പെ​​​ട്ട അ​​​വ​​​ൾ കേ​​​ര​​​ള​​​ത്തി​​​നു മു​​​ന്നി​​​ലേ​​​ക്ക് ഉ​​​യ​​​ർ​​​ത്തി​​​യി​​​രി​​​ക്കു​​​ന്ന ചോ​​​ദ്യ​​​ങ്ങ​​​ൾ അ​​​തീ​​​വ ഗൗ​​​ര​​​വ​​​മു​​​ള്ള​​​താ​​​ണ്. നി​​​ങ്ങ​​​ൾ എ​​​ന്തു സു​​​ര​​​ക്ഷ​​​യാ​​​ണ് കു​​​ട്ടി​​​ക​​​ൾ​​​ക്കു ന​​​ൽ​​​കു​​​ന്ന​​​ത് എ​​​ന്ന​​​താ​​​ണ് അ​​​തി​​​ൽ ഏ​​​റ്റ​​​വും പ്ര​​​ധാ​​​നം. അ​​​സ്‌​​​ഫാ​​​ക് ആ​​​ലം എ​​​ന്ന പ്ര​​​തി അ​​​വ​​​ളെ പ​​​ട്ടാ​​​പ്പ​​​ക​​​ലാ​​​ണു ത​​​ട്ടി​​​ക്കൊ​​​ണ്ടു​​​പോ​​​യ​​​ത്. ഒ​​​രു മാ​​​ർ​​​ക്ക​​​റ്റി​​​ലൂ​​​ടെ​​​യാ​​​ണ് അ​​​യാ​​​ൾ അ​​​വ​​​ളു​​​മാ​​​യി ന​​​ട​​​ന്ന​​​ത്. മാ​​​ർ​​​ക്ക​​​റ്റി​​​നു​​​ള്ളി​​​ലെ മാ​​​ലി​​​ന്യ​​​ക്കൂ​​​മ്പാ​​​ര​​​ത്തി​​​ലേ​​​ക്കാ​​​ണ് അ​​​വ​​​ളെ കൊ​​​ണ്ടു​​​പോ​​​യി പി​​​ച്ചി​​​ച്ചീ​​​ന്തി ത​​​ള്ളി​​​യ​​​ത്.

ഇ​​​ത​​​ര സം​​​സ്ഥാ​​​ന തൊ​​​ഴി​​​ലാ​​​ളി​​​ക​​​ൾ സ്ഥി​​​ര​​​മാ​​​യി മ​​​ദ്യ​​​പി​​​ക്കാ​​​നും ല​​​ഹ​​​രി വ​​​സ്തു​​​ക്ക​​​ൾ ഉ​​​പ​​​യോ​​​ഗി​​​ക്കാ​​​നും ഒ​​​ത്തു​​​കൂ​​​ടു​​​ന്ന സ്ഥ​​​ല​​​മാ​​​ണ് അ​​​ത​​​ത്രേ. മാ​​​ർ​​​ക്ക​​​റ്റ് സ​​​മ​​​യം ക​​​ഴി​​​ഞ്ഞാ​​​ൽ സ്വ​​​ബോ​​​ധ​​​മു​​​ള്ള ആ​​​രും ഇ​​​വി​​​ടേ​​​ക്ക് എ​​​ത്തി​​​നോ​​​ക്കാ​​​റി​​​ല്ല. ഓ​​​പ്പ​​​ൺ ബാ​​​ർ എ​​​ന്ന് തൊ​​​ഴി​​​ലാ​​​ളി​​​ക​​​ൾ വി​​​ശേ​​​ഷി​​​പ്പി​​​ക്കു​​​ന്ന പ്ര​​​ദേ​​​ശ​​​ത്ത് സാ​​​മൂ​​​ഹി​​​ക വി​​​രു​​​ദ്ധ​​​ർ ത​​​മ്പ​​​ടി​​​ച്ചി​​​രി​​​ക്കു​​​ക​​​യാ​​​ണെ​​​ന്ന് ‌അ​​​റി​​​യാ​​​മാ​​​യി​​​രു​​​ന്നി​​​ട്ടും ഈ ​​​പ്ര​​​ദേ​​​ശം എ​​​ന്തു​​​കൊ​​​ണ്ട് അ​​​വ​​​രു​​​ടെ അ​​​ഴി​​​ഞ്ഞാ​​​ട്ട​​​ത്തി​​​നു വി​​​ട്ടു​​​കൊ​​​ടു​​​ത്തു എ​​​ന്ന ചോ​​​ദ്യ​​​മാ​​​ണ് പൊ​​​ലീ​​​സി​​​നു നേ​​​രേ ഉ​​​യ​​​രേ​​​ണ്ട​​​ത്. സാ​​​മൂ​​​ഹി​​​ക വി​​​രു​​​ദ്ധ​​​ർ​​​ക്കും ക്രി​​​മി​​​ന​​​ലു​​​ക​​​ൾ​​​ക്കു​​​മാ​​​യി ഇ​​​തു​​​പോ​​​ലെ എ​​​ത്ര​​​യെ​​​ത്ര പൊ​​​തു​​​സ്ഥ​​​ല​​​ങ്ങ​​​ൾ നാം ​​​സ്ഥി​​​ര​​​മാ​​​യി നീ​​​ക്കി​​​വ​​​ച്ചി​​​ട്ടു​​​ണ്ടെ​​​ന്ന് ഉ​​​ട​​​ന​​​ടി പ​​​രി​​​ശോ​​​ധി​​​ക്കേ​​​ണ്ട​​​താ​​​ണ്.

ഇ​​​ത്ത​​​രം കു​​​റ്റ​​​കൃ​​​ത്യ​​​ങ്ങ​​​ൾ ചെ​​​യ്യു​​​ന്ന​​​തി​​​ൽ വി​​​ദ​​​ഗ്ധ​​​നാ​​​ണ് ഇ​​​ത​​​ര സം​​​സ്ഥാ​​​ന​​​ക്കാ​​​ര​​​നാ​​​യ പ്ര​​​തി​​​യെ​​​ന്ന് സാ​​​ഹ​​​ച​​​ര്യ​​​ത്തെ​​​ളി​​​വു​​​ക​​​ൾ വ​​​ച്ച് പൊ​​​ലീ​​​സ് പ​​​റ​​​യു​​​ന്നു. ഇ​​​ങ്ങ​​​നെ​​​യൊ​​​രു കൊ​​​ടും​​​ക്രി​​​മി​​​ന​​​ലി​​​ന് അ​​​നാ​​​യാ​​​സം ഇ​​​വി​​​ടെ ജോ​​​ലി നേ​​​ടാ​​​നും താ​​​മ​​​സ​​​സ്ഥ​​​ലം ക​​​ണ്ടെ​​​ത്താ​​​നും ക​​​ഴി​​​ഞ്ഞു എ​​​ന്ന​​​ത് എ​​​ത്ര​​​മാ​​​ത്രം ലാ​​​ഘ​​​വ​​​ത്തോ​​​ടെ​​​യാ​​​ണു കേ​​​ര​​​ളം സു​​​ര​​​ക്ഷാ​​​കാ​​​ര്യ​​​ങ്ങ​​​ളെ കാ​​​ണു​​​ന്ന​​​ത് എ​​​ന്നു തെ​​​ളി​​​യി​​​ക്കു​​​ന്നു​​​ണ്ട്. ഏ​​​താ​​​നും ദി​​​വ​​​സം മു​​​ൻ​​​പാ​​​ണ് അ​​​സ്‌​​​ഫാ​​​ക് ആ​​​ലം ഇ​​​വി​​​ടെ​​​യെ​​​ത്തി​​​യ​​​ത്. ഇ​​​യാ​​​ളെ​​​ക്കു​​​റി​​​ച്ച് ആ​​​ർ​​​ക്കും ഒ​​​ന്നും അ​​​റി​​​യി​​​ല്ലെ​​​ന്നും പ​​​റ​​​യു​​​ന്നു. കേ​​​ര​​​ള​​​ത്തി​​​ലേ​​​ക്കു വ​​​രു​​​ന്ന ഇ​​​ത​​​ര സം​​​സ്ഥാ​​​ന തൊ​​​ഴി​​​ലാ​​​ളി​​​ക​​​ൾ​​​ക്ക് പൊ​​​ലീ​​​സ് ക്ലി​​​യ​​​റ​​​ൻ​​​സ് സ​​​ർ​​​ട്ടി​​​ഫി​​​ക്ക​​​റ്റ് ഉ​​​ണ്ടാ​​​വ​​​ണം, ലേ​​​ബ​​​ർ കാ​​​ർ​​​ഡ് ഏ​​​ർ​​​പ്പെ​​​ടു​​​ത്ത​​​ണം തു​​​ട​​​ങ്ങി​​​യ നി​​​ബ​​​ന്ധ​​​ന​​​ക​​​ളൊ​​​ക്കെ എ​​​ത്ര​​​യോ കാ​​​ല​​​മാ​​​യി പ​​​റ​​​ഞ്ഞു കേ​​​ൾ​​​ക്കു​​​ന്ന​​​താ​​​ണ്. എ​​​ന്നാ​​​ൽ, ഒ​​​ന്നും ഫ​​​ല​​​വ​​​ത്താ​​​യി ന​​​ട​​​ക്കു​​​ന്നി​​​ല്ല.

ഇ​​​ത​​​ര സം​​​സ്ഥാ​​​ന തൊ​​​ഴി​​​ലാ​​​ളി​​​ക​​​ളു​​​ടെ ഇ​​​ട​​​യി​​​ൽ സു​​​ര​​​ക്ഷി​​​ത​​​മാ​​​യി താ​​​മ​​​സം ഉ​​​റ​​​പ്പി​​​ച്ചി​​​ട്ടു​​​ള്ള പ​​​ല ക്രി​​​മി​​​ന​​​ലു​​​ക​​​ളു​​​മു​​​ണ്ടെ​​​ന്ന് പ​​​ല​​​വി​​​ധ​​​ത്തി​​​ലു​​​ള്ള അ​​​ക്ര​​​മ സം​​​ഭ​​​വ​​​ങ്ങ​​​ളി​​​ലൂ​​​ടെ കേ​​​ര​​​ളം അ​​​റി​​​ഞ്ഞി​​​ട്ടു​​​ള്ള​​​തു​​​മാ​​​ണ്. തൊ​​​ഴി​​​ലാ​​​ളി​​​ക​​​ളെ​​​ന്ന വ്യാ​​​ജേ​​​ന കൊ​​​ടും​​​കു​​​റ്റ​​​വാ​​​ളി​​​ക​​​ൾ വ്യാ​​​ജ തി​​​രി​​​ച്ച​​​റി​​​യ​​​ൽ കാ​​​ർ​​​ഡു​​​മാ​​​യി സം​​​സ്ഥാ​​​ന​​​ത്ത് എ​​​ത്തു​​​ന്ന​​​താ​​​യി ശ്ര​​​ദ്ധ​​​യി​​​ൽ​​​പെ​​​ട്ടി​​​ട്ടു​​​ണ്ടെ​​​ന്ന് സം​​​സ്ഥാ​​​ന സ​​​ർ​​​ക്കാ​​​ർ ത​​​ന്നെ മു​​​ൻ​​​പു വ്യ​​​ക്ത​​​മാ​​​ക്കി​​​യി​​​ട്ടു​​​ണ്ട്. സം​​​സ്ഥാ​​​ന​​​ത്തു​​​ള്ള ഇ​​​ത​​​ര സം​​​സ്ഥാ​​​ന തൊ​​​ഴി​​​ലാ​​​ളി​​​ക​​​ളു​​​ടെ കൃ​​​ത്യ​​​മാ​​​യ ക​​​ണ​​​ക്ക് സ​​​ർ​​​ക്കാ​​​രി​​​ന്‍റെ കൈ​​​വ​​​ശ​​​മി​​​ല്ല എ​​​ന്ന​​​താ​​​ണു വ​​​സ്തു​​​ത. ഏ​​​ജ​​​ന്‍റു​​​മാ​​​രു​​​ടെ​​​യോ ക​​​രാ​​​റു​​​കാ​​​രു​​​ടെ​​​യോ സ​​​ഹാ​​​യ​​​മി​​​ല്ലാ​​​തെ നി​​​ര​​​വ​​​ധി​​​യാ​​​ളു​​​ക​​​ൾ ഇ​​​പ്പോ​​​ൾ കേ​​​ര​​​ള​​​ത്തി​​​ലേ​​​ക്കു വ​​​രു​​​ന്നു​​​ണ്ട്. അ​​​വ​​​ർ​​​ക്ക് ഇ​​​വി​​​ടെ ഒ​​​രു ത​​​ട​​​സ​​​വും നേ​​​രി​​​ടേ​​​ണ്ടി​​​യും വ​​​രു​​​ന്നി​​​ല്ല. ഇ​​​ത​​​ര സം​​​സ്ഥാ​​​ന തൊ​​​ഴി​​​ലാ​​​ളി​​​ക​​​ളു​​​ടെ വി​​​വ​​​ര​​​ങ്ങ​​​ൾ ക​​​രാ​​​റു​​​കാ​​​ർ പൊ​​​ലീ​​​സ് സ്റ്റേ​​​ഷ​​​നി​​​ൽ അ​​​റി​​​യി​​​ക്ക​​​ണ​​​മെ​​​ന്നാ​​​ണു വ്യ​​​വ​​​സ്ഥ. അ​​​തു കൃ​​​ത്യ​​​മാ​​​യി പാ​​​ലി​​​ക്ക​​​പ്പെ​​​ടു​​​ന്നി​​​ല്ല. ആ​​​രു​​​ടെ​​​യും ക​​​ണ​​​ക്കി​​​ൽ പെ​​​ടാ​​​തെ ആ​​​യി​​​ര​​​ക്ക​​​ണ​​​ക്കി​​​നു തൊ​​​ഴി​​​ലാ​​​ളി​​​ക​​​ളാ​​​ണ് സം​​​സ്ഥാ​​​ന​​​ത്തെ വി​​​വി​​​ധ ഭാ​​​ഗ​​​ങ്ങ​​​ളി​​​ൽ ജോ​​​ലി​​​യെ​​​ടു​​​ക്കു​​​ന്ന​​​ത്. ഇ​​​വ​​​രി​​​ൽ ക​​​ട​​​ന്നു​​​കൂ​​​ടി​​​യി​​​ട്ടു​​​ള്ള സാ​​​മൂ​​​ഹി​​​ക വി​​​രു​​​ദ്ധ​​​രെ​​​യും ക്രി​​​മി​​​ന​​​ലു​​​ക​​​ളെ​​​യും ക​​​ണ്ടെ​​​ത്തേ​​​ണ്ട​​​ത് എ​​​ത്ര​​​യും അ​​​ത്യാ​​​വ​​​ശ്യം.

ഇ​​​ത​​​ര സം​​​സ്ഥാ​​​ന തൊ​​​ഴി​​​ലാ​​​ളി​​​ക​​​ൾ എ​​​ല്ലാ​​​വ​​​രും ക്രി​​​മി​​​ന​​​ലു​​​ക​​​ളൊ​​​ന്നു​​​മ​​​ല്ല. ആ​​​യി​​​ര​​​ക്ക​​​ണ​​​ക്കി​​​ന് ഇ​​​ത​​​ര സം​​​സ്ഥാ​​​ന​​​ക്കാ​​​ർ യ​​​ഥാ​​​ർ​​​ഥ അ​​​തി​​​ഥി തൊ​​​ഴി​​​ലാ​​​ളി​​​ക​​​ളാ​​​യി​​​ട്ടു​​​ണ്ട്. ഈ ​​​നാ​​​ടി​​​നോ​​​ടും നാ​​​ട്ടു​​​കാ​​​രോ​​​ടും ചേ​​​ർ​​​ന്നു സ്വ​​​സ്ഥ​​​മാ​​​യി അ​​​വ​​​ർ ജീ​​​വി​​​ക്കു​​​ന്നു​​​ണ്ട്. കേ​​​ര​​​ള​​​ത്തി​​​ന് അ​​​വ​​​ർ ന​​​ൽ​​​കു​​​ന്ന സം​​​ഭാ​​​വ​​​ന​​​ക​​​ളും മ​​​റ​​​ക്കാ​​​നാ​​​വി​​​ല്ല. ഇ​​​വ​​​രു​​​ടെ ഇ​​​ട​​​യി​​​ൽ സു​​​ര​​​ക്ഷി​​​ത താ​​​വ​​​ള​​​ങ്ങ​​​ൾ ക​​​ണ്ടെ​​​ത്തു​​​ന്ന കു​​​റ​​​ച്ചു ക്രി​​​മി​​​ന​​​ലു​​​ക​​​ളാ​​​ണ് നാ​​​ടി​​​നു പ്ര​​​ശ്ന​​​മാ​​​യി മാ​​​റു​​​ന്ന​​​ത്. ല​​​ഹ​​​രി വ​​​സ്തു​​​ക്ക​​​ളു​​​ടെ ക​​​ട​​​ത്തും ഉ​​​പ​​​യോ​​​ഗ​​​വും അ​​​ട​​​ക്കം സ​​​ക​​​ല ദു​​​ഷ്പ്ര​​​വൃ​​​ത്തി​​​ക​​​ളും ഇ​​​വ​​​ർ പ്രോ​​​ത്സാ​​​ഹി​​​പ്പി​​​ക്കു​​​ന്നു​​​ണ്ട്. ആ​​​ർ​​​ക്കു നേ​​​രേ​​​യും ഏ​​​തു ത​​​ര​​​ത്തി​​​ലു​​​ള്ള ആ​​​ക്ര​​​മ​​​ണ​​​വും ഇ​​​വ​​​രി​​​ൽ നി​​​ന്നു​​​ണ്ടാ​​​വാം എ​​​ന്ന സ്ഥി​​​തി​​​യാ​​​ണു​​​ള്ള​​​ത്. വ​​​ള​​​രെ ഗൗ​​​ര​​​വ​​​മാ​​​യ വി​​​ഷ​​​യ​​​മാ​​​യി ഇ​​​തി​​​നെ കാ​​​ണേ​​​ണ്ട​​​തു​​​ണ്ട്.

ഇ​​ത​​ര സം​​സ്ഥാ​​ന​​ങ്ങ​​ളി​​ൽ നി​​ന്നു വ​​രു​​ന്ന ക്രി​​മി​​ന​​ലു​​ക​​ൾ മാ​​ത്ര​​മ​​ല്ല സ്ത്രീ​​ക​​ൾ​​ക്കും കു​​ട്ടി​​ക​​ൾ​​ക്കും ഭീ​​ഷ​​ണി​​യാ​​വു​​ന്ന​​ത് എ​​ന്ന​​തു മ​​റ്റൊ​​രു വ​​സ്തു​​ത​​യാ​​ണ്. ലൈം​​ഗി​​ക അ​​ക്ര​​മ​​ങ്ങ​​ളി​​ൽ നി​​ന്ന് കു​​ട്ടി​​ക​​ളെ സം​​ര​​ക്ഷി​​ക്കു​​ന്ന​​തി​​നു​​ള്ള നി​​യ​​മം പോ​​ക്സോ ക​​ർ​​ശ​​ന വ്യ​​വ​​സ്ഥ​​ക​​ളോ​​ടെ​​യാ​​ണു രാ​​ജ്യ​​ത്തു നി​​ല​​വി​​ലു​​ള്ള​​ത്. എ​​ന്നി​​ട്ടും നി​​ഷ്ക​​ള​​ങ്ക​​രാ​​യ കു​​ട്ടി​​ക​​ൾ അ​​തി​​ക്ര​​മ​​ങ്ങ​​ൾ​​ക്കു വി​​ധേ​​യ​​രാ​​യി​​ക്കൊ​​ണ്ടി​​രി​​ക്കു​​ന്നു. പോ​​ക്സോ കേ​​സു​​ക​​ളു​​ടെ എ​​ണ്ണം വ​​ർ​​ധി​​ക്കു​​ന്ന സ്ഥി​​തി​​യാ​​ണു ക​​ഴി​​ഞ്ഞ വ​​ർ​​ഷ​​ങ്ങ​​ളി​​ൽ കേ​​ര​​ള​​ത്തി​​ലു​​ണ്ടാ​​യി​​ട്ടു​​ള്ള​​ത്. നി​​യ​​മം ക​​ർ​​ശ​​ന​​മാ​​ണെ​​ങ്കി​​ലും അ​​തു ന​​ട​​പ്പാ​​ക്കു​​ന്ന​​തി​​ൽ പാ​​ളി​​ച്ച​​ക​​ളു​​ണ്ടാ​​വു​​ന്ന​​ത് കു​​റ്റ​​വാ​​ളി​​ക​​ൾ​​ക്കു ധൈ​​ര്യം പ​​ക​​രു​​ക​​യാ​​ണ്. ഒ​​രു വ​​ർ​​ഷ​​ത്തി​​ന​​കം വി​​ചാ​​ര​​ണ പൂ​​ർ​​ത്തി​​യാ​​ക്ക​​ണ​​മെ​​ന്നാ​​ണു നി​​യ​​മ​​മെ​​ങ്കി​​ലും വ​​ർ​​ഷ​​ങ്ങ​​ളാ​​യി കെ​​ട്ടി​​ക്കി​​ട​​ക്കു​​ന്ന കേ​​സു​​ക​​ൾ കേ​​ര​​ള​​ത്തി​​ലു​​ണ്ട്. കേ​​സ​​ന്വേ​​ഷ​​ണ​​വും വി​​ചാ​​ര​​ണ​​യും വേ​​ഗ​​ത്തി​​ലാ​​ക്കാ​​നു​​ള്ള ന​​ട​​പ​​ടി​​ക​​ൾ ഉ​​ണ്ടാ​​വ​​ണ​​മെ​​ന്ന ആ​​വ​​ശ്യം നേ​​ര​​ത്തേ മു​​ത​​ൽ ഉ​​യ​​രു​​ന്ന​​തു​​മാ​​ണ്. കു​​റ്റ​​വാ​​ളി​​ക​​ൾ സം​​സ്ഥാ​​ന​​ത്തി​​ന​​ക​​ത്തു​​ള്ള​​വ​​രാ​​യാ​​ലും ഇ​​ത​​ര സം​​സ്ഥാ​​ന​​ക്കാ​​രാ​​യാ​​ലും ക​​ടു​​ത്ത ശി​​ക്ഷ ത​​ന്നെ അ​​വ​​ർ​​ക്കു ല​​ഭി​​ക്ക​​ണം. ഇ​​ത്ത​​ര​​ക്കാ​​ർ സ​​മൂ​​ഹ​​ത്തി​​ൽ ഇ​​റ​​ങ്ങി​​ന​​ട​​ക്കു​​ന്ന​​തു ത​​ട​​യാ​​ൻ വേ​​ണ്ട ജാ​​ഗ്ര​​ത എ​​ല്ലാ ഭാ​​ഗ​​ത്തു​​മു​​ണ്ടാ​​വ​​ണം.

സംസ്ഥാന അധ‍്യക്ഷൻ പാലക്കാട് തമ്പടിച്ചതുകൊണ്ട് വിജയിക്കാൻ കഴിയില്ല, സ്ഥാനാർഥി നിർണയത്തിൽ പാളിച്ചകളുണ്ടായി: സുരേന്ദ്രൻ തരൂർ

ആനകൾക്ക് കുറി തൊടീക്കുന്നതിന് വിലക്കേർപ്പെടുത്തി ഗുരുവായൂർ ക്ഷേത്രം

മുന്നണികൾക്ക് തൽസ്ഥിതി നേട്ടം

ഭർത്താവ് തോറ്റു; ഇവിഎമ്മിന്‍റെ വിശ്വാസ്യതയെ ചോദ്യം ചെയ്ത് സ്വര ഭാസ്കർ

'എൽഡിഎഫ് സർക്കാർ മൂന്നാം ടേമിലേക്ക്'; ഉപതെരഞ്ഞെടുപ്പ് ഫലം സൂചനയെന്ന് എം.വി. ഗോവിന്ദൻ