Editorial

വ​​യോ​​ജ​​ന ക്ഷേ​​മം ഉ​​റ​​പ്പാ​​ക്കാ​​നാ​​വ​​ണം (മുഖപ്രസംഗം)

സാ​​​​​മൂ​​​​​ഹി​​​​​ക പ​​​​​ദ​​​​​വി​​​​​യു​​​​​ടെ കാ​​​​​ര്യ​​​​​ത്തി​​​​​ലും വ​​​​​യോ​​​​​ധി​​​​​ക​​​​​ക​​​​​ൾ അ​​​​​വ​​​​​ഗ​​​​​ണി​​​​​ക്ക​​​​​പ്പെ​​​​​ടു​​​​​ന്നു​​​​ണ്ട്

ലോ​​​​​ക വ​​​​​യോ​​​​​ജ​​​​​ന പീ​​​​​ഡ​​​​​ന ബോ​​​​​ധ​​​​​വ​​​​​ത്ക​​​​​ര​​​​​ണ ദി​​​​​ന​​​​വു​​​​മാ​​​​യി ബ​​​​ന്ധ​​​​പ്പെ​​​​ട്ട് അ​​​​ടു​​​​ത്തി​​​​ടെ പു​​​​റ​​​​ത്തു​​​​വ​​​​ന്ന ഒ​​​​രു സ​​​​ർ​​​​വെ രാ​​​​ജ്യ​​​​ത്തെ വ​​​​യോ​​​​ജ​​​​ന​​​​ങ്ങ​​​​ൾ നേ​​​​രി​​​​ടു​​​​ന്ന ചി​​​​ല വേ​​​​ദ​​​​നാ​​​​ജ​​​​ന​​​​ക​​​​മാ​​​​യ സാ​​​​ഹ​​​​ച​​​​ര്യ​​​​ങ്ങ​​​​ൾ വെ​​​​ളി​​​​പ്പെ​​​​ടു​​​​ത്തു​​​​ന്നു​​​​ണ്ട്. രാ​​​​ജ്യ​​​​ത്തു പ്രാ​​​​​യ​​​​​മേ​​​​​റി​​​​​യ സ്ത്രീ​​​​​ക​​​​​ളി​​​​​ൽ 16 ശ​​​​​ത​​​​​മാ​​​​​നം പേ​​​​രും അ​​​​​വ​​​​​ഗ​​​​​ണ​​​​​ന​​​​​യും അ​​​​​പ​​​​​മാ​​​​​ന​​​​​വും പീ​​​​​ഡ​​​​​ന​​​​​വും നേ​​​​​രി​​​​​ടേ​​​​​ണ്ടി​​​​​വ​​​​​രു​​​​​ന്നു​​​​​വെ​​​​​ന്നാ​​​​ണ് സ്ത്രീ​​​​ക​​​​ളും വാ​​​​ർ​​​​ധ​​​​ക്യ​​​​വു​​​​മാ​​​​യി ബ​​​​ന്ധ​​​​പ്പെ​​​​ടു​​​​ത്തി ന​​​​ട​​​​ത്തി​​​​യ സ​​​​ർ​​​​വെ​​​​യു​​​​ടെ ഫ​​​​ലം കാ​​​​ണി​​​​ക്കു​​​​ന്ന​​​​ത്. മ​​​​ക്ക​​​​ളും മ​​​​രു​​​​മ​​​​ക്ക​​​​ളും പേ​​​​ര​​​​ക്കു​​​​ട്ടി​​​​ക​​​​ളും ഒ​​​​ക്കെ​​​​യാ​​​​യി സ്വ​​​​സ്ഥ​​​​മാ​​​​യ വി​​​​ശ്ര​​​​മ ജീ​​​​വി​​​​തം ന​​​​യി​​​​ക്കേ​​​​ണ്ട കാ​​​​ല​​​​ത്ത് ശാ​​​​രീ​​​​രി​​​​ക​​​​മാ​​​​യ അ​​​​തി​​​​ക്ര​​​​മ​​​​ങ്ങ​​​​ൾ നേ​​​​രി​​​​ടേ​​​​ണ്ടി​​​​വ​​​​രു​​​​ന്ന​​​​വ​​​​രും മാ​​​​ന​​​​സി​​​​ക പീ​​​​ഡ​​​​നം അ​​​​നു​​​​ഭ​​​​വി​​​​ക്കേ​​​​ണ്ടി​​​​വ​​​​രു​​​​ന്ന​​​​വ​​​​രും അ​​​​നാ​​​​ദ​​​​രി​​​​ക്ക​​​​പ്പെ​​​​ടു​​​​ന്ന​​​​വ​​​​രു​​​​മാ​​​​യി ജീ​​​​വി​​​​ച്ചു തീ​​​​ർ​​​​ക്കേ​​​​ണ്ടി​​​​വ​​​​രു​​​​ന്നു എ​​​​ന്നു​​​​ള്ള​​​​ത് ദുഃ​​​​ഖ​​​​ക​​​​ര​​​​മാ​​​​യ സ്ഥി​​​​തി​​​​വി​​​​ശേ​​​​ഷ​​​​മാ​​​​ണ്. ത​​​​ങ്ങ​​​​ൾ അ​​​​നു​​​​ഭ​​​​വി​​​​ക്കു​​​​ന്ന പീ​​​​ഡ​​​​ന​​​​ങ്ങ​​​​ളെ​​​​ക്കു​​​​റി​​​​ച്ച് തു​​​​റ​​​​ന്നു പ​​​​റ​​​​യാ​​​​തെ എ​​​​ല്ലാം മ​​​​ന​​​​സി​​​​ലൊ​​​​തു​​​​ക്കി, ദുഃ​​​​ഖ​​​​ങ്ങ​​​​ളെ​​​​ല്ലാം ആ​​​​രും കാ​​​​ണാ​​​​തെ ക​​​​ര​​​​ഞ്ഞു തീ​​​​ർ​​​​ക്കു​​​​ന്ന എ​​​​ത്ര​​​​യെ​​​​ത്ര വ​​​​യോ​​​​ധി​​​​ക​​​​ർ ഈ ​​​​ക​​​​ണ​​​​ക്കി​​​​ൽ വ​​​​രാ​​​​തെ​​​​യു​​​​ണ്ടാ​​​​കാം എ​​​​ന്നു കൂ​​​​ടി ആ​​​​ലോ​​​​ചി​​​​ക്കേ​​​​ണ്ട​​​​താ​​​​ണ്.

മ​​​​ക്ക​​​​ളി​​​​ൽ​​​​നി​​​​ന്നും മ​​​​രു​​​​മ​​​​ക്ക​​​​ളി​​​​ൽ നി​​​​ന്നും ബ​​​​ന്ധു​​​​ക്ക​​​​ളി​​​​ൽ നി​​​​ന്നും കു​​​​ടും​​​​ബ​​​​ത്തി​​​​നു പു​​​​റ​​​​ത്തു​​​​ള്ള​​​​വ​​​​രി​​​​ൽ നി​​​​ന്നും ശാ​​​​രീ​​​​രി​​​​ക, മാ​​​​ന​​​​സി​​​​ക പീ​​​​ഡ​​​​ന​​​​ങ്ങ​​​​ൾ ഏ​​​​റ്റു​​​​വാ​​​​ങ്ങേ​​​​ണ്ടി​​​​വ​​​​രു​​​​ന്ന​​​​വ​​​​രു​​​​ണ്ട് ഇ​​​​ക്കൂ​​​​ട്ട​​​​ത്തി​​​​ൽ. അ​​​​​തി​​​​​ക്ര​​​​​മ​​​​​ങ്ങ​​​​​ളെ​​​​​ക്കു​​​​​റി​​​​​ച്ചു ഭൂ​​​​​രി​​​​​പ​​​​​ക്ഷം സ്ത്രീ​​​​​ക​​​​​ളും പൊ​​​​​ലീ​​​​​സി​​​​​ൽ പ​​​​​രാ​​​​​തി​​​​​പ്പെ​​​​​ടാ​​​​​റി​​​​​ല്ലെ​​​​ന്നാ​​​​ണു സ​​​​ർ​​​​വെ പ​​​​റ​​​​യു​​​​ന്ന​​​​ത്. പ​​​​​രാ​​​​​തി​​​​​പ്പെ​​​​​ട്ടാ​​​​​ൽ കൂ​​​​​ടു​​​​​ത​​​​​ൽ തി​​​​​രി​​​​​ച്ച​​​​​ടി​​​​​യു​​​​​ണ്ടാ​​​​​കു​​​​​മോ എ​​​​​ന്ന ഭ​​​​​യ​​​​​മാ​​​​​ണ് ഇ​​​​​തി​​​​​നു പ്ര​​​​​ധാ​​​​ന കാ​​​​​ര​​​​​ണ​​​​മ​​​​ത്രേ. 16 ശ​​​​​ത​​​​​മാ​​​​​നം പേ​​​​​ർ നി​​​​​യ​​​​​മ​ സം​​​​​വി​​​​​ധാ​​​​​ന​​​​​ങ്ങ​​​​​ളെ​​​​​ക്കു​​​​​റി​​​​​ച്ചു ത​​​​ന്നെ അ​​​​​ജ്ഞ​​​​​രാ​​​​​ണ്. 13 ശ​​​​​ത​​​​​മാ​​​​​നം പേ​​​​​ർ​​​​​ക്ക് ത​​​​​ങ്ങ​​​​​ളു​​​​​ടെ പ​​​​​രാ​​​​​തി ഗൗ​​​​​ര​​​​​വ​​​​​ത്തി​​​​​ലെ​​​​​ടു​​​​​ക്കു​​​​​മോ എ​​​​​ന്ന സം​​​​​ശ​​​​​യ​​​​​മു​​​​​ണ്ട്. വ​​​​​യോ​​​​​ധി​​​​​ക​​​​​രു​​​​​ടെ പ​​​​​രാ​​​​​തി​​​​​ക​​​​​ൾ പ​​​​​രി​​​​​ഹ​​​​​രി​​​​​ക്കാ​​​​​നും സം​​​​​ര​​​​​ക്ഷ​​​​​ണം ഉ​​​​​റ​​​​​പ്പാ​​​​​ക്കാ​​​​​നു​​​​​മു​​​​​ള്ള മെ​​​​​യി​​​​​ന്‍റ​​​​​ന​​​​​ൻ​​​​​സ് ആ​​​​​ൻ​​​​​ഡ് വെ​​​​​ൽ​​​​​ഫെ​​​​​യ​​​​​ർ പേ​​​​​ര​​​​​ന്‍റ്സ് ആ​​​​​ൻ​​​​​ഡ് സീ​​​​​നി​​​​​യ​​​​​ർ സി​​​​​റ്റി​​​​​സ​​​​​ൺ​​​​​സ് നി​​​​​യ​​​​​മ​​​​​ത്തെ​​​​​ക്കു​​​​​റി​​​​​ച്ച് 15 ശ​​​​​ത​​​​​മാ​​​​​നം പേ​​​​​ർ​​​​​ക്കു മാ​​​​​ത്ര​​​​​മാ​​​​​ണ് അ​​​​​റി​​​​​വു​​​​​ള്ള​​​​​ത്. വ​​​​​യോ​​​​​ജ​​​​​ന​​​​​ങ്ങ​​​​​ൾ​​​​​ക്കു​​​​​ള്ള ക്ഷേ​​​​​മ പ​​​​​ദ്ധ​​​​​തി​​​​​ക​​​​​ളെ​​​​​ക്കു​​​​​റി​​​​​ച്ച് 76 ശ​​​​​ത​​​​​മാ​​​​​നം പേ​​​​​ർ​​​​​ക്ക് അ​​​​​റി​​​​​യി​​​​​ല്ല.

സാ​​​​​മൂ​​​​​ഹി​​​​​ക പ​​​​​ദ​​​​​വി​​​​​യു​​​​​ടെ കാ​​​​​ര്യ​​​​​ത്തി​​​​​ലും വ​​​​​യോ​​​​​ധി​​​​​ക​​​​​ക​​​​​ൾ അ​​​​​വ​​​​​ഗ​​​​​ണി​​​​​ക്ക​​​​​പ്പെ​​​​​ടു​​​​​ന്നു​​​​ണ്ട്. 64 ശ​​​​​ത​​​​​മാ​​​​​നം പേ​​​​​രും സാ​​​​​മൂ​​​​​ഹി​​​​​ക വി​​​​​വേ​​​​​ച​​​​​നം നേ​​​​​രി​​​​​ടു​​​​​ന്നു​. ഇ​​​​​തി​​​​​ൽ ഭൂ​​​​​രി​​​​​പ​​​​​ക്ഷ​​​​​വും വി​​​​​ധ​​​​​വ​​​​​ക​​​​​ളെ​​​​​ന്ന പേ​​​​​രി​​​​​ലാ​​​​​ണു മാ​​​​​റ്റി​​​​​നി​​​​​ർ​​​​​ത്ത​​​​​പ്പെ​​​​​ടു​​​​​ന്ന​​​​​ത്. 18 ശ​​​​​ത​​​​​മാ​​​​​നം പേ​​​​​ർ സ്ത്രീ​​​​​ക​​​​​ളെ​​​​​ന്ന പേ​​​​​രി​​​​​ൽ മാ​​​​​റ്റി നി​​​​​ർ​​​​​ത്ത​​​​​പ്പെ​​​​​ടു​​​​​ന്നു. 53 ശ​​​​​ത​​​​​മാ​​​​​നം വ​​​​​യോ​​​​​ധി​​​​​ക​​​​​മാ​​​​​രും സാ​​​​​മ്പ​​​​​ത്തി​​​​​ക​​​​​മാ​​​​​യി സു​​​​​ര​​​​​ക്ഷി​​​​​ത​​​​​ര​​​​​ല്ല. സാ​​​​​മ്പ​​​​​ത്തി​​​​​ക പ്ര​​​​​ശ്ന​​​​​ങ്ങ​​​​​ളി​​​​​ല്ലെ​​​​​ന്ന് ഉ​​​​​ത്ത​​​​​രം ന​​​​​ൽ​​​​​കി​​​​​യ 47 ശ​​​​​ത​​​​​മാ​​​​​നം പേ​​​​​രി​​​​​ൽ 79 ശ​​​​ത​​​​മാ​​​​ന​​​​വും പ​​​​​ണ​​​​​ത്തി​​​​​നാ​​​​​യി മ​​​​​ക്ക​​​​​ളെ ആ​​​​​ശ്ര​​​​​യി​​​​​ക്കു​​​​​ന്ന​​​​വ​​​​രാ​​​​ണ്. രാ​​​​​ജ്യ​​​​​ത്തെ 66 ശ​​​​​ത​​​​​മാ​​​​​നം വ​​​​​യോ​​​​​ധി​​​​​ക​​​​​മാ​​​​​ർ​​​​​ക്കും സ്വ​​​​​ന്തം പേ​​​​​രി​​​​​ൽ ഭൂ​​​​​മി​​​​​യോ വീ​​​​​ടോ ഇ​​​​​ല്ല. 75 ശ​​​​​ത​​​​​മാ​​​​​നം പേ​​​​​ർ​​​​​ക്കും സ്വ​​​​​ന്ത​​​​​മാ​​​​​യി നി​​​​​ക്ഷേ​​​​​പ​​​​​വു​​​​​മി​​​​​ല്ല. 48 ശ​​​​​ത​​​​​മാ​​​​​നം പേ​​​​​ർ​​​​​ക്കും ഗു​​​​​രു​​​​​ത​​​​​ര​​​​​മാ​​​​​യ ആ​​​​​രോ​​​​​ഗ്യ പ്ര​​​​​ശ്ന​​​​​ങ്ങ​​​​​ളു​​​​​ണ്ട്. എ​​​​​ന്നാ​​​​​ൽ, 64 ശ​​​​​ത​​​​​മാ​​​​​ന​​​​​വും ഒ​​​​​രു​​​​​വി​​​​​ധ ആ​​​​​രോ​​​​​ഗ്യ ഇ​​​​​ൻ​​​​​ഷ്വ​​​​​റ​​​​​ൻ​​​​​സ് പ​​​​​ദ്ധ​​​​​തി​​​​​യി​​​​​ലും അം​​​​​ഗ​​​​​മ​​​​​ല്ല. 67 ശ​​​​​ത​​​​​മാ​​​​​നം പേ​​​​​ർ ഇ​​​​​പ്പോ​​​​​ഴും കു​​​​​ടും​​​​​ബാം​​​​​ഗ​​​​​ങ്ങ​​​​​ളു​​​​​ടെ പ​​​​​രി​​​​​ച​​​​​ര​​​​​ണ​​​​​മു​​​​​ൾ​​​​​പ്പെ​​​​​ടെ ജോ​​​​​ലി​​​​​ക​​​​​ൾ ചെ​​​​​യ്യു​​​​​ന്നു​​​​​ണ്ടെ​​​​​ന്നും സ​​​​​ർ​​​​​വെ ചൂ​​​​ണ്ടി​​​​ക്കാ​​​​ണി​​​​ക്കു​​​​ന്നു.

പ്രാ​​​​യ​​​​മാ​​​​യ സ്ത്രീ​​​​ക​​​​ളെ മാ​​​​ത്ര​​​​മ​​​​ല്ല അ​​​​വ​​​​ഗ​​​​ണ​​​​ന​​​​ക​​​​ൾ ബാ​​​​ധി​​​​ക്കു​​​​ന്ന​​​​ത്. മ​​​​ക്ക​​​​ളും മ​​​​രു​​​​മ​​​​ക്ക​​​​ളും ബ​​​​ന്ധു​​​​ക്ക​​​​ളും തി​​​​രി​​​​ഞ്ഞു നോ​​​​ക്കാ​​​​ത്ത പ്രാ​​​​യ​​​​മാ​​​​യ പു​​​​രു​​​​ഷ​​​​ൻ​​​​മാ​​​​രു​​മു​​​​ണ്ട്. സ്വ​​​​ത്ത് ത​​​​ട്ടി​​​​യെ​​​​ടു​​​​ത്ത് മാ​​​​താ​​​​പി​​​​താ​​​​ക്ക​​​​ളെ ഉ​​​​പേ​​​​ക്ഷി​​​​ക്കു​​​​ന്ന​​​​വ​​​​രും ഭ​​​​ക്ഷ​​​​ണ​​​​വും ചി​​​​കി​​​​ത്സ​​​​യും അ​​​​ട​​​​ക്കം അ​​​​ത്യാ​​​​വ​​​​ശ്യ​​​​ങ്ങ​​​​ൾ പോ​​​​ലും ന​​​​ട​​​​ത്തി​​​​ക്കൊ​​​​ടു​​​​ക്കാ​​​​ത്ത​​​​വ​​​​രും വ​​​​യോ​​​​ജ​​​​ന​​​​ക്ഷേ​​​​മ​​​​ത്തി​​​​നു വി​​​​ഘാ​​​​തം സൃ​​​​ഷ്ടി​​​​ക്കു​​​​ന്ന​​​​വ​​​​രാ​​​​ണ്. ‌വ​​​​യ​​​​സാ​​​​യ മാ​​​​താ​​​​പി​​​​താ​​​​ക്ക​​​​ളെ പ​​​​രി​​​​പാ​​​​ലി​​​​ക്കാ​​​​ൻ ക​​​​ഴി​​​​യാ​​​​തെ തൊ​​​​ഴി​​​​ൽ സം​​​​ബ​​​​ന്ധ​​​​മാ​​​​യി അ​​​​ക​​​​ന്നു ക​​​​ഴി​​​​യേ​​​​ണ്ടി​​​​വ​​​​രു​​​​ന്ന മ​​​​ക്ക​​​​ളും ഏ​​​​റി വ​​​​രി​​​​ക​​​​യാ​​​​ണ് ഇ​​​​ന്ന്; പ്ര​​​​ത്യേ​​​​കി​​​​ച്ചു കേ​​​​ര​​​​ള​​​​ത്തി​​​​ൽ. യു​​​​വ​​​​ത​​​​ല​​​​മു​​​​റ ഇ​​​​ത​​​​ര നാ​​​​ടു​​​​ക​​​​ളി​​​​ലേ​​​​ക്കു കു​​​​ടി​​​​യേ​​​​റു​​​​മ്പോ​​​​ൾ പ്രാ​​​​യ​​​​മാ​​​​യ​​​​വ​​​​ർ ഒ​​​​റ്റ​​​​പ്പെ​​​​ട്ടു​​​​പോ​​​​കു​​​​ന്ന സാ​​​​ഹ​​​​ച​​​​ര്യം ഇ​​​​വി​​​​ടെ ഉ​​​​രു​​​​ത്തി​​​​രി​​​​യു​​​​ന്നു​​​​ണ്ട്. ഇ​​​​തു​​​​കൂ​​​​ടി​​​​യാ​​​​വു​​​​മ്പോ​​​​ൾ പ്രാ​​​​യ​​​​മാ​​​​യ​​​​വ​​​​രെ സം​​​​ബ​​​​ന്ധി​​​​ച്ച് സ്ഥി​​​​തി​​​​ഗ​​​​തി​​​​ക​​​​ൾ കൂ​​​​ടു​​​​ത​​​​ൽ മോ​​​​ശ​​​​മാ​​​​കു​​​​ക​​​​യാ​​​​ണ് എ​​​​ന്നു പ​​​​റ​​​​യേ​​​​ണ്ടി​​​​വ​​​​രും. പ്രാ​​​​യ​​​​മാ​​​​വു​​​​മ്പോ​​​​ൾ ഏ​​​​കാ​​​​ന്ത​​​​വാ​​​​സം ന​​​​യി​​​​ക്കേ​​​​ണ്ടി വ​​​​രു​​​​ന്ന​​​​വ​​​​ർ സം​​​​സ്ഥാ​​​​ന​​​​ത്ത് കൂ​​​​ടി​​​​ക്കൊ​​​​ണ്ടി​​​​രി​​​​ക്കു​​​​മെ​​​​ന്നാ​​​​ണ് ഇ​​​​തു സം​​​​ബ​​​​ന്ധി​​​​ച്ചു പ​​​​ഠ​​​​നം ന​​​​ട​​​​ത്തു​​​​ന്ന​​​​വ​​​​ർ ചൂ​​​​ണ്ടി​​​​ക്കാ​​​​ണി​​​​ച്ചി​​​​ട്ടു​​​​ള്ള​​​​ത്.

സം​​​സ്ഥാ​​​ന​​​ത്തു വ​​​​യോ​​​​ജ​​​​ന​​​​ങ്ങ​​​​ളു​​​​ടെ പ്ര​​​​ശ്ന​​​​ങ്ങ​​​​ൾ മ​​​​ന​​​​സി​​​​ലാ​​​​ക്കു​​​ന്ന​​​തി​​​ന് സാ​​​​മൂ​​​​ഹ്യ​​​​നീ​​​​തി വ​​​​കു​​​​പ്പി​​​ന്‍റെ സ​​​​ർ​​​​വെ ഉ​​​​ട​​​​ൻ ആ​​​​രം​​​​ഭി​​​​ക്കു​​​​മെ​​​​ന്നാ​​​ണ് മ​​​​ന്ത്രി ഡോ.​​​ആ​​​​ർ. ബി​​​​ന്ദു ക​​​ഴി​​​ഞ്ഞ ദി​​​വ​​​സം വ്യ​​​ക്ത​​​മാ​​​ക്കി​​​യ​​​ത്. സ്വാ​​​ഗ​​​താ​​​ർ​​​ഹ​​​മാ​​​യ തീ​​​രു​​​മാ​​​ന​​​മാ​​​ണി​​​ത്. എ​​​​ല്ലാ വീ​​​​ടു​​​​ക​​​​ളി​​​​ലും സ​​​ർ​​​വെ​​​യു​​​ടെ ഭാ​​​ഗ​​​മാ​​​യി ആ​​​ളു​​​ക​​​ളെ​​​ത്തു​​​ക​​​യും അ​​​വ​​​ർ സ​​​ത്യ​​​സ​​​ന്ധ​​​മാ​​​യി വി​​​വ​​​ര​​​ങ്ങ​​​ൾ ശേ​​​ഖ​​​രി​​​ക്കു​​​ക​​​യും ചെ​​​യ്യ​​​ട്ടെ. അ​​​തി​​​ന്‍റെ അ​​​ടി​​​സ്ഥാ​​​ന​​​ത്തി​​​ൽ വ​​​യോ​​​ജ​​​ന ക്ഷേ​​മ​​​ത്തി​​​ന് ഇ​​​നി​​​യെ​​​ന്തൊ​​​ക്കെ ചെ​​​യ്യാ​​​നാ​​​വു​​​മെ​​​ന്നും പ​​​രി​​​ശോ​​​ധി​​​ക്ക​​​ണം. വീ​​ട്ടി​​ലും സ​​മൂ​​ഹ​​ത്തി​​ലും വ​​യോ​​ജ​​ന​​ങ്ങ​​ൾ​​ക്കു മാ​​ന്യ​​ത​​യും അം​​ഗീ​​കാ​​ര​​വും ല​​ഭി​​ക്കു​​ന്നു​​ണ്ടെ​​ന്ന് ഉ​​റ​​പ്പു​​വ​​രു​​ത്തേ​​ണ്ട​​താ​​ണ്. വ​​​​യോ​​​​ജ​​​​ന​​​​ങ്ങ​​​​ൾ​​​​ക്ക് മാ​​​​ന​​​​സി​​​​ക ഉ​​​​ല്ലാ​​​​സം ന​​​​ൽ​​​​കു​​​​ന്ന​​​​തു ല​​​ക്ഷ്യ​​​മി​​​ട്ടു​​​ള്ള വ​​​​യോ​​​​ജ​​​​ന ക്ല​​​ബു​​​​ക​​​​ൾ കേ​​​​ര​​​​ളം മു​​​​ഴു​​​​വ​​​​ൻ സ്ഥാ​​​​പി​​​​ക്കു​​​​ന്ന​​​​തി​​​​നു ന​​​​ട​​​​പ​​​​ടി സ്വീ​​​​ക​​​​രി​​​​ക്കു​​​മെ​​​ന്നു മ​​​ന്ത്രി പ​​​റ​​​യു​​​ന്നു​​​ണ്ട്. വ​​​യോ​​​ജ​​​ന​​​ങ്ങ​​​ളു​​ടെ സ​​മാ​​ധാ​​ന​​പ​​ര​​മാ​​യ ജീ​​വി​​തം ഉ​​റ​​പ്പു​​വ​​രു​​ത്തു​​ന്ന​​ത് വ്യ​​ക്തി​​ക​​ളു​​ടെ മാ​​ത്ര​​മ​​ല്ല സ​​മൂ​​ഹ​​ത്തി​​ന്‍റെ​​യും സ​​ർ​​ക്കാ​​രി​​ന്‍റെ​​യും കൂ​​ടി ബാ​​ധ്യ​​ത​​യാ​​ണ്.

ചതിയൻമാരെ പരാജയപ്പെടുത്തുകയും പാഠം പഠിപ്പിക്കുകയും വേണം: ശരദ് പവാർ

മുനമ്പം വഖഫ് വിവാദത്തിൽ സമവായ ധാരണ

ഡോ. ഹരിണി അമരസൂര്യ വീണ്ടും ശ്രീലങ്കൻ പ്രധാനമന്ത്രി

സർക്കാർ ആശുപത്രിയിൽ പ്രാങ്ക് വീഡിയോ; 2 പേർ അറസ്റ്റിൽ

കടല്‍, ആന, മോഹന്‍ലാല്‍, കെ.മുരളീധരന്‍; എത്ര കണ്ടാലും മടുക്കില്ലെന്ന് സന്ദീപ് വാര്യര്‍