editorial 
Editorial

മരണത്തിലേക്കു നയിക്കാൻ ഇനിയെത്ര റോഡുകൾ? | മുഖപ്രസംഗം

എ​ഐ ക്യാ​മ​റ​ക​ൾ വ​ച്ച് പ​ണം പി​രി​ക്കു​ന്ന​തി​ൽ മാ​ത്ര​മ​ല്ല സു​ര​ക്ഷാ സം​വി​ധാ​ന​ങ്ങ​ൾ ഒ​രു​ക്കു​ന്ന​തി​ലും വേ​ണം ജാ​ഗ്ര​ത.

​റോഡ് അ​വ​സാ​നി​ച്ച​ത് അ​റി​യാ​തെ മു​ന്നോ​ട്ടെ​ടു​ത്ത കാ​ർ പു​ഴ​യി​ലേ​ക്കു വീ​ണ് ക​ഴി​ഞ്ഞ ദി​വ​സം ര​ണ്ടു യു​വ ഡോ​ക്റ്റ​ർ​മാ​രു​ടെ ജീ​വ​ൻ ന​ഷ്ട​പ്പെ​ടു​ക​യു​ണ്ടാ​യി. കാ​റി​ലു​ണ്ടാ​യി​രു​ന്ന മ​റ്റു മൂ​ന്നു​പേ​ർ ഭാ​ഗ്യം കൊ​ണ്ടു മാ​ത്രം ര​ക്ഷ​പെ​ട്ടു. ശ​നി​യാ​ഴ്ച എ​റ​ണാ​കു​ള​ത്ത് ബ​ർ​ത്ത്ഡേ പാ​ർ​ട്ടി ക​ഴി​ഞ്ഞ് കൊ​ടു​ങ്ങ​ല്ലൂ​രി​ലേ​ക്കു പോ​കു​ക​യാ​യി​രു​ന്ന നാ​ലു ഡോ​ക്റ്റ​ർ​മാ​രും ന​ഴ്സും അ​ട​ങ്ങു​ന്ന സം​ഘ​മാ​ണ് അ​ർ​ധ​രാ​ത്രി​ക്കു ശേ​ഷം അ​പ​ക​ട​ത്തി​ൽ പെ​ട്ട​ത്. ഗൂ​ഗി​ൾ മാ​പ്പി​നെ ആ​ശ്ര​യി​ച്ച് യാ​ത്ര ചെ​യ്തി​രു​ന്ന ഇ​വ​ർ ക​ന​ത്ത മ​ഴ​യി​ൽ ഏ​റെ ബു​ദ്ധി​മു​ട്ടി​യാ​ണു ഡ്രൈ​വ് ചെ​യ്തി​രു​ന്ന​ത്. പ​റ​വൂ​രി​ൽ നി​ന്ന് കൊ​ടു​ങ്ങ​ല്ലൂ​രി​ലേ​ക്കു​ള്ള എ​ളു​പ്പ​വ​ഴി എ​ന്ന നി​ല​യി​ലാ​ണ് ഗോ​തു​രു​ത്ത് ക​ട​വാ​തു​രു​ത്ത് റൂ​ട്ട് ഇ​വ​ർ തെ​ര​ഞ്ഞെ​ടു​ത്ത​ത്. ഗോ​തു​രു​ത്തി​ൽ നി​ന്ന് ഇ​ട​ത്തോ​ട്ടു തി​രി​ഞ്ഞു പോ​കേ​ണ്ട​തി​നു പ​ക​രം വാ​ഹ​നം നേ​രേ ഓ​ടി​ച്ചു​പോ​യി. പെ​രു​മ​ഴ​യ​ത്ത് വ​ഴി​തെ​റ്റി​യു​ള്ള യാ​ത്ര അ​വ​സാ​നി​ച്ച​തു പു​ഴ​യി​ലാ​ണ്. മ​ല​പ്പു​റ​ത്തു​നി​ന്ന് കെ​ട്ടി​ട നി​ർ​മാ​ണ​ത്തി​നു വ​ന്ന് പു​ഴ​യോ​ടു ചേ​ർ​ന്നു​ള്ള വീ​ട്ടി​ൽ താ​മ​സി​ച്ചി​രു​ന്ന അ​ബ്ദു​ൾ ഹ​ഖ് എ​ന്ന​യാ​ൾ ഫോ​ൺ വി​ളി​ക്കാ​ൻ വേ​ണ്ടി പു​റ​ത്തി​റ​ങ്ങി​യ​തു​കൊ​ണ്ടാ​ണ് അ​പ​ക​ടം കാ​ണാ​നി​ട​യാ​യ​തും മൂ​ന്നു പേ​രെ ര​ക്ഷി​ക്കാ​ൻ ക​ഴി​ഞ്ഞ​തും. ഇ​രു​പ​ത്തെ​ട്ടു വ​യ​സു​ള്ള ഡോ​ക്റ്റ​ർ​മാ​രാ​യ അ​ജ്മ​ൽ ആ​സി​ഫ്, അ​ദ്വൈ​ത് എ​ന്നി​വ​രാ​ണു ദു​ര​ന്ത​ത്തി​ൽ മ​രി​ച്ച​ത്.

ഗൂ​ഗി​ൾ മാ​പ്പ് വ​ഴി തെ​റ്റി​ച്ചു​വെ​ന്നും ഇ​ട​യ്ക്കു വ​ച്ച് ക​ണ​ക്ഷ​ൻ വി​ട്ടു​പോ​യി​ക്കാ​ണാ​മെ​ന്നും ഒ​ക്കെ അ​ഭ്യൂ​ഹ​ങ്ങ​ളു​ണ്ട്. ഇ​ത്ത​രം മാ​പ്പു​ക​ൾ യാ​ത്ര​യ്ക്ക് ഉ​പ​യോ​ഗി​ക്കു​മ്പോ​ൾ അ​പ​ക​ട​ത്തി​ൽ ചാ​ടാ​നു​ള്ള സാ​ധ്യ​ത​യും മു​ൻ​കൂ​ട്ടി കാ​ണ​ണ​മെ​ന്ന് പ​ല​രും അ​നു​ഭ​വ​ങ്ങ​ൾ വ​ച്ച് വി​വ​രി​ച്ചി​ട്ടു​ണ്ട്. ഇ​ടു​ങ്ങി​യ റോ​ഡു​ക​ളി​ൽ വ​ണ്ടി തി​രി​ക്കാ​ൻ പോ​ലും ക​ഴി​യാ​തെ അ​ക​പ്പെ​ട്ടു​പോ​കു​ന്ന​തു പോ​ലു​ള്ള സം​ഭ​വ​ങ്ങ​ൾ പ​ല​ർ​ക്കും ഉ​ണ്ടാ​യി​ട്ടു​ണ്ട്. ഈ ​അ​പ​ക​ടം പ​ക്ഷേ, മാ​പ്പി​നെ കു​റ്റ​പ്പെ​ടു​ത്തി അ​ധി​കൃ​ത​ർ​ക്കു കൈ​ക​ഴു​കാ​വു​ന്ന​ത​ല്ല. ഒ​രു കാ​ർ നേ​രി​ട്ട് പു​ഴ​യി​ലേ​ക്ക് ഓ​ടി​യി​റ​ങ്ങാ​ൻ ഒ​രു ത​ട​സ​വും റോ​ഡി​ൽ ഉ​ണ്ടാ​യി​രു​ന്നി​ല്ല എ​ന്ന​താ​ണു സ​ത്യ​ത്തി​ൽ ര​ണ്ടു ഡോ​ക്റ്റ​ർ​മാ​രെ ന​മു​ക്കു ന​ഷ്ട​പ്പെ​ടു​ത്തി​യ​ത്. അ​പ​ക​ടം ന​ട​ന്നു ക​ഴി​ഞ്ഞ ശേ​ഷം റോ​ഡ് അ​വ​സാ​നി​ക്കു​ന്നി​ട​ത്ത് തി​ടു​ക്ക​ത്തി​ൽ ബോ​ർ​ഡും ത​ട​സ​ങ്ങ​ളും എ​ല്ലാം അ​ധി​കൃ​ത​ർ വ​ച്ചി​ട്ടു​ണ്ട്. നേ​ര​ത്തേ ത​ന്നെ ഇ​വി​ടെ സു​ര​ക്ഷാ വേ​ലി​യു​ണ്ടാ​ക്കി​യി​രു​ന്നെ​ങ്കി​ൽ ഈ ​അ​പ​ക​ടം തീ​ർ​ച്ച​യാ​യും ഒ​ഴി​വാ​കു​മാ​യി​രു​ന്നു.

നാ​ട്ടു​കാ​ർ ഈ ​ആ​വ​ശ്യം നേ​ര​ത്തേ ത​ന്നെ ഉ​ന്ന​യി​ച്ചി​രു​ന്ന​താ​ണ്. ഓ​ട്ടൊ​റി​ക്ഷ​യും ഇ​രു​ച​ക്ര വാ​ഹ​ന​ങ്ങ​ളും മു​ൻ​പ് ഇ​വി​ടെ അ​പ​ക​ട​ത്തി​ൽ പെ​ട്ടി​ട്ടു​ണ്ട്. എ​ന്നി​ട്ടും പു​ഴ​യി​ലേ​ക്കു വാ​ഹ​ന​ങ്ങ​ൾ ഇ​റ​ങ്ങു​ന്ന​തു ത​ട​യാ​നു​ള്ള യാ​തൊ​രു മാ​ർ​ഗ​വും ഒ​രു​ക്കി​യി​ല്ല. വി​ല​പ്പെ​ട്ട ജീ​വ​നു​ക​ൾ ന​ഷ്ട​പ്പെ​ട്ട ശേ​ഷ​മേ എ​ന്തെ​ങ്കി​ലും ചെ​യ്യൂ എ​ന്ന മ​നോ​ഭാ​വ​മാ​ണ് മാ​റേ​ണ്ട​ത്. അ​പ​ക​ട​ങ്ങ​ളു​ണ്ടാ​യി ജ​ന​രോ​ഷം ഉ​യ​രു​മ്പോ​ൾ മാ​ത്ര​മേ സു​ര​ക്ഷാ​മാ​ർ​ഗ​ങ്ങ​ൾ ഒ​രു​ക്കൂ എ​ന്നു വാ​ശി പി​ടി​ക്കേ​ണ്ട​തി​ല്ല. നി​ര​വ​ധി വാ​ഹ​ന​ങ്ങ​ൾ ക​ട​ന്നു​പോ​കു​ന്ന​താ​ണ് ഗോ​തു​രു​ത്ത് പി​ഡ​ബ്ല്യു​ഡി റോ​ഡ്. ഇ​ട​ത്തോ​ട്ടു തി​രി​ഞ്ഞ് ദേ​ശീ​യ പാ​ത​യി​ലേ​ക്കു പോ​കേ​ണ്ട​തി​നു പ​ക​രം രാ​ത്രി​കാ​ല​ത്ത് വ​ഴി തെ​റ്റി വ​രു​ന്ന വാ​ഹ​ന​ങ്ങ​ൾ പു​ഴ​യി​ൽ വീ​ഴാ​നു​ള്ള സാ​ധ്യ​ത മു​ൻ​കൂ​ട്ടി​കാ​ണാ​ൻ ഒ​രു പ്ര​യാ​സ​വു​മി​ല്ല. ഇ​തു​പോ​ലെ അ​പ​ക​ട​സാ​ധ്യ​ത​യു​ള്ള എ​ത്ര റോ​ഡു​ക​ൾ ഇ​നി​യും സം​സ്ഥാ​ന​ത്തു​ണ്ടാ​വു​മെ​ന്ന് ഉ​ട​ന​ടി ക​ണ​ക്കെ​ടു​ക്കേ​ണ്ട​തു​ണ്ട്. റോ​ഡു​ക​ൾ അ​വ​സാ​നി​ക്കു​ന്നി​ട​ത്ത് നി​ർ​ബ​ന്ധ​മാ​യും സ്റ്റോ​പ്പ​റു​ക​ൾ ഉ​ണ്ടാ​വേ​ണ്ട​താ​ണ്. പി​ഡ​ബ്ല്യു​ഡി അ​ധി​കൃ​ത​രും ത​ദ്ദേ​ശ സ്വ​യം​ഭ​ര​ണ സ്ഥാ​പ​ന​ങ്ങ​ളും ഇ​ക്കാ​ര്യ​ത്തി​ൽ അ​ടി​യ​ന്ത​ര പ​രി​ഗ​ണ​ന ന​ൽ​ക​ണം.

വ​യ​നാ​ട് ക​ണ്ണോ​ത്തു​മ​ല​യി​ൽ ജീ​പ്പ് കൊ​ക്ക​യി​ലേ​ക്കു മ​റി​ഞ്ഞ് ഒ​മ്പ​തു തോ​ട്ടം തൊ​ഴി​ലാ​ളി​ക​ൾ മ​രി​ച്ച​ത് ഒ​രു മാ​സം മു​ൻ​പാ​ണ്. കൊ​ടും​വ​ള​വും ഇ​റ​ക്ക​വു​മു​ള്ള സ്ഥ​ല​ത്തു​വ​ച്ചാ​ണ് ജീ​പ്പ് അ​പ​ക​ട​ത്തി​ൽ​പെ​ടു​ന്ന​ത്. വ​ള​രെ അ​പ​ക​ട​ക​ര​മാ​യ സ്ഥ​ല​മാ​യി​ട്ടു​പോ​ലും റോ​ഡ​രി​കി​ൽ ക്രാ​ഷ് ബാ​രി​യ​റു​ക​ൾ ഉ​ണ്ടാ​യി​രു​ന്നി​ല്ല. അ​പ​ക​ട മു​ന്ന​റി​യി​പ്പു ബോ​ർ​ഡും ഇ​ല്ലാ​യി​രു​ന്നു. റോ​ഡു​ക​ളി​ൽ, പ്ര​ത്യേ​കി​ച്ച് അ​പ​ക​ട​സാ​ധ്യ​ത കൂ​ടു​ത​ലു​ള്ള പ്ര​ദേ​ശ​ങ്ങ​ളി​ൽ ആ​വ​ശ്യ​ത്തി​നു വെ​ളി​ച്ച​വും മു​ന്ന​റി​യി​പ്പു ബോ​ർ​ഡു​ക​ളും മ​റ്റു സു​ര​ക്ഷാ മാ​ർ​ഗ​ങ്ങ​ളും ഒ​രു​ക്കാ​ൻ കാ​ണി​ക്കു​ന്ന അ​ലം​ഭാ​വ​ത്തി​ന് മ​നു​ഷ്യ​ജീ​വ​നു​ക​ളു​ടെ വി​ല​യാ​ണു​ള്ള​ത്. എ​ഐ ക്യാ​മ​റ​ക​ൾ വ​ച്ച് പ​ണം പി​രി​ക്കു​ന്ന​തി​ൽ മാ​ത്ര​മ​ല്ല സു​ര​ക്ഷാ സം​വി​ധാ​ന​ങ്ങ​ൾ ഒ​രു​ക്കു​ന്ന​തി​ലും വേ​ണം ജാ​ഗ്ര​ത.

പ്ര​ധാ​ന റോ​ഡു​ക​ളി​ൽ സീ​ബ്രാ ലൈ​നു​ക​ൾ കൃ​ത്യ​മാ​യി അ​ട​യാ​ള​പ്പെ​ടു​ത്ത​ണ​മെ​ന്ന നി​ർ​ദേ​ശം ന​ട​പ്പാ​ക്കാ​തി​രു​ന്ന​തി​ൽ ഹൈ​ക്കോ​ട​തി അ​തൃ​പ്തി പ്ര​ക​ടി​പ്പി​ച്ച​ത് ഏ​താ​നും ദി​വ​സം മു​ൻ​പാ​ണ്. പ​ല​യി​ട​ത്തും ശ​രി​യാ​യ രീ​തി​യി​ല​ല്ല ട്രാ​ഫി​ക് ലൈ​റ്റു​ക​ൾ സ്ഥാ​പി​ച്ചി​രി​ക്കു​ന്ന​തെ​ന്നും കോ​ട​തി ചൂ​ണ്ടി​ക്കാ​ണി​ക്കു​ക​യു​ണ്ടാ​യി. കാ​ൽ​ന​ട​ക്കാ​ർ​ക്ക് റോ​ഡ് മു​റി​ച്ചു​ക​ട​ക്കാ​ൻ ഉ​പ​കാ​ര​പ്പെ​ടും വി​ധം സീ​ബ്രാ ലൈ​നു​ക​ൾ അ​ട​യാ​ള​പ്പെ​ടു​ത്ത​ണ​മെ​ന്ന് കോ​ട​തി ജ​നു​വ​രി​യി​ൽ ഉ​ത്ത​ര​വി​ട്ട​താ​ണ്. കൊ​ച്ചി​യി​ൽ പോ​ലും കോ​ട​തി​യു​ടെ നി​ർ​ദേ​ശ​ങ്ങ​ൾ ന​ട​പ്പാ​ക്കി​യി​ല്ല. ഇ​തു​പോ​ലെ സു​ര​ക്ഷി​ത യാ​ത്ര​യ്ക്ക് ആ​വ​ശ്യ​മാ​യ എ​ത്ര​യെ​ത്ര നി​ർ​ദേ​ശ​ങ്ങ​ളാ​ണ് അ​വ​ഗ​ണി​ക്ക​പ്പെ​ട്ടു​കൊ​ണ്ടി​രി​ക്കു​ന്ന​ത്.

മുനമ്പം വിഷയം; തർക്ക പരിഹാരത്തിന് ജുഡീഷ്യൽ കമ്മീഷനെ നിയമിക്കാൻ ഉന്നതതല യോഗത്തിൽ തീരുമാനം

ജന്മദിനാഘോഷത്തിനിടെ വിദ്യാർഥി അബദ്ധത്തിൽ സ്വയം വെടിവച്ചു മരിച്ചു

സന്തോഷ് ട്രോഫി: ലക്ഷദ്വീപിനെ ഗോൾക്കടലിൽ മുക്കി കേരളം

ചൂണ്ടുവിരലിലല്ല; തദ്ദേശ ഉപതെരഞ്ഞെടുപ്പിൽ മഷി പുരട്ടുക ഇടത് നടുവിരലിൽ

പാലക്കാട് അമിത വേഗത്തിലെത്തിയ കാറിടിച്ച് വയോധികർക്ക് ദാരുണാന്ത്യം; ഡ്രൈവർ പൊലീസ് പിടിയിൽ