പ്രതീകാത്മക ചിത്രം 
Editorial

പ്ലസ് വൺ സീറ്റുകൾ: വേണ്ടത് സ്ഥായിയായ പരിഹാരം (മുഖപ്രസംഗം)

സപ്ലിമെന്‍​റി അടക്കം നാല് അലോട്ട്മെന്‍റുകൾ കഴിഞ്ഞപ്പോൾ 32,433 അപേക്ഷകർ ഏകജാലക പ്രവേശന സംവിധാനം വഴി തുടർപഠനത്തിന് അവസരം ലഭിക്കാതെ പുറത്തുനിൽക്കുകയാണ്

മ​​​​ല​​​​ബാ​​​​റി​​​​ൽ, പ്ര​​​​ത്യേ​​​​കി​​​​ച്ച് മ​​​​ല​​​​പ്പു​​​​റ​​​​ത്ത് പ​​​​ത്താം ക്ലാ​​​​സ് പാ​​​​സാ​​​​യ കു​​​​ട്ടി​​​​ക​​​​ൾ​​​​ക്കു തു​​​​ട​​​​ർ പ​​​​ഠ​​​​ന​​​​ത്തി​​​​ന് ആ​​​​വ​​​​ശ്യ​​​​മാ​​​​യ പ്ല​​​​സ് വ​​​​ൺ സീ​​​​റ്റു​​​​ക​​​​ൾ ഇ​​​​ല്ലെ​​​​ന്ന പ​​​​രാ​​​​തി ഇ​​​​നി​​​​യും പ​​​​രി​​​​ഹ​​​​രി​​​​ക്ക​​​​പ്പെ​​​​ട്ടി​​​​ട്ടി​​​​ല്ല. സ​​​​പ്ലി​​​​മെ​​​​ന്‍റ​​​​റി അ​​​​ട​​​​ക്കം നാ​​​​ല് അ​​​​ലോ​​​​ട്ട്മെ​​​​ന്‍റു​​​​ക​​​​ൾ ക​​​ഴി​​​ഞ്ഞ​​​​പ്പോ​​​​ൾ 32,433 അ​​​​പേ​​​​ക്ഷ​​​​ക​​​​ർ ഏ​​​​ക​​​​ജാ​​​​ല​​​​ക പ്ര​​​​വേ​​​​ശ​​​​ന സം​​​​വി​​​​ധാ​​​​നം വ​​​​ഴി തു​​​​ട​​​​ർ​​​​പ​​​​ഠ​​​​ന​​​​ത്തി​​​​ന് അ​​​​വ​​​​സ​​​​രം ല​​​​ഭി​​​​ക്കാ​​​​തെ പു​​​​റ​​​​ത്തു​​​​നി​​​​ൽ​​​​ക്കു​​​​ക​​​​യാ​​​​ണ്. ഇ​​വ​​രി​​ൽ ഏ​​​​റെ​​​​യും മ​​​​ല​​​​ബാ​​​​റി​​​​ലാ​​​​ണു താ​​​​നും. തി​​​​രു​​​​വ​​​​ന​​​​ന്ത​​​​പു​​​​രം, കൊ​​​​ല്ലം, പ​​​​ത്ത​​​​നം​​​​തി​​​​ട്ട, കോ​​​​ട്ട​​​​യം, ഇ​​​​ടു​​​​ക്കി, എ​​​​റ​​​​ണാ​​​​കു​​​​ളം, വ​​​​യ​​​​നാ​​​​ട് ജി​​​​ല്ല​​​​ക​​​​ളി​​​​ൽ ആ​​​​യി​​​​ര​​​​ത്തി​​​​ൽ താ​​​​ഴെ​​​​യാ​​​​ണ് സീ​​​​റ്റ് ല​​​​ഭി​​​​ക്കാ​​​​ത്ത​​​​വ​​​​ർ. ഇ​​​​തി​​​​ൽ വ​​​​യ​​​​നാ​​​​ട് ഒ​​​​ഴി​​​​കെ ജി​​​​ല്ല​​​​ക​​​​ളി​​​​ലെ​​​​ല്ലാം ശേ​​​​ഷി​​​​ക്കു​​​​ന്ന മെ​​​​റി​​​​റ്റ് സീ​​​​റ്റു​​​​ക​​​​ൾ ഇ​​​​നി​​​​യു​​​​ള്ള അ​​​​പേ​​​​ക്ഷ​​​​ക​​​​രെ​​​​ക്കാ​​​​ൾ കൂ​​​​ടു​​​​ത​​​​ലാ​​​​ണ്. അ​​​​താ​​​​യ​​​​ത് തെ​​​​ക്ക​​​​ൻ ജി​​​​ല്ല​​​​ക​​​​ളി​​​​ൽ പൊ​​​​തു​​​​വേ ഏ​​​​ക​​​​ജാ​​​​ല​​​​ക സം​​​​വി​​​​ധാ​​​​ന പ്ര​​​​കാ​​​​ര​​​​മു​​​​ള്ള പ്ല​​​​സ് വ​​​​ൺ പ്ര​​​​വേ​​​​ശ​​​​നം വ​​​​ലി​​​​യ പ്ര​​​​ശ്ന​​​​ങ്ങ​​​​ളി​​​​ല്ലാ​​​​തെ ന​​​​ട​​​​ക്കു​​​​ന്നു. ആ​​​​ല​​​​പ്പു​​​​ഴ​​​​യി​​​​ലും തൃ​​​​ശൂ​​​​രി​​​​ലും ആ​​​​യി​​​​ര​​​​ത്തി​​​​നു മു​​​​ക​​​​ളി​​​​ലാ​​​​ണ് പ്ര​​​​വേ​​​​ശ​​​​നം ല​​​​ഭി​​​​ക്കാ​​​​ത്ത​​​​വ​​​​ർ. ഇ​​​​വ​​​​രി​​​​ൽ കു​​​​റ​​​​ച്ചു​​​​പേ​​​​ർ​​​​ക്കെ​​​​ങ്കി​​​​ലും ഏ​​​​ക​​​​ജാ​​​​ല​​​​ക​​​​ത്തി​​​​ൽ അ​​​​വ​​​​സ​​​​ര​​​​മി​​​​ല്ലാ​​​​തെ വ​​​​ന്നേ​​​​ക്കാം.

അ​​​​തേ​​​​സ​​​​മ​​​​യം, മ​​​​ല​​​​പ്പു​​​​റ​​​​ത്ത് 13654 വി​​​​ദ്യാ​​​​ർ​​​​ഥി​​​​ക​​​​ളാ​​​​ണ് അ​​​​വ​​​​സ​​​​രം നോ​​​​ക്കി​​​​യി​​​​രി​​​​ക്കു​​​​ന്ന​​​​ത്. അ​​​​വി​​​​ടെ​​​​യി​​​​പ്പോ​​​​ൾ ശേ​​​​ഷി​​​​ക്കു​​​​ന്ന മെ​​​​റി​​​​റ്റ് സീ​​​​റ്റ് നാ​​​​ലെ​​​​ണ്ണം മാ​​​​ത്ര​​​​മാ​​​​ണെ​​​​ന്നും കാ​​​​ണു​​​​ന്നു​​​​ണ്ട്. പാ​​​​ല​​​​ക്കാ​​​​ട് ജി​​​​ല്ല​​​​യി​​​​ൽ അ​​​​യ്യാ​​​​യി​​​​ര​​​​ത്തി​​​​ലേ​​​​റെ​​​​യും കോ​​​​ഴി​​​​ക്കോ​​​​ട് നാ​​​​ലാ​​​​യി​​​​ര​​​​ത്തോ​​​​ള​​​​വും കു​​​​ട്ടി​​​​ക​​​​ൾ​​​​ക്ക് ഇ​​​​നി​​​​യും പ്ര​​​​വേ​​​​ശ​​​​ന​​​​ത്തി​​​​നു മാ​​​​ർ​​​​ഗം തെ​​​​ളി​​​​യേ​​​​ണ്ട​​​​തു​​​​ണ്ട്. കോ​​​​ഴി​​​​ക്കോ​​​​ട്ട് അ​​​​മ്പ​​​​ത്തൊ​​​​ന്നും പാ​​​​ല​​​​ക്കാ​​​​ട്ട് നൂ​​​​റ്റി അ​​​​റു​​​​പ​​​​ത്തൊ​​​​മ്പ​​​​തും മെ​​​​റി​​​​റ്റ് സീ​​​​റ്റു​​​​ക​​​​ൾ മാ​​​​ത്ര​​​​മാ​​​​ണു ശേ​​​​ഷി​​​​ക്കു​​​​ന്ന​​​​ത്. ക​​​​ണ്ണൂ​​​​ർ, കാ​​​​സ​​​​ർ​​​​ഗോ​​​​ഡ് ജി​​​​ല്ല​​​​ക​​​​ളി​​​​ലും ശേ​​​​ഷി​​​​ക്കു​​​​ന്ന മെ​​​​റി​​​​റ്റ് സീ​​​​റ്റു​​​​ക​​​​ളെ​​​​ക്കാ​​​​ൾ കൂ​​​​ടു​​​​ത​​​​ൽ വി​​​​ദ്യാ​​​​ർ​​​​ഥി​​​​ക​​​​ൾ അ​​​​വ​​​​സ​​​​രം കാ​​​​ത്തി​​​​രി​​​​ക്കു​​​​ന്നു​​​​ണ്ട്. ഇ​​​​വ​​​​രു​​​​ടെ​​​​യെ​​​​ല്ലാം കാ​​​​ര്യ​​​​ത്തി​​​​ൽ എ​​​​ന്താ​​​​ണു പ​​​​രി​​​​ഹാ​​​​ര​​​​മെ​​​​ന്ന് സ​​​​ർ​​​​ക്കാ​​​​ർ ഉ​​​​ട​​​​ൻ തീ​​​​രു​​​​മാ​​​​ന​​​​മെ​​​​ടു​​​​ക്കേ​​​​ണ്ട​​​​താ​​​​യി​​​​ട്ടാ​​​​ണി​​​​രി​​​​ക്കു​​​​ന്ന​​​​ത്.

എ​​​​സ്എ​​​​സ്എ​​​​ൽ​​​​സി​​​ക്ക് മി​​​​ക​​​​ച്ച വി​​​​ജ​​​​യം നേ​​​​ടു​​​​ന്ന ജി​​​​ല്ല​​​​യാ​​​​ണ് മ​​​​ല​​​​പ്പു​​​​റം. എ​​​​ല്ലാ വി​​​​ഷ​​​​യ​​​​ത്തി​​​​ലും എ ​​​​പ്ല​​​​സ് നേ​​​​ടി​​​​യ കു​​​​ട്ടി​​​​ക​​​​ൾ ഏ​​​​റ്റ​​​​വും കൂ​​​​ടു​​​​ത​​​​ലു​​​​ള്ള​​​​തും ഇ​​​വി​​​ടെ​​​യാ​​​ണ്. എ​​​​ന്നാ​​​​ൽ, തു​​​​ട​​​​ർ പ​​ഠ​​ന​​ത്തി​​നു വേ​​​​ണ്ട സ​​​​ർ​​​​ക്കാ​​​​ർ സൗ​​​​ക​​​​ര്യ​​​​ങ്ങ​​​​ൾ ഇ​​​​വി​​​​ടെ വേ​​​​ണ്ട​​​​ത്ര​​​​യി​​​​ല്ലെ​​​​ന്ന പ​​​​രാ​​​​തി​​​​ക്ക് സ്ഥാ​​​​യി​​​​യാ​​​​യ പ​​​​രി​​​​ഹാ​​​​രം ഉ​​ണ്ടാ​​വു​​ന്നി​​ല്ല. മി​​​​ക​​​​ച്ച വി​​​​ജ​​​​യം നേ​​​​ടി​​​​യി​​​​ട്ടും ആ​​​​ഗ്ര​​​​ഹി​​​​ച്ച സ്കൂ​​​​ളി​​​​ൽ പ്ര​​​​വേ​​​​ശ​​​​നം ല​​​​ഭി​​​​ക്കാ​​​​ത്ത വി​​​​ദ്യാ​​​​ർ​​​​ഥി​​​​ക​​​​ൾ മ​​​​ല​​​​ബാ​​​​റി​​​​ൽ പൊ​​​​തു​​​​വേ കൂ​​​​ടു​​​​ത​​​​ലാ​​​​ണ്. മ​​​​ല​​​​ബാ​​​​റി​​​​ലെ സീ​​​​റ്റ് ക്ഷാ​​​​മ​​​​ത്തെ സ​​​​ർ​​​​ക്കാ​​​​ർ ല​​​​ഘൂ​​​​ക​​​​രി​​​​ക്കു​​​​ന്ന​​​​ത് ഏ​​​​ക​​​​ജാ​​​​ല​​​​ക സം​​​​വി​​​​ധാ​​​​ന​​​​ത്തി​​​​നു പു​​​​റ​​​​ത്ത് ഒ​​​​ഴി​​​​ഞ്ഞു​​​​കി​​​​ട​​​​ക്കു​​​​ന്ന അ​​​​ൺ എ​​​​യ്ഡ​​​​ഡ് സീ​​​​റ്റു​​​​ക​​​​ൾ ചൂ​​​​ണ്ടി​​​​ക്കാ​​​​ണി​​​​ച്ചാ​​​​ണ്. മ​​​​ല​​​​പ്പു​​​​റം ജി​​​ല്ല​​​യി​​​ൽ പ​​​​തി​​​​നാ​​​​യി​​​​ര​​​​ത്തോ​​​​ളം അ​​​​ൺ എ​​​​യ്ഡ​​​​ഡ് സീ​​​​റ്റു​​​​ക​​​​ൾ ഒ​​​​ഴി​​​​ഞ്ഞു​​​​കി​​​​ട​​​​ക്കു​​​​ന്നു​​​​ണ്ടെ​​​​ന്നാ​​​​ണു പ​​​​റ​​​​യു​​​​ന്ന​​​​ത്. മൂ​​​​വാ​​​​യി​​​​ര​​​​ത്തി​​​​ലേ​​​​റെ മാ​​​​നെ​​​​ജ്മെ​​​​ന്‍റ് ക്വോ​​​​ട്ട സീ​​​​റ്റു​​​​ക​​​​ളും ബാ​​​​ക്കി​​​​യു​​​​ണ്ട​​​​ത്രേ. എ​​​​ന്നാ​​​​ൽ, അ​​​​ൺ എ​​​​യ്ഡ​​​​ഡ് സ്കൂ​​​​ളു​​​​ക​​​​ളി​​​​ൽ ഉ​​​​യ​​​​ർ​​​​ന്ന ഫീ​​​​സ് ന​​​​ൽ​​​​കി പ​​​​ഠി​​​​ക്കാ​​​​ൻ ക​​​​ഴി​​​​യാ​​​​ത്ത നി​​​​ര​​​​വ​​​​ധി കു​​​​ട്ടി​​​​ക​​​​ൾ​​​​ക്ക് പ​​​​ഠ​​​​നം വ​​​​ഴി​​​​മു​​​​ട്ടു​​​​ന്ന അ​​​​വ​​​​സ്ഥ ഈ ​​​​ക​​​​ണ​​​​ക്കും പ​​​​റ​​​​ഞ്ഞി​​​​രു​​​​ന്നാ​​​​ൽ ഉ​​​​ണ്ടാ​​​​കു​​​​മെ​​​​ന്നാ​​​​ണ് വി​​​​ദ്യാ​​​​ഭ്യാ​​​​സ മേ​​​​ഖ​​​​ല​​​​യു​​​​മാ​​​​യി ബ​​​​ന്ധ​​​​പ്പെ​​​​ട്ട​​ പ​​​​ല​​​​രും ചൂ​​​​ണ്ടി​​​​ക്കാ​​​​ണി​​​​ക്കു​​​​ന്ന​​​​ത്.

അ​​​​ൺ എ​​​​യ്ഡ​​​​ഡ് സീ​​​​റ്റു​​​​ക​​​​ൾ ഒ​​​​ഴി​​​​ഞ്ഞു​​​​കി​​​​ട​​​​ക്കു​​​​ക​​​​യും പാ​​​​വ​​​​പ്പെ​​​​ട്ട കു​​​​ട്ടി​​​​ക​​​​ൾ​​​​ക്കു പ​​​​ഠി​​​​ക്കാ​​​​ൻ ക​​​​ഴി​​​​യാ​​​​തെ വ​​​​രു​​​​ക​​​​യും ചെ​​​​യ്യു​​​​ന്ന അ​​​​വ​​​​സ്ഥ​​​​യു​​​​ണ്ടാ​​​​വു​​​​ന്ന​​​​ത് വി​​​​ദ്യാ​​​​ഭ്യാ​​​​സ വ​​​​കു​​​​പ്പ് ഗൗ​​​​ര​​​​വ​​​​മാ​​​​യി പ​​​​രി​​​​ശോ​​​​ധി​​​​ക്കേ​​​​ണ്ട വി​​​​ഷ​​​​യ​​​​മാ​​​​ണ്. മെ​​​​റി​​​​റ്റ് സീ​​​​റ്റു​​​​ക​​​​ൾ ഒ​​​​ഴി​​​​ഞ്ഞു കി​​​​ട​​​​ക്കു​​​​ന്ന പ​​​​ല തെ​​​​ക്ക​​​​ൻ ജി​​​​ല്ല​​​​ക​​​​ളും മ​​​​ല​​​​ബാ​​​​റും ത​​​​മ്മി​​​​ലു​​​​ള്ള അ​​​​ന്ത​​​​രം താ​​​​ത്കാ​​​​ലി​​​​ക ബാ​​​​ച്ചു​​​​ക​​​​ൾ അ​​​​നു​​​​വ​​​​ദി​​​​ച്ചു കൊ​​​​ണ്ട് പ​​​​രി​​​​ഹ​​​​രി​​​​ക്കാ​​​​ൻ ശ്ര​​​​മി​​​​ക്കാ​​​​തെ ശാ​​​​ശ്വ​​​​ത​​​​മാ​​​​യ ന​​​​ട​​​​പ​​​​ടി​​​​ക​​​​ൾ​​​​ക്കു സ​​​​ർ​​​​ക്കാ​​​​ർ ത​​​​യാ​​​​റാ​​​​വ​​​​ണം. ക​​​​ഴി​​​​ഞ്ഞ വ​​​​ർ​​​​ഷം പ്ല​​​​സ് വ​​​​ണി​​​​ൽ വേ​​​​ണ്ട​​​​ത്ര കു​​​​ട്ടി​​​​ക​​​​ൾ ഇ​​​​ല്ലാ​​​​തി​​​​രു​​​​ന്ന തെ​​​​ക്ക​​​​ൻ ജി​​​​ല്ല​​​​ക​​​​ളി​​​​ലെ 14 ബാ​​​​ച്ചു​​​​ക​​​​ൾ ഇ​​​​ക്കു​​​​റി മ​​​​ല​​​​പ്പു​​​​റ​​​​ത്തേ​​​​ക്കു മാ​​​​റ്റി​​​​യി​​​​രു​​​​ന്നു. മ​​​​ല​​​​ബാ​​​​റി​​​​ൽ ക​​​​ഴി​​​​ഞ്ഞ ത​​​​വ​​​​ണ അ​​​​നു​​​​വ​​​​ദി​​​​ച്ച 81 താ​​​​ത്കാ​​​​ലി​​​​ക ബാ​​​​ച്ചു​​​​ക​​​​ൾ നി​​​​ല​​​​നി​​​​ർ​​​​ത്തു​​​​ക​​​​യും ചെ​​​​യ്തി​​​​ട്ടു​​​​ണ്ട്. അ​​​തു​​​കൊ​​​ണ്ടു പ്ര​​​ശ്ന​​​പ​​​രി​​​ഹാ​​​ര​​​മാ​​​യി​​​ട്ടി​​​ല്ല.

പ്ല​​​​സ് വ​​​​ൺ പ്ര​​​​വേ​​​​ശ​​​​ന​​​​വു​​​​മാ​​​​യി ബ​​​​ന്ധ​​​​പ്പെ​​​​ട്ട പ്ര​​​​ശ്ന​​​​ങ്ങ​​​​ൾ പ​​​​ഠി​​​​ച്ച പ്രൊ​​​​ഫ. കാ​​​​ർ​​​​ത്തി​​​​കേ​​​​യ​​​​ൻ നാ​​​​യ​​​​ർ സ​​​​മി​​​​തി സ​​​​ർ​​​​ക്കാ​​​​രി​​​​നു സ​​​​മ​​​​ർ​​​​പ്പി​​​​ച്ച റി​​​​പ്പോ​​​​ർ​​​​ട്ടി​​​​ൽ മ​​​​ല​​​​ബാ​​​​റി​​​​ലെ ജി​​​​ല്ല​​​​ക​​​​ളി​​​​ലാ​​​​യി നൂ​​​​റ്റ​​​​മ്പ​​​​തോ​​​​ളം അ​​​​ധി​​​​ക ബാ​​​​ച്ചു​​​​ക​​​​ൾ അ​​​​നു​​​​വ​​​​ദി​​​​ക്കാ​​​​നാ​​​​ണു നി​​​​ർ​​​​ദേ​​​​ശി​​​​ച്ചി​​​​ട്ടു​​​​ള്ള​​​​തെ​​​​ന്നാ​​​​ണു സൂ​​​​ച​​​​ന​​​​ക​​​​ൾ. ചി​​​​ല തെ​​​​ക്ക​​​​ൻ ജി​​​​ല്ല​​​​ക​​​​ളി​​​​ലെ കു​​​​ട്ടി​​​​ക​​​​ൾ കു​​​​റ​​​​വു​​​​ള്ള ബാ​​​​ച്ചു​​​​ക​​​​ൾ മ​​​​ല​​​​ബാ​​​​റി​​​​ലേ​​​​ക്ക് മാ​​​​റ്റ​​​​ണ​​​​മെ​​​​ന്നും ശു​​​​പാ​​​​ർ​​​​ശ​​​​യു​​​​ണ്ട്. മ​​​​ല​​​​പ്പു​​​​റ​​​​ത്ത് മു​​​​പ്പ​​​​തോ​​​​ളം ഹൈ​​​​സ്കൂ​​​​ളു​​​​ക​​​​ൾ ഹ​​​​യ​​​​ർ സെ​​​​ക്ക​​​​ൻ​​​​ഡ​​​​റി​​​​യാ​​​​ക്കി ഉ​​​​യ​​​​ർ​​​​ത്താ​​​​നാ​​​​ണ് ശു​​​​പാ​​​​ർ​​​​ശ​​​​യെ​​​​ന്നും അ​​​​റി​​​​യു​​​​ന്നു. ക​​​​മ്മി​​​​ഷ​​​​ന്‍റെ ശു​​​​പാ​​​​ർ​​​​ശ അ​​​​നു​​​​സ​​​​രി​​​​ച്ചു​​​​ള്ള പ്ര​​​​വ​​​​ർ​​​​ത്ത​​​​ന​​​​ത്തി​​​​നു സ​​​​ർ​​​​ക്കാ​​​​ർ ത​​​​യാ​​​​റാ​​​​വു​​​​ന്നി​​​​ല്ലെ​​​​ന്ന വി​​​​മ​​​​ർ​​​​ശ​​​​നം ഉ​​​​യ​​​​രു​​​​ന്നു​​​​ണ്ട്. അ​​​​ൺ എ​​​​യ്ഡ​​​​ഡ് സീ​​​​റ്റു​​​​ക​​​​ൾ ഏ​​​​ക​​​​ജാ​​​​ല​​​​ക​​​​ത്തി​​​​ലെ മെ​​​​റി​​​​റ്റ് സീ​​​​റ്റി​​​​നൊ​​​​പ്പം ചേ​​​​ർ​​​​ത്ത് പ്ര​​​​ശ്ന​​​​പ​​​​രി​​​​ഹാ​​​​ര​​​​മാ​​​​യെ​​​​ന്ന ധാ​​​​ര​​​​ണ​​​​യു​​​​ണ്ടാ​​​​ക്കാ​​​​ൻ ശ്ര​​​​മി​​​​ക്കു​​​​ന്ന​​​​തു നി​​​​ഷേ​​​​ധാ​​​​ത്മ​​​​ക സ​​​​മീ​​​​പ​​​​ന​​​​മാ​​​​ണെ​​​​ന്ന ആ​​​​രോ​​​​പ​​​​ണ​​​​വും ഉ​​​​യ​​​​രു​​​​ന്നു. പ്ല​​​​സ് വ​​​​ൺ പ്ര​​​​തി​​​​സ​​​​ന്ധി പ​​​​രി​​​​ഹ​​​​രി​​​​ക്കാ​​​​ൻ പു​​​​തി​​​​യ സ്ഥി​​​​രം ബാ​​​​ച്ചു​​​​ക​​​​ൾ അ​​​​നു​​​​വ​​​​ദി​​​​ക്ക​​​​ണ​​​​മെ​​​​ന്ന ആ​​​​വ​​​​ശ്യം അ​​​​ട​​​​ക്കം സ​​​​ർ​​​​ക്കാ​​​​ർ പ​​​​രി​​​​ഗ​​​​ണി​​​​ക്കേ​​​​ണ്ടി​​​​യി​​​​രി​​​​ക്കു​​​​ന്നു.

പ്രകാശപൂരിതം; 28 ലക്ഷം ദീപങ്ങൾ തെളിയിച്ച് ചരിത്രപരമായ ഗിന്നസ് റെക്കോഡ് സ്വന്തമാക്കാൻ അയോധ്യ രാമക്ഷേത്രം

ഡിസിസി കത്ത് വിവാദം: മുതിർന്ന നേതാക്കൾ പക്വതയോടെ പെരുമാറണം; കെ.സി. വേണുഗോപാൽ

നീലേശ്വരം വെടിക്കെട്ട് അപകടം: വധശ്രമത്തിന് കേസെടുത്ത് പൊലീസ്

പാരമ്പര്യമല്ല, ജീവനാണ് പ്രധാനം; ദീപാവലിക്ക് പടക്കം പൊട്ടിക്കരുതെന്ന് ആവർത്തിച്ച് കെജ്‌രിവാൾ

മലപ്പുറത്ത് ഫ്രിഡ്ജ് റിപ്പയറിങ് കടയിൽ പൊട്ടിത്തെറി; ഒരു മരണം