തിരുവനന്തപുരം: തിരുവനന്തപുരം, എറണാകുളം, തൃശൂർ, കോഴിക്കോട് സർക്കാർ ലോ കോളെജുകളിലേയും സംസ്ഥാന സർക്കാരുമായി സീറ്റ് പങ്കിടുന്ന സ്വകാര്യ സ്വാശ്രയ ലോ കോളെജുകളിലേയും 2023---24 അധ്യയന വർഷത്തെ ഇന്റഗ്രേറ്റഡ് പഞ്ചവത്സര എൽഎൽബി കോഴ്സിലേക്കുള്ള പ്രവേശന പരീക്ഷയ്ക്ക് അപേക്ഷ ക്ഷണിച്ചു.
കംപ്യൂട്ടർ അധിഷ്ഠിത പരീക്ഷയായിരിക്കും. ഓഗസ്റ്റ് 6 നാണു പ്രവേശന പരീക്ഷ. അപേക്ഷാർഥികൾ www.cee.kerala.gov.in വഴി 19ന് വൈകുന്നേരം 4നകം ഓൺലൈനായി അപേക്ഷിക്കണം. വിശദവിവരങ്ങൾ വെബ്സൈറ്റിലെ വിജ്ഞാപനത്തിലുണ്ട്. ഹെൽപ് ലൈൻ നമ്പർ: 0471 2525300.