എട്ടാം ക്ലാസിൽ ഇനി മുതൽ ഓൾ പാസില്ല; തീരുമാനമെടുത്ത് മന്ത്രിസഭാ യോഗം 
Education

എട്ടാം ക്ലാസിൽ ഇനി മുതൽ ഓൾ പാസില്ല; തീരുമാനമെടുത്ത് മന്ത്രിസഭാ യോഗം

എഴുത്തുപരീക്ഷയിൽ ഓരോ വിഷയത്തിനും 30 ശതമാനം വീതം മാർക്കും നിർബന്ധമാക്കും.

തിരുവനന്തപുരം: എട്ടാം ക്ലാസിൽ ഇനി മുതൽ ഓൾ പാസില്ല. സംസ്ഥാനത്തെ വിദ്യാഭ്യാസ നിലവാരം മെച്ചപ്പെടുത്തുന്നതിന്‍റെ ഭാഗമായാണ് നടപടി. എട്ടാം ക്ലാസിൽ നിന്ന് ജയിക്കാൻ മിനിമം മാർക്ക് നിർബന്ധമാക്കാനും മന്ത്രിസഭാ യോഗത്തിൽ തീരുമാനമായി. അടുത്ത വർഷം മുതൽ ഒമ്പതാം ക്ലാസിനും ഈ തീരുമാനം നടപ്പിലാക്കും. എഴുത്തുപരീക്ഷയിൽ ഓരോ വിഷയത്തിനും 30 ശതമാനം വീതം മാർക്കും നിർബന്ധമാക്കും. ഇത്തരത്തിൽ 2026-27ൽ പത്താം ക്ലാസിനും മിനിമം മാർക്ക് നടപ്പാക്കാനാണ് തീരുമാനം.

വിദ്യാഭ്യാസ കോൺക്ലേവിന്‍റെ ശുപാർശ പ്രകാരമാണ് തീരുമാനം. ഇന്‍റേണൽ മാർക്ക് കൂടുതലായി നൽകുന്നതും ഓൾപാസും മൂലം സംസ്ഥാനത്തെ സർക്കാർ സ്കൂളുകളിലെ വിദ്യാഭ്യാസ നിലവാരം കുറയുന്നതായി ശുപാർശയിൽ ചൂണ്ടിക്കാട്ടിയിട്ടുണ്ട്.

ഇതു മൂലം ദേശീയ തലത്തിലുള്ള പരീക്ഷകളിൽ കേരളത്തിലെ കുട്ടികൾ പിന്നോക്കം പോകുന്നതായും ആരോപണമുയർന്നിരുന്നു.

നീലേശ്വരം വെടിക്കെട്ട് അപകടം: വധശ്രമത്തിന് കേസെടുത്ത് പൊലീസ്

പാരമ്പര്യമല്ല, ജീവനാണ് പ്രധാനം; ദീപാവലിക്ക് പടക്കം പൊട്ടിക്കരുതെന്ന് ആവർത്തിച്ച് കെജ്‌രിവാൾ

മലപ്പുറത്ത് ഫ്രിഡ്ജ് റിപ്പയറിങ് കടയിൽ പൊട്ടിത്തെറി; ഒരു മരണം

രേണുകസ്വാമി വധക്കേസ്; നടൻ ദർശന് ജാമ‍്യം

സരിൻ ഒരിക്കലും അൻവറിനെ പോലെ ആകില്ല: എം.വി. ഗോവിന്ദൻ