ക്യാനഡയിൽ പഠിക്കണോ? അറിയേണ്ടതെല്ലാം 
Education

ക്യാനഡയിൽ പഠിക്കണോ? അറിയേണ്ടതെല്ലാം

ഇന്ത്യൻ വിദ്യാർഥികളുടെ എക്കാലത്തെയും സ്വപ്നഭൂമിയാണ് ക്യാനഡ. കനേഡിയൻ സർവകലാശാലകൾ ഇന്ത്യൻ വിദ്യാർഥികളെ ഇരുകൈകളും നീട്ടി സ്വീകരിക്കുന്നുമുണ്ട്. 2024 മേയ് മുതൽ വിദേശ വിദ്യാർഥികൾക്ക് ഒഴിവു ദിവസത്തിൽ 24 മണിക്കൂർ ജോലി ചെയ്യാനും ക്യാനഡ അനുവാദം നൽകിയിട്ടുണ്ട്. അതിനു പുറമേ ജീവിതപങ്കാളിയെ അടക്കം ഡിപെൻഡന്‍റ് ആയി ഒപ്പം കൂട്ടാനും കഴിയും. ക്യാനഡയിൽ ഉന്നതപഠനത്തിനായുള്ള അപ്ലിക്കേഷൻ പ്രോസസ്സുകളാണ് പലരെയും ആശങ്കയിലാഴ്ത്തുന്നത്. ഡെസിഗ്നേറ്റഡ് ലേണിങ് ഇൻസ്റ്റിറ്റ്യൂഷനുകളിലേക്ക് ( ഡിഎൽഐ) കനേഡിയൻ ഇമിഗ്രേഷൻ അഥോറിറ്റികൾ നൽകിയ പെർമിറ്റുകൾ ലഭിച്ചു കഴിഞ്ഞാൽ എളുപ്പത്തിൽ അപേക്ഷ സമർപ്പിക്കാം. 10,000 കനേഡിയൻ‌ ഡോളർ അതായത് 6,12,370 രൂപ ബാങ്ക് ബാലൻസ് ആയി ഉണ്ടായിരിക്കണം.

പഠനകാലാവധിയിലും പഠിക്കുന്ന പ്രദേശവും മാറുന്നതിനനുസരിച്ച് ഈ തുകയിൽ മാറ്റം വരും. ബയോമെട്രിക് പ്രോസസ്സിങ് സമയം ഉൾപ്പെടുത്താതെ തന്നെ ആറാഴ്ചയോളമാണ് അപ്ലിക്കേഷൻ പ്രോസസ്സിനായി ആവശ്യമുള്ളത്. ഓൺലൈൻ ആയും ഓഫ് ലൈൻ ആയും അപേക്ഷിക്കാം. ബയോമെട്രിക് ഫീ ആയ 85 കനേഡിയൻ ഡോളറിനു (5211.43 രൂപ) പുറമേ 150 കനേഡിയൻ‌ ഡോളറാണ് (9196.65 രൂപ) പ്രോസസിങ്ങിനായി നൽകേണ്ടത്.

ഏറ്റവും അടുത്തുള്ള വിസ അപ്ലിക്കേഷൻ സെന്‍ററിലെത്തി ആവശ്യമുള്ള രേഖകൾ സഹിതം അപേക്ഷ സമർപ്പിക്കാം.

സ്റ്റഡി പെർമിറ്റിനായി ആവശ്യമുള്ളവ

  • അംഗീകൃത വാക്സിനുകൾ സ്വീകരിച്ചിട്ടുള്ളവരായിരിക്കണം

  • ഡിഎൽഐ അംഗീകാരം ലഭിച്ചിരിക്കണം.

  • ട്യൂഷനും ജീവിതച്ചെലവുകൾക്കും ആവശ്യമുള്ള പണം അക്കൗണ്ടിൽ ഉറപ്പാക്കിയിരിക്കണം.

  • ക്രിമിനൽ റെക്കോഡുകൾ ഉണ്ടായിരിക്കരുത്.

  • മെഡിക്കൽ പരിശോധനയിൽ വിജയിക്കണം.

  • ക്യാനഡയിലേക്ക് പോകുന്നത് ഉന്നത പഠനത്തിനാണെന്ന് വിസ ഓഫിസർമാർ ഉറപ്പാക്കണം.

രേഖകൾ

  • പാസ്പോർട്ട്

  • ഡിഎൽഐ അംഗീകരിച്ചതിന്‍റെ തെളിവ്

  • പാസ്പോർട്ട് സൈസ് ഫോട്ടോ

  • ഇമിഗ്രേഷൻ മെഡിക്കൽ സർട്ടിഫിക്കറ്റ് ഫലം

  • ഇംഗ്ലീഷ് ഭാഷ ഒഴുക്കോടെ സംസാരിക്കുമെന്ന് ഉറപ്പാക്കുന്ന എക്സാമുകളിൽ മികച്ച സ്കോർ

  • ക്യാനഡയിലേക്ക് പോകുന്നതിന്‍റെ കാരണം

  • ഫീ അടക്കുന്നതിനായുള്ള ക്രെഡിറ്റ് കാർഡ്

എ.കെ. ശശീന്ദ്രൻ മന്ത്രി സ്ഥാനം ഒഴിയാൻ ശരദ് പവാർ ആവശ്യപ്പെട്ടേക്കും

ലബനനിൽ വീണ്ടും സ്ഫോടനം; ഇത്തവണ വോക്കി ടോക്കി

ജമ്മു കശ്മീരിൽ 59% പോളിങ്

മലപ്പുറം സ്വദേശിക്ക് എംപോക്സ് സ്ഥിരീകരിച്ചു

അജ്മൽ കാറിന്‍റെ ഇൻഷുറൻസ് പുതുക്കിയത് അപകടശേഷം