scole kerala dca 
Education

ഡി.സി.എ ഒമ്പതാം ബാച്ച് പരീക്ഷാഫലം പ്രസിദ്ധപ്പെടുത്തി

വിജയശതമാനം 77.3. 312 വിദ്യാർഥികൾ എല്ലാ വിഷയത്തിനും എ പ്ലസ് ഗ്രേഡ് നേടി. പരീക്ഷാഫലം സ്കോൾ- കേരള വെബ്സൈറ്റിൽ ലഭ്യമാണ്

സ്കോൾ കേരള ഡിപ്ലോമ ഇൻ കംപ്യൂട്ടർ ആപ്ലിക്കേഷൻ (ഡി.സി.എ) കോഴ്സ് ഒമ്പതാം ബാച്ചിന്‍റെ 2024 മെയ് മാസത്തിൽ നടത്തിയ പരീക്ഷയുടെയും സപ്ലിമെന്‍ററി പരീക്ഷയുടെയും ഫലം പ്രസിദ്ധപ്പെടുത്തി. സംസ്ഥാനത്താകെ 1899 വിദ്യാർഥികളാണ് പരീക്ഷ എഴുതിയത്. ഇതിൽ 1468 വിദ്യാർഥികൾ നിശ്ചിത യോഗ്യത നേടി. വിജയശതമാനം 77.3. 312 വിദ്യാർഥികൾ എല്ലാ വിഷയത്തിനും എ പ്ലസ് ഗ്രേഡ് നേടി. പരീക്ഷാഫലം സ്കോൾ- കേരള വെബ്സൈറ്റിൽ (www.scolekerala.org) ലഭ്യമാണ്. വിദ്യാർഥികൾക്ക് അവരുടെ രജിസ്റ്റർ നമ്പർ രേഖപ്പെടുത്തി മാർക്ക് ലിസ്റ്റിന്‍റെ പകർപ്പ് വെബ്സൈറ്റിൽ നിന്നും എടുക്കാവുന്നതാണ്.

ഉത്തരക്കടലാസ് പുനർമൂല്യനിർണയം/ സ്ക്രൂട്ടണി/ ഫോട്ടോകോപ്പി എന്നിവയ്ക്ക് ജൂലൈ 25 മുതൽ 30 വരെ ഫീസ് അടച്ച് അപേക്ഷ സമർപ്പിക്കാം. അപേക്ഷ ഫോറം സ്കോൾ- കേരള വെബ്സൈറ്റിൽ ലഭ്യമാണ്. പുനർമൂല്യനിർണ്ണയത്തിന് ഒരു പേപ്പറിന് 500 രൂപയും, സ്ക്രൂട്ടണി ഒരു പേപ്പറിന് 200 രൂപയും, ഫോട്ടോ കോപ്പിയ്ക്ക് ഒരു പേപ്പറിന് 300 രൂപയുമാണ് ഫീസ്. ഫീസ് ഓൺലൈനായും, ഓഫ്‌ലൈനായും അടയ്ക്കാം. ഓഫ്‌ലൈനായി ഫീസ് അടയ്ക്കുന്നതിന് സ്കോൾ- കേരള വെബ്സൈറ്റിലെ (www.scolekerala.org) ‘ജനറേറ്റ് ചെലാൻ’ എന്ന ലിങ്കിൽ നിന്നും ഫീസ് അടയ്ക്കാനുള്ള ചെലാൻ ജനറേറ്റ് ചെയ്ത്, ഏതെങ്കിലും ഒരു പോസ്റ്റ് ഓഫീസിൽ ഫീസ് ഒടുക്കാവുന്നതാണ്.

ഫീസ് അടച്ച അസൽ ചെലാനും, മാർക്ക് ലിസ്റ്റിന്‍റെ പകർപ്പും ഉൾപ്പെടെ ബന്ധപ്പെട്ട പരീക്ഷാകേന്ദ്രം പ്രിൻസിപ്പലിന്‍റെ സാക്ഷ്യപ്പെടുത്തൽ സഹിതം സെക്രട്ടറി, ബോർഡ് ഒഫ് ഡി.സി.എ എക്സാം, വിദ്യാഭവൻ, പൂജപ്പുര പി.ഒ., തിരുവനന്തപുരം-12 എന്ന വിലാസത്തിൽ ജൂലൈ 30 വൈകിട്ട് 5 മണിക്കകം അപേക്ഷ സമർപ്പിക്കണം. നിശ്ചിത സമയപരിധിക്കു ശേഷം ലഭിക്കുന്ന അപേക്ഷകൾ സ്വീകരിക്കുന്നതല്ലായെന്ന് എക്സിക്യൂട്ടീവ് ഡയറക്റ്റർ അറിയിച്ചു.

ഓസ്ട്രേലിയയെ വെള്ളം കുടിപ്പിച്ച് ബുംറയും കൂട്ടരും; 67 റൺസിനിടെ 7 വിക്കറ്റ് നഷ്ടം

മത്സ്യബന്ധന ബോട്ടും അന്തർവാഹിനിയും കൂട്ടിയിടിച്ചു; 2 പേരെ കാണാനില്ല

കൈക്കൂലി വാങ്ങുന്നതിനിടെ ലേബർ കമ്മീഷണര്‍ പിടിയിൽ

അണലി ഉൾപ്പെടെ 33 പാമ്പുകൾ, 14 കാട്ടുപന്നികൾ; സന്നിധാനത്ത് തീർഥാടകർക്ക് മുന്നറിയിപ്പുമായി വനം വകുപ്പ്

ഇന്ത‍്യൻ വിദ്യാർഥി അമെരിക്കയിൽ വെടിയേറ്റ് മരിച്ചു