തിരുവല്ല: കുന്നന്താനം അസാപ് കമ്മ്യൂണിറ്റി സ്കിൽ പാർക്കിൽ ഇലക്ട്രിക് വെഹിക്കിൾ സർവീസ് ടെക്‌നീഷ്യൻ, അസിസ്റ്റന്റ് ബ്യൂട്ടി തെറാപ്പിസ്റ്റ് എന്നീ കോഴ്‌സുകൾ സൗജന്യമായി പഠിക്കുന്നതിനു ഇപ്പോൾ അപേക്ഷിക്കാം. 18 - 45 വയസ്സ് ആണ് പ്രായപരിധി. കോഴ്സ് വിജയകരമായി പൂർത്തിയാക്കുന്നവർക്ക് കേന്ദ്ര ഏജൻസിയായ നാഷണൽ സ്‌കിൽ ഡെവലപ്മെന്റ് കോർപറേഷൻ നൽകുന്ന സർട്ടിഫിക്കറ്റ് ലഭിക്കും.
ഇലക്ട്രിക് വെഹിക്കിൾ സർവീസ് ടെക്‌നീഷ്യൻ
കുന്നന്താനം സ്‌കിൽ പാർക്കിൽ സജ്ജീകരിച്ചിട്ടുള്ള പ്രത്യേക ഇലക്ട്രിക്ക് വെഹിക്കിൾ സെന്ററിൽ വെച്ചാണ് സൗജന്യ പരിശീലനം നൽകുന്നത്. 50% സീറ്റുകൾ പട്ടികജാതി വിഭാഗക്കാർക്ക് സംവരണം ചെയ്തിട്ടുണ്ട്. 270 മണിക്കൂർ ദൈർഘ്യമുള്ള കോഴ്സിൽ SSLC പാസായവർക്ക് പങ്കെടുക്കാം.
അസിസ്റ്റന്റ് ബ്യൂട്ടി തെറാപ്പിസ്റ്റ്
450 മണിക്കൂർ ദൈർഘ്യമുള്ള കോഴ്സിൽ SSLC പാസായവർക്ക് പങ്കെടുക്കാം.
പരിശീലനത്തിൽ പങ്കെടുക്കാനായി ആധാർ കാർഡ് മൊബൈൽ ഫോണുമായി ബന്ധിപ്പിച്ചെന്നു ഉറപ്പുവരുത്തിയതിനു ശേഷം, തിരുവല്ല മല്ലപ്പള്ളി റോഡിൽ സ്ഥിതി ചെയ്യുന്ന അസാപ് കമ്മ്യൂണിറ്റി സ്‌കിൽ പാർക്ക് സന്ദർശിച്ചു അഡ്മിഷൻ എടുക്കാവുന്നതാണ്.
വിശദവിവരങ്ങൾക്ക് : 7994497989,6235732523