ആർ.ബിന്ദു  
Education

അന്താരാഷ്ട്ര ഉന്നതവിദ്യാഭ്യാസ കോൺക്ലേവ്

സംഘാടകസമിതി രൂപീകരണം വെള്ളിയാഴ്ച

തിരുവനന്തപുരം: സംസ്ഥാന ഉന്നതവിദ്യാഭ്യാസ വകുപ്പിന്‍റെ ആഭിമുഖ്യത്തിൽ ഒരുക്കുന്ന അന്താരാഷ്ട്ര ഉന്നതവിദ്യാഭ്യാസ കോൺക്ലേവ് വിജയമാക്കാൻ സംഘാടക സമിതി രൂപീകരണം കൊച്ചിയിൽ നടക്കുമെന്ന് ഉന്നതവിദ്യാഭ്യാസ-സാമൂഹ്യനീതി മന്ത്രി ഡോ. ആർ ബിന്ദു. സെപ്റ്റംബർ 6 ന് ഉച്ചയ്ക്ക് രണ്ടരയ്ക്ക് കൊച്ചി സർവ്വകലാശാലയിൽ പോളിമർ സയൻസ് ഡിപ്പാർട്‌മെന്‍റ് കോൺഫറൻസ് ഹാളിലാണ് യോഗം.

കേരളത്തെ ഉന്നതവിദ്യാഭ്യാസ ഹബ്ബാക്കാനുള്ള തീരുമാനത്തിന്‍റെ ഭാഗമായാണ് ഡിസംബർ 17 മുതൽ 20 വരെ കൊച്ചിയിലും തിരുവനന്തപുരത്തുമായി രണ്ടു ഘട്ടങ്ങളിൽ ഉന്നതവിദ്യാഭ്യാസ കോൺക്ലേവ് നടക്കുക. ഡിസംബർ 17 മുതൽ 19 വരെ തിരുവനന്തപുരത്ത് 'ഉദ്യമ' എന്ന പേരിൽ സാങ്കേതികവിദ്യാഭ്യാസ വകുപ്പിന്‍റെ ആഭിമുഖ്യത്തിലാണ് ഒന്നാം ഘട്ടം. ഡിസംബർ 19, 20 തിയതികളിൽ കൊച്ചിയിലാണ് രണ്ടാംഘട്ടം.

കേരളത്തിന്‍റെ ഉന്നതവിദ്യാഭ്യാസ രംഗം ആർജ്ജിച്ച നേട്ടങ്ങൾ പ്രതിഫലിപ്പിക്കുന്ന പ്രദർശനങ്ങൾ കോൺക്ലേവിന്‍റെ ഭാഗമായിരിക്കും. വിദ്യാർത്ഥികളുടെയും അദ്ധ്യാപകരുടെയും നൂതനമായ ആശയങ്ങളും കണ്ടെത്തലുകളും അവതരിപ്പിക്കുന്ന പ്രദർശനങ്ങളാണ് തിരുവനന്തപുരത്തും കൊച്ചിയിലുമായി ഒരുങ്ങുകയെന്ന് മന്ത്രി പറഞ്ഞു.

ദേശീയമായും അന്തർദേശീയമായും വൈജ്ഞാനികമേഖലകളിൽ പ്രവർത്തിക്കുന്ന വിദഗ്ധർ, ജനപ്രതിനിധികൾ, മന്ത്രിമാർ, രാഷ്ട്രീയ-സാമൂഹിക-സാംസ്‌കാരികമേഖലയിലെ പ്രമുഖർ എന്നിവർ വിവിധ സെഷനുകളിൽ പങ്കെടുക്കും. സർവകലാശാലകൾ, ഉന്നതവിദ്യാഭ്യാസ വകുപ്പിനു കീഴിലുള്ള സ്ഥാപനങ്ങൾ, അധ്യാപകരുടെയും അനധ്യാപകരുടെയും വിദ്യാർഥികളുടെയും മാനേജ്മെന്‍റുകളുടെയും പ്രിൻസിപ്പാൾമാരുടെയും ഫോറങ്ങൾ, ഉന്നതവിദ്യാഭ്യാസ മേഖലയിലെ മറ്റു ഗുണഭോക്താക്കൾ എന്നിവരുടെ പ്രാതിനിധ്യമുണ്ടാവും. ഇവരുടെയെല്ലാം പ്രതിനിധികളെ സംഘാടകസമിതി രൂപീകരണ യോഗത്തിലേക്ക് ക്ഷണിച്ചിട്ടുണ്ടെന്ന് മന്ത്രി അറിയിച്ചു.

ഭർത്താവ് തോറ്റു; ഇവിഎമ്മിന്‍റെ വിശ്വാസ്യതയെ ചോദ്യം ചെയ്ത് സ്വര ഭാസ്കർ

'എൽഡിഎഫ് സർക്കാർ മൂന്നാം ടേമിലേക്ക്'; ഉപതെരഞ്ഞെടുപ്പ് ഫലം സൂചനയെന്ന് എം.വി. ഗോവിന്ദൻ

'ഞാൻ കടലാണ്, തിരിച്ചുവരും'; പറഞ്ഞത് യാഥാർഥ്യമാക്കി ഫഡ്നാവിസ്

'മഹാ പരാജയം'; മഹാ വികാസ് അഘാടിയെ തോൽവിയിലേക്ക് നയിച്ചത് കോൺഗ്രസോ?

ഇൻസ്റ്റഗ്രാം ഫ്രണ്ടിനെ വിവാഹം കഴിക്കാനായില്ല; അഞ്ച് വയസുകാരിയെ കഴുത്ത് ഞെരിച്ച് കൊന്ന് അമ്മ