സയന്‍റിഫിക് അസിസ്റ്റന്‍റ്
മഹാത്മാ ഗാന്ധി സർവകലാശാലയിലെ ഇന്‍റർ യൂണിവേഴ്‌സിറ്റി ഇൻസ്ട്രുമെന്‍റേഷൻ സെന്‍ററിൽ(ഐ.യു.ഐ.സി) സയന്‍റിഫിക് അസിസ്റ്റന്‍റ് തസ്തികയിൽ കരാർ നയമനത്തിന് അപേക്ഷ ക്ഷണിച്ചു. ഒരു വർഷത്തേക്കുള്ള നിയമനം പ്രവർത്തനം വിലയിരുത്തി ദീർഘിപ്പിക്കാൻ സാധ്യതയുണ്ട്. പ്രതിമാസം 30000 രൂപ ഫെലോഷിപ്പ് ലഭിക്കും.
കെമിസ്ട്രിയിലോ എൻവയോൺമെന്‍റൽ സയൻസസിലോ കുറഞ്ഞത് 60 ശതമാനം മാർക്കോടെ എം.എസ്.സി ബിരുദവും ഹൈ റെസല്യൂഷൻ മാസ് സ്‌പെക്ട്രോമീറ്റർ കൈകാര്യം ചെയ്യുന്നതിൽ ഒരു വർഷത്തെ പ്രവൃത്തിപരിചയവും(ഇൻസ്ട്രുമെന്‍റേഷൻ, അനാലിസിസ്) ഉള്ളവരെയാണ് പരിഗണിക്കുന്നത്. വിശദമായ ബയോഡാറ്റ സഹിതം cic@mgu.ac.in എന്ന ഇമെയിലിൽ ഫെബ്രുവരി ഏഴു വരെ അപേക്ഷ നൽകാം.
കമ്പ്യൂട്ടർ ലാബ് ഇൻ ചാർജ്; കരാർ നിയമനം
മഹാത്മാ ഗാന്ധി സർവകലാശാലയിൽ സ്‌കൂൾ ഓഫ് മാത്തമാറ്റിക്‌സ് ആൻറ് സ്റ്റാറ്റിസ്റ്റിക്‌സിൽ കമ്പ്യൂട്ടർ ലാബ് ഇൻ ചാർജ് തസ്തിയിൽ ഒരൊഴിവിലേക്ക് താത്കാലിക കരാർ നിയമനത്തിന് അപേക്ഷ ക്ഷണിച്ചു. ബയോഡാറ്റയും വിദ്യാഭ്യാസ യോഗ്യത, പ്രവൃത്തി പരിചയം, വയസ്, ജാതി എന്നിവ തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളുടെ സ്‌കാൻ ചെയ്ത കോപ്പികളും സഹിതം ഫെബ്രുവരി 12 വരെ notificationada4@mgu.ac.in എന്ന ഇമെയിലിൽ അപേക്ഷ അയക്കാം. രേഖകളുടെ ഒരു സെറ്റ് പകർപ്പ് 'രജിസ്ട്രാർ, മഹാത്മാ ഗാന്ധി യൂണിവേഴ്‌സിറ്റി, പി.ഡി ഹിൽസ് പി.ഒ, കോട്ടയം-686560' എന്ന വിലാസത്തിൽ തപാലിലും അയക്കണം.കൂടുതൽ വിവരങ്ങൾ സർവകലാശാലാ വെബ്‌സൈറ്റിൽ (www.mgu.ac.in). ഫോൺ: 0481 2733541
പരീക്ഷാ ഫലം
രണ്ടാം സെമസ്റ്റർ എം.എ മ്യൂസിക് വോക്കൽ, മ്യൂസിക് വയലിൻ, മ്യൂസിക് വീണ, ഭരതനാട്യം, ചെണ്ട, മദ്ദളം, കഥകളി സംഗീതം, മോഹിനിയാട്ടം, മൃദംഗം(2022 അഡ്മിഷൻ റഗുലർ, 2019,2020,2021 അഡ്മിഷനുകൾ സപ്ലിമെന്‍ററി - ജൂലൈ 2023) പരീക്ഷകളുടെ ഫലം പ്രസിദ്ധീകരിച്ചു.പുനർ മൂല്യനിർണയത്തിനും സൂക്ഷ്മ പരിശോധനയ്ക്കുമുള്ള അപേക്ഷകൾ നിശ്ചിത ഫീസ് അടച്ച് ഫെബ്രുവരി 15 വരെ ഓൺലൈനിൽ സമർപ്പിക്കാം.