കേരള സർക്കാർ സ്ഥാപനമായ ഐ.എച്ച്.ആർ.ഡിയുടെ കീഴിൽ പ്രവർത്തിക്കുന്ന മോഡൽ എൻജിനീയറിങ് കോളെജ്, എറണാകുളം, കോളെജ് ഒഫ്എൻജിനീയറിങ്, കല്ലൂപ്പാറ എന്നീ രണ്ട് എൻജിനീയറിങ് കോളെജുകളിൽ എം.ടെക് കോഴ്‌സുകളിലെ (2024-25) സ്‌പോൺസേർഡ് സീറ്റിലെ പ്രവേശനത്തിനുള്ള അപേക്ഷ ക്ഷണിച്ചു.
അപേക്ഷ www.mtech.ihrd.ac.in എന്ന വെബ്‌സൈറ്റ് അല്ലെങ്കിൽ മേൽ പറഞ്ഞ കോളെജുകളുടെ വെബ്‌സൈറ്റ് വഴി (പ്രോസ്‌പെക്ടസ് പ്രകാരമുള്ള) ഓൺലൈനായി ജൂലൈ 31 വൈകിട്ട് 4 മണിവരെ അപേക്ഷകൾ സമർപ്പിക്കാം. ഓരോ കോളെജിലേയും പ്രവേശനത്തിന് പ്രത്യേകം അപേക്ഷകൾ സമർപ്പിക്കേണ്ടതാണ്. ഓൺലൈനായി സമർപ്പിച്ച അപേക്ഷയുടെ പ്രിന്‍റ് ഔട്ട്, നിർദ്ദിഷ്ട അനുബന്ധങ്ങൾ, 600 (എസ്.സി/എസ്.ടിക്ക് 300/-രൂപ) രൂപയുടെ രജിസ്‌ട്രേഷൻ ഫീസ് എന്നിവ ആഗസ്റ്റ് മൂന്നിന് വൈകുന്നേരം 4 മണിക്ക് മുമ്പ്, പ്രവേശനം ആഗ്രഹിക്കുന്ന കോളെജിൽ ലഭിക്കേണ്ടതാണ്. വിശദവിവരങ്ങൾ ഐ.എച്ച്.ആർ.ഡി വെബ്‌സൈറ്റായ www.ihrd.ac.in, കോളെജ് വെബ്‌സൈറ്റിലും 8547005000 എന്ന ഫോൺ നമ്പരിലും ലഭ്യമാണ്.