പുതുവഴികൾ തുറക്കുന്ന നവമാധ്യമ തൊഴിലവസരങ്ങള്‍ 
Education

പുതുവഴികൾ തുറക്കുന്ന നവമാധ്യമ തൊഴിലവസരങ്ങള്‍

ബിസിനസ്സുകളെയും സ്ഥാപനങ്ങളെയും സംബന്ധിച്ച് ഈ മാധ്യമങ്ങൾക്കുള്ള പ്രാധാന്യം വലുതാണ്

കെ. ജയകുമാർ

ബിസിനസ്, രാഷ്ട്രീയം, സാമൂഹിക പ്രശ്നങ്ങൾ, വിദ്യാഭ്യാസം തുടങ്ങി സമസ്ത മേഖലകളിലും നവമാധ്യങ്ങള്‍ ചെലുത്തുന്ന സ്വാധീനം നമുക്ക് ചിന്തിക്കാന്‍ കഴിയുന്നതിനും അതീതമാണ്, ഒരു പക്ഷേ അതിന്‍റെ സ്വാധീനം വ്യക്തികളുടെ ചിന്തകളിലും, തീരുമാനങ്ങളിലും ചെലുത്തുന്ന വ്യതിയാനങ്ങള്‍ ഉപഭോക്താക്കൾ സ്വയം അറിയുന്നുണ്ടാകണമെന്നുമില്ല. അവിടെയാണ് പ്രസാധകരുടെയും നവമാധ്യമങ്ങള്‍ പ്രചരണങ്ങള്‍ക്ക് ഉപയോഗിക്കുന്നവരുടെയും തന്ത്രാവിഷ്കരണ പ്രസക്തി!

ബിസിനസ്സുകളെയും സ്ഥാപനങ്ങളെയും സംബന്ധിച്ച് ഈ മാധ്യമങ്ങൾക്കുള്ള പ്രാധാന്യം വലുതാണ്. നൂതന പ്രചാരണരീതികളും തത്സമയ വിവര കൈമാറ്റവും ഉപയോഗിച്ച് വാര്‍ത്തകളും വിവരങ്ങളും കൂടുതൽ ആളുകളിൽ എത്തിക്കുന്നതിൽ നവമാധ്യമങ്ങളുടെ പങ്ക് വളരെ വലുതാണ്‌.

മാര്‍ക്കറ്റ് അവലോകനവും കരിയർ സാധ്യതകളും

സോഷ്യൽ മീഡിയ, ബ്ലോഗിംഗ്, പോഡ്കാസ്റ്റിംഗ്, വീഡിയോ പ്ലാറ്റ്ഫോമുകൾ എന്നിവ വഴി ലോകമെമ്പാടുമുള്ളവരെ എത്തിക്കുന്നതു വഴി പുതിയ തൊഴിലവസരങ്ങളും സൃഷ്ടിക്കപ്പെടുന്നു. AI (Artificial Intelligence), AR (Augmented Reality), VR (Virtual Reality), IoT പോലുള്ള സാങ്കേതിക വിദ്യകളുടെ വളർച്ച ഈ മേഖലയിൽ അവസരങ്ങളും ആവശ്യങ്ങളും വർധിപ്പിച്ചിട്ടുണ്ട്.

2023ൽ ലോകമെമ്പാടുമുള്ള സോഷ്യൽ മീഡിയ ഉപയോക്താക്കളുടെ എണ്ണം ആഗോളതലത്തിൽ 4.9 ബില്യനായി വർധിച്ചു. ഈ സംഖ്യ 2027 ഓടെ ഏകദേശം 5.85 ബില്യനാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.

ഏറ്റവും എടുത്തു പറയേണ്ട കാര്യം, ഉപയോക്താക്കള്‍ ആരും ഒരൊറ്റ ഇന്‍റര്‍നെറ്റ്‌ പ്ലാറ്റ്‌ഫോമുമായി മാത്രമല്ല ബന്ധപ്പെട്ടിരിക്കുന്നത് എന്നതാണ്. ഒരു ശരാശരി ഉപയോക്താവ് മാസത്തില്‍ ആറ് മുതൽ ഏഴ് വരെ ഇന്‍റര്‍നെറ്റ്‌ പ്ലാറ്റ്‌ഫോമുകള്‍ തങ്ങളുടെ ആവശ്യങ്ങള്‍ക്കായി ഉപയോഗപ്പെടുത്തിക്കൊണ്ടിരിക്കുന്നു. ഇവിടെയാണ് മൾട്ടി-പ്ലാറ്റ്ഫോം അഥവാ നവമാധ്യമങ്ങളുടെ ആവശ്യകത വർധിക്കുന്നത്.

ഓണ്‍ലൈന്‍ മാര്‍ക്കറ്റിംഗ്, പരസ്യവിപണി: വളര്‍ച്ചയും സാധ്യതകളും

Dentsu, e4m നെ അവലംബിച്ച് India Brand Equity Foundation (IBEF) റിപ്പോര്‍ട്ടുകള്‍ പറയുന്നത്, ഇന്ത്യന്‍ ഓണ്‍ലൈന്‍ പരസ്യ വിപണി 12.3% Compound annual growth rate (CAGR) ല്‍ 2021, 3.3 ബില്യൺ യുഎസ് ഡോളറിൽ നിന്ന് 2022 ൽ 4.4 ബില്യൺ യുഎസ് ഡോളറായി എത്തിനില്‍ക്കുന്നു. 2023 അവസാന പകുതിയില്‍ ഇന്ത്യയുടെ ഇന്‍റര്‍നെറ്റ്‌ പരസ്യ വിപണി 35.3% വികസിച്ചതായാണ് സൂചികകള്‍ കാണിക്കുന്നത്. ഇത് ലോകത്തിലെതന്നെ ഏറ്റവും വേഗത്തിൽ വളരുന്ന പരസ്യവിപണിയായി ഇന്ത്യയെ മാറ്റുന്നു എന്നതിന് വ്യക്തമായ തെളിവാണ്. 2027-ഓടെ മൊത്തം ഓണ്‍ലൈന്‍ പരസ്യവരുമാനം 7.9 ബില്യൺ യുഎസ് ഡോളറിലെത്തും എന്ന് സര്‍വേ ഫലങ്ങള്‍ സൂചിപ്പിക്കുന്നു.

Web3, 5G, IoT AR, VR, പോലുള്ള സാങ്കേതിക വിദ്യകളും, ഇൻഫ്ലുവൻസർ മാർക്കറ്റിംഗ്, Niche Marketing, AI-പെർഫോമൻസ് മാർക്കറ്റിംഗ് എന്നിവയുടെ കടന്നുവരവും വലിയ മാറ്റങ്ങളാണ് ഈ മേഖലയില്‍ സൃഷ്ടിച്ചുകൊണ്ടിരിക്കുന്നത്.

പരമ്പരാഗത വാർത്താ മാധ്യമങ്ങളിൽ നിന്നുള്ള വ്യത്യാസം

വായനക്കാര്‍ക്കും കാഴ്ചക്കാര്‍ക്കും തത്സമയം വിവരങ്ങളോട് പ്രതികരിക്കാൻ കഴിയുന്നുവെന്നത് നവമാധ്യമങ്ങളുടെ ഏറ്റവും വലിയ പ്രത്യേകതയാണ്. ഇത് മാർക്കറ്റിംഗ്, പരസ്യമേഖലയിലും നിർണായകമായ സ്വാധീനത്തിനു കാരണമായിരിക്കുന്നു.

സോഷ്യൽ മീഡിയയുടെ പ്രാധാന്യം

ഇന്ത്യയിൽ 2023-ലെ കണക്കുകൾ അനുസരിച്ച് 398.0 ദശലക്ഷം ആളുകൾ നവമാധ്യമങ്ങൾ ഉപയോഗിക്കുന്നു. 2027 ഓടെ ഈ സംഖ്യ 5.85 ബില്യൻ ആകുമെന്ന് പ്രതീക്ഷിക്കുന്നു. ഓരോ ഉപയോക്താവും ശരാശരി ആറുമുതൽ ഏഴു പ്ലാറ്റ്ഫോമുകൾ വരെ ഉപയോഗിക്കുന്നുവെന്നതാണ് ഇവിടുത്തെ മാറ്റം.

തീർച്ചയായും, ഈ മേഖലയിൽ ഉപയോക്താക്കളുടെ കണക്ക്, ബ്രാൻഡുകളുടെ സാന്നിധ്യം, തൊഴിലവസരങ്ങൾ എന്നിവ വളരുന്നുണ്ടെന്നു വ്യക്തമായ സൂചനയാണ് മാര്‍ക്കറ്റ്‌ പഠനങ്ങള്‍ വെളിവാക്കുന്നത്. സാങ്കേതികവിദ്യയിൽ പാടവമുണ്ടെങ്കിൽ ആര്‍ക്കും ഈ മേഖലയിൽ മികച്ച സ്ഥാനം നേടാനാകും.

കെൽട്രോണിൽ എഐ അധിഷ്ഠിത ന്യൂ മീഡിയ കോഴ്സ്

ഓണ്‍ലൈന്‍ മാര്‍ക്കിറ്റിങ് മേഖലയില്‍ പ്രൊഫഷണലുകളെ വളര്‍ത്തിയെടുക്കുന്നതിനായി പൊതുമേഖലാ സ്ഥാപനമായ Keltron Knowledge Services Group നിര്‍മ്മിത ബുദ്ധിയും (Artificial Intelligence) നവമാധ്യമ സാദ്ധ്യതകളും പ്രയോജനപ്പെടുത്തി രൂപകല്‍പന ചെയ്തിരിക്കുന്ന ഒരു തൊഴില്‍ അധിഷ്ഠിത കോഴ്സാണ് Professional Diploma in Generative AI (GenAI)-Enhanced New Media and Web Solutions (GAINEWS). ഇത് പൂര്‍ണമായും വ്യത്യസ്തമായ ഒരു നൂതന കോഴ്സാണ്.

ഒക്ടോബര്‍ 14 ന് ആരംഭിക്കുന്ന ഈ കോഴ്സിലേക്ക് ഇപ്പോൾ അപേക്ഷ സമർപ്പിക്കാവുന്നതാണ്. ഓരോ ബാച്ചിലും 20 പേര്‍ക്ക് അഡ്മിഷന്‍ ലഭ്യമാകും. കൂടുതല്‍ വിവരങ്ങള്‍ 8590368988, 9995668444 എന്നീ നമ്പറുകളില്‍ ലഭ്യമാണ്. തിരുവനന്തപുരം, കോട്ടയം, കൊച്ചി, തൃശൂര്‍, പാലക്കാട്‍, കോഴിക്കോട്, മലപ്പുറം (കുറ്റിപ്പുറം) എന്നിവിടങ്ങളിലെ കേന്ദ്രങ്ങളില്‍ പഠനത്തിനുള്ള സൗകര്യം ഒരുക്കിയിട്ടുണ്ട്.

എന്തെങ്കിലും വിഷയത്തിൽ ബിരുദം അല്ലെങ്കിൽ മൂന്നുവർഷം ഡിപ്ലോമ അടിസ്ഥാന യോഗ്യതയുള്ളവര്‍ക്കാണ് ഈ പ്രൊഫഷണല്‍ ഡിപ്ലോമയില്‍ പ്രവേശനം ലഭിക്കുക. പ്രായോഗിക പരിശീലനത്തിന് (Practical Training) കൂടുതല്‍ ഊന്നല്‍ നല്‍കുന്ന ഈ കോഴ്സിലൂടെ ന്യൂ മീഡിയയിലെ പുതിയ തലങ്ങളും സാധ്യതകളും തുറന്നു കൊടുക്കുന്നു. Generative AI (Artificial Intelligence), New Media സാങ്കേതിക വിദ്യകള്‍ സമന്വയിപ്പിച്ച് ഓണ്‍ലൈന്‍ മാര്‍ക്കറ്റിങ്ങിന്‍റെ വിവിധ മേഖലകളില്‍ പ്രായോഗിക ജ്ഞാനവും വൈദഗ്ധ്യവും പ്രാപിക്കാം.

Artificial Intelligence ആധാരമാക്കിയുള്ള Inbound Marketing, AI Driven Content Creation, Reputation Management, Search and Display Advertising, Blogging, Online Public Relations, Community Management, Technical Web Journalism, Web Auditing, Digital Analytics തുടങ്ങിയ ആധുനിക ട്രെൻഡുകളെ അടിസ്ഥാനമാക്കിയുള്ള പാഠ്യപദ്ധതിയാണ് കോഴ്സ്ന്‍റെ പ്രധാന സവിശേഷത. മാര്‍ക്കറ്റിംഗിലെ ഏറ്റവും നൂതന ഘടകങ്ങള്‍ ആയ Performance Marketing, Influencer Marketing, Behavioral Advertising, Video Marketing, Digital Marketing എന്നിവ വിദ്യാർത്ഥികള്‍ക്ക് മികച്ച കരിയര്‍ സാധ്യതകളും ലഭ്യമാക്കുന്നു.

കോഴ്സിന്‍റെ സവിശേഷതകൾ:

AI-Powered Learning: നിർമ്മിത ബുദ്ധി ഉപയോഗിച്ച് ഡിജിറ്റൽ മാർക്കറ്റിംഗിലെ ഏറ്റവും പുതിയ തന്ത്രങ്ങൾ പഠിക്കുക.

Practical Training: വ്യവസായത്തെ അനുകരിച്ചുള്ള പ്രായോഗിക പരിശീലനം.

മികച്ച തൊഴിൽ സാധ്യതകൾ: ഡിജിറ്റൽ മാർക്കറ്റിംഗ് മാനേജർ, SEO/SMO/GEO Specialist, AI Marketing Analyst, Online PR Manager, Web Auditor, Community Growth Manager, Reputation Management Specialist, Technical Web Journalist, Growth Hacker സ്പെഷലിസ്റ്റ് തുടങ്ങിയ മികച്ച തൊഴിൽ അവസരങ്ങൾ.

വിപുലമായ പാഠ്യപദ്ധതി: വെബ് കണ്ടന്‍റ് സൃഷ്ടി, AI-അധിഷ്ഠിത വെബ് ഒപ്റ്റിമൈസേഷൻ (Generative Engine Optimisation), ഡിജിറ്റൽ ആക്സസിബിലിറ്റി (ARIA) തുടങ്ങിയ വിഷയങ്ങൾ.

വിശദമായ കോഴ്സ് മൊഡ്യൂളുകൾ

Web Content Creation, Digital Accessibility and Web Usability Engineering (WAWUE):

വെബ് പേജുകളുടെ ഡിസൈൻ, നിർമ്മാണം എന്നിവയിൽ അനുവർത്തിക്കേണ്ട W3C സ്റ്റാൻഡേർഡ്‌സിന്‍റെ പ്രാധാന്യവും HTML, ARIA, XML എന്നിവയുടെ ഉപയോഗവും പഠിക്കാം.

AI-Driven Advanced Web Optimization and Content Strategy (AAWOCS):

പരമ്പരാഗത രീതിയിലുള്ള സെർച്ച്‌ എന്ജിൻ optimization (SEO), സോഷ്യൽ മീഡിയ optimization (SMO) എന്നിവയ്ക്കുപരി നിർമ്മിത ബുദ്ധി ഉപയോഗിച്ചുകൊണ്ട് Generic Engine Optimization (GEO), Natural Language Processing (NLP) എന്നിവയിലൂടെ ഓണ്‍ലൈന്‍ മാര്‍ക്കറ്റിംഗ്, വാര്‍ത്തകളുടെ കൃത്യമായ പ്രചരണം, ഓണ്‍ലൈന്‍ പബ്ലിക്‌റിലേഷന്‍സ് എന്നീ മേഖലകളില്‍ പ്രത്യേക മികവ് നേടാം.

Advanced AI-Enhanced Blog Architecture, Design, and Monetization (AIDAM):

എഐ (AI) സാങ്കേതികത ഉപയോഗപ്പെടുത്തി ബ്ലോഗുകളുടെ നിർമ്മാണം, content കളുടെ രൂപകൽപ്പന, വരുമാന മാര്‍ഗ്ഗങ്ങള്‍, വിവിധ സോഷ്യൽ മീഡിയ ചാനലുകളുടെയും അവിടെ പബ്ലിഷ് ചെയ്തിരിക്കുന്ന വാര്‍ത്തകളുടെയും ക്രോഡീകരണരീതി എന്നിവയെക്കുറിച്ചുള്ള ആഴത്തിലുള്ള അറിവ് ഈ മോഡ്യൂളിലൂടെ ലഭിക്കും.

AI-Driven Psychometrics and Community Strategy Masterclass (AIPCS):

ക്രീയാത്മകമായ ഓൺലൈൻ കമ്മ്യൂണിറ്റികള്‍ കെട്ടിപ്പടുക്കുന്ന രീതി, അതിന്‍റെ വളര്‍ച്ചക്ക് മുതല്‍ കൂട്ടുന്ന

രീതികള്‍, അവയെ ഏങ്ങനെ വളർത്താം, കമ്മ്യൂണിറ്റി അംഗങ്ങളുമായി ഇടപഴകുമ്പോള്‍ സ്വീകരിക്കേണ്ട മാനദണ്ഡങ്ങള്‍, കമ്മ്യൂണി ഉള്ളടക്ക നിര്‍മ്മാണ പ്രക്രിയയില്‍ യുക്തി(Logic), സൈക്കോമെട്രിക് സമീപനം എന്നിവ നിർമ്മിത ബുദ്ധിയുടെ(AI) സഹായത്തോടെ ഏങ്ങനെ പ്രയോജനപ്പെടുത്താം എന്ന അറിവ് നൽകുന്നു. കമ്മ്യൂണിറ്റികള്‍വഴിയുള്ള വരുമാന സാധ്യതകള്‍ ( monetization process) ഉപയോഗപ്പെടുത്തേണ്ട രീതികളും ഈ പാഠ്യപദ്ധതിയുടെ ഭാഗമാണ്. Meta യുടെ ഭാഗമായ ഫേസ്ബുക്ക്‌, Instagram നിഷ്കർഷിക്കുന്ന സാങ്കേതിക രീതിയാണ് ഇവിടെ അനുവർത്തിക്കുന്നത്.

Web Journalism A Revolution in Storytelling (WJRS):

വെബ്‌ സാങ്കേതിക വിദ്യയില്‍ അധിഷ്ഠിതമായി വാര്‍ത്തകളുടെ നിര്‍മ്മാണം, വാര്‍ത്തകള്‍ കൂടിച്ചേര്‍ക്കേണ്ട രീതി, വാര്‍ത്തകളില്‍ സോഷ്യല്‍ മീഡിയായില്‍ പ്രചുരപ്രചാരം ലഭിച്ച വാര്‍ത്തകള്‍ സമന്വയിപ്പിക്കേണ്ട രീതി, വാര്‍ത്തകളില്‍ News Schema കളുടെ സ്വാധീനം, വാര്‍ത്താ feedകളുടെ നിര്‍മ്മാണം, വിനിമയം, News Syndication, വാര്‍ത്തകളുടെ നിര്‍മ്മാണത്തിനും വിനിമയതിനുമുള്ള വിവിധ അല്‍ഗോരിതമുകള്‍, ഓണ്‍ലൈന്‍ പബ്ലിക് റിലേഷൻസ് എന്നിവ ഈ മോഡ്യൂളിന്‍റെ ഭാഗമാണ്.

Immersive Storytelling and AI-Powered Performance Marketing (ISAPM):

നിർമ്മിത ബുദ്ധിയിലൂന്നി (Artificial Intelligence) ഓണ്‍ലൈന്‍ പരസ്യങ്ങളിലെ ഏറ്റവും നൂതന തലങ്ങളായ പെര്‍ഫോര്‍മന്‍സ് മാർക്കറ്റിംഗ്, Search and Display അഡ്വർടൈസിംഗ്, ബിഹേവിയറൽ അഡ്വർടൈസിംഗ്, വീഡിയോ മാർക്കറ്റിംഗ്, പ്രോഗ്രാമ്മിംഗ് തലങ്ങള്‍ ഉപയോഗപ്പെടുത്തിയുള്ള പരസ്യ മേഖലയിലെ Bulk Processing തന്ത്രങ്ങള്‍, Programmatic Adverting എന്നിവ ഈ moduleല്‍ ഉള്‍പ്പെടുത്തിയിരിക്കുന്നു

ഓണ്‍ലൈന്‍ മാര്‍ക്കറ്റിങ്ങിന്‍റെ വിവിധ മേഖലകളില്‍ പ്രായോഗിക പരിശീലനവും വിദഗ്ധ പരിശീലനവും നേടാന്‍ GAINEWS കോഴ്സ് സഹായിക്കും.

തെരഞ്ഞെടുപ്പ് ഫലം കാത്ത് കേരളം, മഹാരാഷ്ട്ര, ഝാർഖണ്ഡ്

മുനമ്പം സമരം: മുഖ്യമന്ത്രി ചർച്ചയ്ക്ക്

ശബരിമല റോപ്പ് വേ പൂർത്തിയാക്കാൻ 24 മാസം

5 ദിവസം, 3 രാജ്യം, 31 കൂടിക്കാഴ്ചകൾ; പ്രധാനമന്ത്രി തിരിച്ചെത്തി

കേരളത്തിൽ ഒറ്റപ്പെട്ട ശക്തമായ മഴ തുടരും