ഫീസ്-റീ ഇംബേഴ്‌സ്‌മെൻഡ് സ്കോളർഷിപ്പ് 
Education

ഫീസ്-റീ ഇംബേഴ്‌സ്‌മെൻഡ് സ്കോളർഷിപ്പ്; അപേക്ഷ ക്ഷണിച്ചു

ന്യൂനപക്ഷ മതവിഭാഗങ്ങളിലെ വിദ്യാർഥികൾക്കുള്ള ഫീസ്-റീ ഇംബേഴ്‌സ്‌മെൻഡ് സ്കോളർഷിപ്പാണിത്.

സർക്കാർ അംഗീകൃത സ്വകാര്യ ഐ.ടി.ഐ-കളിൽ ഒന്ന്/രണ്ട് വർഷത്തെ കോഴ്‌സുകളിൽ പഠിക്കുന്ന ന്യൂനപക്ഷ മതവിഭാഗങ്ങളിലെ വിദ്യാർഥികൾക്ക് ജനസംഖ്യാനുപാതികമായി ഫീസ് – റീ ഇംബേഴ്‌സ്മെൻഡ് സ്‌കോളർഷിപ്പ് നൽകുന്നതിലേക്കായി കേരള സംസ്ഥാന ന്യൂനപക്ഷ ക്ഷേമ വകുപ്പ് അപേക്ഷ ക്ഷണിച്ചു.

കേരളത്തിൽ പഠിക്കുന്ന സ്ഥിരതാമസക്കാരായ മുസ്ലീം, ക്രിസ്ത്യൻ (എല്ലാ ക്രിസ്ത്യൻ വിഭാഗക്കാരും), സിഖ്, ബുദ്ധ, പാഴ്‌സി, ജൈന മതവിഭാഗങ്ങളിൽപ്പെട്ട വിദ്യാർഥികൾക്കാണ് സ്‌കോളർഷിപ്പ്, ഒരു വർഷത്തെ / രണ്ടു വർഷത്തെ കോഴ്‌സിന് പ്രതിവർഷം 10,000 രൂപയാണ് സ്കോളർഷിപ്പ് തുക നല്കുന്നത്. രണ്ടാം വർഷക്കാർക്കും പുതുതായി അപേക്ഷ നൽകാം. ബിപിഎൽ വിഭാഗക്കാർക്ക് മുൻഗണന. ബിപിഎൽ അപേക്ഷകരുടെ അഭാവത്തിൽ ന്യൂനപക്ഷ മതവിഭാഗത്തിലെ 8 ലക്ഷം രൂപ വരെ വാർഷിക വരുമാനമുള്ള എ.പി.എൽ വിഭാഗത്തെയും പരിഗണിക്കും. 10 ശതമാനം സ്‌കോളർഷിപ്പ് പെൺകുട്ടികൾക്കായി സംവരണം ചെയ്തിട്ടുണ്ട്. നിശ്ചിത ശതമാനം പെൺകുട്ടികൾ ഇല്ലാത്തപക്ഷം അർഹരായ ആൺകുട്ടികളെയും സ്‌കോളർഷിപ്പിന് പരിഗണിക്കും. ന്യൂനപക്ഷ വിദ്യാർഥികളെ തെരഞ്ഞെടുക്കുന്നത് കുടുംബ വാർഷിക വരുമാനത്തിന്‍റെയും മാർക്കിന്‍റെയും അടിസ്ഥാനത്തിൽ ജനസംഖ്യാനുപതികമായിട്ടാണ്. അപേക്ഷകർക്ക് ഏതെങ്കിലും ദേശസാൽകൃത ബാങ്ക്/ഷെഡ്യൂൾഡ് ബാങ്കിൽ സ്വന്തം പേരിൽ അക്കൗണ്ട് ഉണ്ടായിരിക്കണം. www.minonitywelfare.kerala.gov.in വെബ്സൈറ്റിൽ ഓൺലൈനായി ഡിസംബർ 16 വരെ അപേക്ഷിക്കാം. കൂടുതൽ വിവരങ്ങൾക്ക് ഫോൺ: 0471-2300524, 2302090.

നാല് ലക്ഷത്തിനു മേൽ ഭൂരിപക്ഷവുമായി പ്രിയങ്കയുടെ ജയം

ഓസ്ട്രേലിയ 104 ഔൾഔട്ട്; ജയ്സ്വാളിനും രാഹുലിനും അർധ സെഞ്ചുറി

ഐസിസി അറസ്റ്റ് വാറന്‍റ്; നെതന്യാഹുവിനെ അറസ്റ്റ് ചെയ്യുമെന്ന സൂചനയുമായി യുകെ

ചേർത്ത് പിടിച്ച സഖാക്കൾക്കും നെഞ്ചോട് ചേർത്ത പ്രസ്ഥാനത്തിനും നന്ദി, ഇനിയും ജനങ്ങൾക്കിടയിലുണ്ടാവും; പി. സരിൻ

അപ്രതീക്ഷിത ഭൂരിപക്ഷവുമായി രാഹുലിന്‍റെ വിജയം