Education

കിറ്റ്സിൽ എം.ബി.എ (ട്രാവൽ ആൻഡ് ടൂറിസം) കോഴ്സ് സ്പോട്ട് അഡ്മിഷൻ ജൂലൈ 22 ന്

50 ശതമാനം മാർക്കോടുകൂടിയ ഡിഗ്രിയും KMAT/CMAT/CAT യോഗ്യതയും

സംസ്ഥാന ടൂറിസം വകുപ്പിന്‍റെ മാനെജ്‌മെന്‍റ്‌ ഇൻസ്റ്റിറ്റ്യൂട്ട് ആയ കിറ്റ്സിൽ എം.ബി.എ (ട്രാവൽ ആൻഡ് ടൂറിസം) കോഴ്സിൽ ഒഴിവുള്ള സീറ്റിലേക്ക് ജൂലൈ 22 ന് അഡ്മിഷൻ നടത്തുന്നു. അംഗീകൃത സർവകലാശാലയിൽ നിന്നും ഏതെങ്കിലും വിഷയത്തിൽ 50 ശതമാനം മാർക്കോടുകൂടിയ ഡിഗ്രിയും KMAT/CMAT/CAT യോഗ്യതയും ഉള്ളവർക്ക് പങ്കെടുക്കാം.

കേരള സർവകലാശാലയുടെയും എ.ഐ.സി.റ്റി.ഇ യുടെയും അംഗീകാരത്തോടെ നടത്തുന്ന ദ്വിവത്സര കോഴ്സിൽ ട്രാവൽ, ടൂർ ഓപ്പറേഷൻ, ഹോസ്പിറ്റാലിറ്റി, എയർപോർട്ട് മാനെജ്‌മെന്‍റ്‌ എന്നീ വിഷയങ്ങളിൽ സ്പെഷ്യലൈസേഷനും ജർമൻ, ഫ്രഞ്ച് ഭാഷകൾ പഠിക്കാനും അവസരമുണ്ട്. വിജയിക്കുന്നവർക്ക് പ്ലേസ്മെന്‍റ് സൗകര്യം നൽകുന്നു. SC/ ST വിദ്യാർഥികൾക്ക് സർക്കാർ അനുവദിച്ചിട്ടുള്ള സംവരണവും ആനുകൂല്യങ്ങളും ലഭിക്കും. കൂടുതൽ വിവരങ്ങൾക്ക്: www.kittsedu.org, 9446529467, 9447079763, 0471-2329468.

നീലേശ്വരം വെടിക്കെട്ട് അപകടം: പരുക്കേറ്റവരുടെ ചികിത്സാ ചെലവ് സർക്കാർ വഹിക്കും

മലപ്പുറത്ത് ഫ്രിഡ്ജ് റിപ്പയറിങ് കടയിൽ പൊട്ടിത്തെറി; ഒരു മരണം

രേണുകസ്വാമി വധക്കേസ്; നടൻ ദർശന് ജാമ‍്യം

സരിൻ ഒരിക്കലും അൻവറിനെ പോലെ ആകില്ല: എം.വി. ഗോവിന്ദൻ

മകന്‍ മരിച്ചതറിയാതെ മാതാപിതാക്കള്‍ മൃതദേഹത്തിനൊപ്പം കഴിഞ്ഞത് ദിവസങ്ങളോളം...