Education

റവന്യൂ വകുപ്പിന്‍റെ നേതൃത്വത്തിൽ ദ്വിവത്സര എം.ബി.എ. കോഴ്സുകൾ

ഓരോ പ്രോഗ്രാമിലും 30 സീറ്റുകൾ വീതമാകും ആദ്യ വർഷമുണ്ടാകുക. സെപ്റ്റംബർ ഒമ്പതിന് അഡ്മിഷൻ നടപടികൾ പൂർത്തിയാക്കി 13ന് ക്ലാസുകൾ ആരംഭിക്കും.

ലാൻഡ് ഗവേർണൻസ്, ഡിസാസ്റ്റർമാനെജ്മെന്‌റ്‌ , റിവർ ആൻഡ് വാട്ടർമാനെജ്മെന്‍റ് എന്നിവയിൽ എംബിഎ ഭൂസംരക്ഷണം, ജല സംരക്ഷണം, ദുരന്തനിവാരണം എന്നിവയുമായി ബന്ധപ്പെട്ട് റവന്യൂ വകുപ്പിന്‍റെ നേതൃത്വത്തിൽ എം.ബി.എ. കോഴ്സുകൾ ആരംഭിക്കാൻ തീരുമാനിച്ചതായി റവന്യൂ മന്ത്രി കെ. രാജൻ വാർത്താ സമ്മേളനത്തിൽ അറിയിച്ചു. വകുപ്പിന്‍റെ സ്വയംഭരണ പരിശീലന സ്ഥാപനമായ ഇൻസ്റ്റിറ്റ്യൂട്ട്ഒഫ് ലാൻഡ് ആൻഡ്മാനെജ്മെന്‍റിലാകും കോഴ്സുകൾ. ലാൻഡ് ഗവേർണൻസ്, ഡിസാസ്റ്റർമാനെജ്മെന്‍റ്, റിവർ ആൻഡ് വാട്ടർമാനെജ്മെന്‍റ് എന്നിവയിൽ ഈ അധ്യയന വർഷം മുതൽ എം.ബി.എ. കോഴ്സുകൾ ആരംഭിക്കും.

കേരള സർവകലാശാലയുടെ അഫിലിയേഷനോടെയാകും കോഴ്സുകളെന്നു മന്ത്രി വ്യക്തമാക്കി. ഓരോ പ്രോഗ്രാമിലും 30 സീറ്റുകൾ വീതമാകും ആദ്യ വർഷമുണ്ടാകുക. സെപ്റ്റംബർ ഒമ്പതിന് അഡ്മിഷൻ നടപടികൾ പൂർത്തിയാക്കി 13ന് ക്ലാസുകൾ ആരംഭിക്കും.

ഏതെങ്കിലും ഇന്ത്യൻ സർവകലാശാലയിൽനിന്ന്, കേരള സർവകലാശാല അംഗീകരിച്ച റെഗുലർ സ്ട്രീമിന് കീഴിലുള്ള, ബിരുദം പാസായവർക്ക് അപേക്ഷിക്കാം. 10+2+3 പാറ്റേണിൽ (അല്ലെങ്കിൽ 10+2+4 പാറ്റേണിൽ) ആയിരിക്കണം പഠനം. ബിരുദ പരീക്ഷയിൽ 50ശതമാനംമാർക്കിൽ കുറയാതെ/തത്തുല്യ ഗ്രേഡോടെ (റൗണ്ടിംഗ്ഒഫ് അനുവദനീയമല്ല) പാർട്ട് III / കോർ പ്ലസ് കോംപ്ലിമെന്‍ററി ബി.എ, ബി.എസ്‌സി / ബി.ഇ/ ബി.ടെക്, ബി.എസ്‌സി (Agri) എന്നിവയിൽ വിജയിച്ചിരിക്കണം. കൂടാതെ മറ്റ് 4/5 വർഷത്തെ ഡിഗ്രി കോഴ്സുകൾ 50ശതമാനംമാർക്കോടെ പാസായവരെയും പരിഗണിക്കും. എം.എ/എം.എസ്‌സി കേരള സർവകലാശാല അംഗീകരിച്ച പിജി ബിരുദം 50 ശതമാനം മാർക്കോടെ/തത്തുല്യ ഗ്രേഡോടെ പാസായവർക്കും പ്രവേശനത്തിന് അർഹതയുണ്ട്. എസ്സി/എസ്ടി, എസ്ഇബിസി, ഭിന്നശേഷിയുള്ള ഉദ്യോഗാർഥികൾക്ക് സർവകലാശാല ചട്ടങ്ങൾ അനുസരിച്ച് ഇളവ് നൽകും. ഉദ്യോഗാർഥികൾ K-MAT, C-MAT അല്ലെങ്കിൽ CAT എന്നിവ നടത്തുന്ന ഏതെങ്കിലും പ്രവേശന പരീക്ഷയിൽ നിന്ന് സാധുതയുള്ള സ്‌കോർ ഉണ്ടായിരിക്കണം. കഴിഞ്ഞ അധ്യയന വർഷത്തിൽ ലഭിച്ച സ്‌കോറുകൾ മാത്രമാണ് പരിഗണിക്കുന്നത്. സ്ഥാപനം നടത്തുന്ന യോഗ്യതാ പരീക്ഷ വിജയിക്കണം.

ഭൂവിഭവങ്ങളുടെ  മാനെജ്മെന്‍റിലും ഭരണത്തിലും ശ്രദ്ധ കേന്ദ്രീകരിച്ച്, ഭൂവിനിയോഗം ഭൂമിയുടെ അവകാശം സുസ്ഥിരവികസനം എന്നിവയുമായി ബന്ധപ്പെട്ട സങ്കീർണ്ണങ്ങളായ വെല്ലുവിളികളെ അഭിമുഖീകരിക്കുന്നതിന് ഭാവി തലമുറയെ പ്രാപ്തരാക്കുക എന്ന ഉദ്ദേശ്യത്തോടുകൂടിയാണ് എംബിഎ ലാൻഡ് ഗവേർണൻസ് എന്ന ദ്വി വത്സര കോഴ്സ് ആരംഭിക്കുന്നത്. പഠിതാക്കൾ സാമ്പത്തിക ശാസ്ത്രം,  ഭൂനിയമങ്ങൾ, അന്തർദേശീയ തലത്തിലുള്ള പൊതുനയങ്ങൾ എന്നിവയെ സംയോജിപ്പിച്ച് ഭൂമിയുടെ മൂല്യനിർണയം, ഏറ്റെടുക്കൽ, നിർമാർജനം (Disposal), വികസനം നടപ്പിലാക്കുന്നതിന് പ്രാപ്തരാക്കുന്നു. കോഴ്സ് പൂർത്തിയാക്കപ്പെടുന്ന ബിരുദധാരികൾക്ക് , റവന്യൂ വകുപ്പുമായി ബന്ധപ്പെട്ട സർക്കാർ സ്ഥാപനങ്ങളിലും, നിയമ-നയ രൂപീകരണ പ്രസ്ഥാനങ്ങളിലും, ലാൻഡ് അസ്സെ പോലുള്ള നോൺ ഗവൺമെന്‍റ് ഓർഗനൈസേഷനുകളിലും പ്രവർത്തിക്കാം.

സംസ്ഥാന അധ‍്യക്ഷൻ പാലക്കാട് തമ്പടിച്ചതുകൊണ്ട് വിജയിക്കാൻ കഴിയില്ല, സ്ഥാനാർഥി നിർണയത്തിൽ പാളിച്ചകളുണ്ടായി: സുരേന്ദ്രൻ തരൂർ

ഇന്ത്യ ഒരു ദിവസം കൊണ്ട് 64 കോടി വോട്ടുകൾ എണ്ണി, കാലിഫോർണിയയിൽ ഇപ്പോഴും തീർന്നിട്ടില്ല പ്രശംസിച്ച് ഇലോൺ മസ്ക്

ഇന്ത‍്യ കൂറ്റൻ സ്കോറിലേക്ക്; 38 വർഷത്തെ റെക്കോർഡ് തകർത്ത് ജയ്സ്വാൾ- രാഹുൽ സഖ‍്യം

ആനകൾക്ക് കുറി തൊടീക്കുന്നതിന് വിലക്കേർപ്പെടുത്തി ഗുരുവായൂർ ക്ഷേത്രം

മുന്നണികൾക്ക് തൽസ്ഥിതി നേട്ടം