കാലിഫോർണിയ: 2024 ലെ ഓസ്കർ പുരസ്ക്കാര ചുരുക്കപ്പട്ടികയിൽ നിന്നും '2018- എവരിവൺ ഇസ് ഹീറോ' എന്ന മലയാള ചിത്രം പുറത്ത്. അക്കാദമി അംഗങ്ങൾ വോട്ടു ചെയ്തു തെരഞ്ഞെടുത്ത രാജ്യാന്തര സിനിമ വിഭാഗത്തിലേക്കുള്ള 15 സിനിമകളുടെ പട്ടികയിൽ നിന്നാണ് '2018' പുറത്തായത്. നെറ്റ്ഫ്ലിക്സിന്‍റെ അടക്കം 87 ചിത്രങ്ങള്‍ക്കൊപ്പമാണ് ജൂഡ് ആന്‍റണി സംവിധാനം ചെയ്ത 2018 മത്സരിച്ചത്.
2018 ലെ മഹാപ്രളയത്തെ ആസ്പദമാക്കിയുള്ള സിനിമ അഖിൽ പി. ധർമജനും ജൂഡും ചേർന്നാണ് എഴുതിയത്. കുഞ്ചാക്കോ ബോബൻ, ആസിഫ് അലി, ടൊവിനോ തോമസ്, അപർണ ബാലമുരളി തുടങ്ങി വമ്പൻ താരനിരയോടെയാണ് ചിത്രം പുറത്തിറങ്ങിയത്. ബോക്സോഫീസിൽ തകർപ്പൻ വിജയം നേടിയ ചിത്രം പല കളക്ഷൻ റെക്കോർഡുകളും ഭേദിച്ചിരുന്നു
അമേരിക്കാറ്റ്‌സി (അർമേനിയ), ദി മോങ്ക് ആൻഡ് ദ ഗൺ (ഭൂട്ടാൻ), ദി പ്രോമിസ്ഡ് ലാൻഡ് (ഡെൻമാർക്ക്), ഫാളൻ ലീവ്‌സ് (ഫിൻലാൻഡ്), ദ ടേസ്റ്റ് ഓഫ് തിങ്‌സ് (ഫ്രാൻസ്), ദ മദർ ഓഫ് ഓൾ ലൈസ് (മൊറോക്കോ), സൊസൈറ്റി ഓഫ് ദി സ്നോ (സ്പെയിൻ), ഫോർ ഡോട്ടേഴ്സ് (ടുണീഷ്യ), 20 ഡേയ്സ് ഇൻ മരിയുപോള് ( ഉക്രെയ്ൻ), സോൺ ഓഫ് ഇൻട്രസ്റ്റ് (യു.കെ), ടീച്ചേഴ്സ് ലോഞ്ച് (ജർമനി), ഗോഡ്ലാൻഡ് (ഐസ്ലാൻഡ്), ലോ ക്യാപിറ്റാനോ (ഇറ്റലി), പെർഫെക്റ്റ് ഡേയ്സ് (ജപ്പാൻ), ടോട്ടം (മെക്സിക്കോ) എന്നീ ചിത്രങ്ങളാണ് ചുരുക്കപട്ടികയിലേക്ക് ഇടെ പിടിച്ചിരിക്കുന്നത്.