പ്രശസ്ത നടൻ ഡൽഹി ഗണേഷ് അന്തരിച്ചു 
Entertainment

പ്രശസ്ത നടൻ ഡൽഹി ഗണേഷ് അന്തരിച്ചു

1944 ഓഗസ്റ്റ് 1ന് ജനിച്ച ഡൽഹി ഗണേഷ്, 1976ൽ കെ.ബാലചന്ദറിന്‍റെ പട്ടണപ്രവേശം എന്ന ചിത്രത്തിലൂടെയാണ് സിനിമ രംഗത്തേക്ക് അരങ്ങേറിയത്

ചെന്നൈ: പ്രശസ്ത തെന്നിന്ത്യൻ നടൻ ഡൽഹി ഗണേഷ് (80) അന്തരിച്ചു. വാര്‍ധക്യസഹജമായ അസുഖങ്ങളെത്തുടര്‍ന്ന് ചികിത്സയിലായിരുന്നു. രാത്രി 11.30 ഓടെയായിരുന്നു അന്ത്യം. സംസ്‌കാരം ഇന്ന് ചെന്നൈയില്‍ നടക്കും.

1944 ഓഗസ്റ്റ് 1ന് ജനിച്ച ഡൽഹി ഗണേഷ്, 1976ൽ കെ.ബാലചന്ദറിന്‍റെ പട്ടണപ്രവേശം എന്ന ചിത്രത്തിലൂടെയാണ് സിനിമ രംഗത്തേക്ക് അരങ്ങേറിയത്. തമിഴ്, മലയാളം, തെലുങ്ക് ഭാഷകളിലായി 400 ലേറെ സിനിമകളില്‍ അഭിനയിച്ചിട്ടുണ്ട്. നാടകങ്ങളിലൂടെയായിരുന്നു തുടക്കം.

സിന്ധുഭൈരവി, നായകന്‍, അപൂര്‍വ സഹോദരങ്ങള്‍, മൈക്കിള്‍ മദനകാമരാജന്‍ തുടങ്ങിയവ ഡല്‍ഹി ഗണേഷ് അഭിനയിച്ച ശ്രദ്ധേയ സിനിമകളാണ്. മലയാളത്തില്‍ കാലാപാനി, ധ്രുവം തുടങ്ങിയ സിനിമകളിലും വേഷമിട്ടു. ഇന്ത്യന്‍-2 ആണ് അവസാന ചിത്രം.

ആത്മകഥാ വിവാദത്തിനിടെ ഇപി പാലക്കാട്ടേക്ക്; സരിനുവേണ്ടി വോട്ട് അഭ്യർഥിക്കും

സംസ്ഥാനത്ത് വരും ദിവസങ്ങളിൽ മഴ കനക്കും; 8 ജില്ലകളിൽ യെലോ അലർട്ട്

ശ്രീലങ്കയിൽ പാർലമെന്‍റ് തെരഞ്ഞെടുപ്പ്

തിലക് വർമയ്ക്ക് റെക്കോഡ് സെഞ്ച്വറി; ഇന്ത്യക്ക് ജയം

ഇ.പി. ജയരാജന്‍റെ ആത്മകഥ വിവാദം: ഡിസി ബുക്‌സിന് വക്കീൽ നോട്ടീസ്