സംഗീതജ്ഞൻ എ.ആർ. റഹ്മാനു പിന്നാലെ അദ്ദേഹത്തിന്റെ ബേസിസ്റ്റ് മോഹിനി ദേയും വിവാഹമോചനം പ്രഖ്യാപിച്ചു. റഹ്മാനുമായുള്ള വിവാഹമോചനം സൈറ ബാനു പ്രഖ്യാപിച്ച് മണിക്കൂറുകൾക്കുള്ളിലാണ് 29 കാരിയായ മോഹിനിയും വിവാഹമോചനക്കാര്യം പങ്കു വച്ചത്. ഭർത്താവ് മാർക് ഹാർട്സുച്ചിനൊപ്പം സംയുക്ത പ്രസ്താവനയിലൂടെയാണ് മോഹിനി ഇക്കാര്യം വെളിപ്പെടുത്തിയത്.
ഹൃദയഭാരത്തോടെ മാർക്കും ഞാനും വേർപിരിയുന്നുവെന്ന് പ്രഖ്യാപിക്കുകയാണ്. പരസ്പര സമ്മതത്തോടെയാണ് ഈ തീരുമാനം എടുത്തത്.
നല്ല സുഹൃത്തുക്കളായി തുടരും. തങ്ങളുടെ സ്വകാര്യതയെ മാനിക്കണമെന്നും പ്രസ്താവനയിലുണ്ട്. കോൽക്കത്തക്കാരിയായ മോഹിനി റഹ്മാനൊപ്പം 40 ഷോകളിൽ പങ്കാളിയായിരുന്നു.