2 കോടി വിലയുള്ള ബുള്ളറ്റ് പ്രൂഫ് കാർ, 60 അംഗ സുരക്ഷാ സംഘം; സൽമാൻ സുരക്ഷ വർധിപ്പിച്ചു 
Entertainment

2 കോടി വിലയുള്ള ബുള്ളറ്റ് പ്രൂഫ് കാർ, 60 അംഗ സുരക്ഷാ സംഘം; സൽമാൻ സുരക്ഷ വർധിപ്പിച്ചു

മുംബൈ: ലോറൻസ് ബിഷ്ണോയി ഗ്യാങ്ങിന്‍റെ വധഭീഷണിയുടെ സാഹചര്യത്തിൽ സുരക്ഷ വർധിപ്പിച്ച് ബോളിവുഡ് താരം സൽമാൻ ഖാൻ. 2 കോടി രൂപ വില മതിക്കുന്ന ബുള്ളറ്റ് പ്രൂഫ് കാറും അറുപത് പേരടങ്ങുന്ന സുരക്ഷാ സംഘവുമായാണ് സൽമാൻ സഞ്ചരിക്കുന്നത്. സൂപ്പർ ഹിറ്റ് ഷോ ബിഗ്ബോഗ് സീസൺ 18ന്‍റെ ഷൂട്ടിങ് സെറ്റിൽ വെള്ളിയാഴ്ച വൈകിട്ട് എത്തി.

സെറ്റിൽ സുരക്ഷ ഉറപ്പാക്കാനായി 60 ഗാർഡുകളെയാണ് വിന്യസിച്ചിരിക്കുന്നത്. സെറ്റിലേക്കുള്ള പ്രവേശനവു കർശനമായി നിയന്ത്രിച്ചിരിക്കുകയാണ്. ആധാർഡ് കാർഡ് വേരിഫിക്കേഷന് ശേഷം മാത്രമേ സെറ്റിലേക്ക് മറ്റുള്ളവരെ കയറ്റി വിടൂ. 2 കോടി രൂപ വില മതിക്കുന്ന ബുള്ളറ്റ് പ്രൂഫ് കാറും സൽമാൻ ഇറക്കുമതി ചെയ്തിട്ടുണ്ട്.

ദുബായിൽ നിന്ന് നിസാൻ എസ് യുവിയാണ് ഇറക്കുമതി ചെയ്തിരിക്കുന്നത്. ഇത് ഇന്ത്യൻ വിപണിയിൽ ലഭ്യമല്ല. സ്ഫോടകവസ്തുക്കൾ കണ്ടെത്തി മുന്നറിയിപ്പ് നൽകുന്നതടക്കം നിരവധി ഫീച്ചറുകളാണ് കാറിനുള്ളത്. പോയിന്‍റ് ബ്ലാങ്ക് ബുള്ളറ്റ് ഷോട്ട് പോലും തടുക്കാവുന്ന കട്ടിയേറിയ ഗ്ലാസ് ഷീൽഡുമുണ്ട്. അകത്തിരിക്കുന്നയാളെ തിരിച്ചറിയാൻ പോലും സാധിക്കില്ല.

വയനാട്ടിൽ നവ്യ ഹരിദാസ്, പാലക്കാട് കൃഷ്ണകുമാർ; സ്ഥാനാർഥികളെ പ്രഖ്യാപിച്ച് ബിജെപി

മഹാരാഷ്‌ട്ര ബിജെപി സഖ്യം സീറ്റ് ധാരണയിലേക്ക്; കോൺഗ്രസിൽ അനിശ്ചിതത്വം

പുഴുവരിച്ച് അൽഫാം മന്തി; കൊരട്ടിയിലെ മജ്‌ലിസ് ഹോട്ടൽ അടപ്പിച്ചു

നവീൻ ബാബുവിന്‍റെ മരണത്തിലെ ദുരൂഹത നീക്കണം: വി.മുരളീധരൻ

വാൽപ്പാറയിൽ നാലു വയസുകാരിയെ പുലി ആക്രമിച്ച് കൊലപ്പെടുത്തി