പി.ടി കലയും കാലവും സാംസ്‌കാരിക മേളയുടെ രണ്ടാം ദിവസത്തെ ചലച്ചിത്ര പ്രദർശനം സിനിമാ നടി ശ്വേതാ മേനോൻ ഉദ്ഘാടനം ചെയ്യുന്നു. 
Entertainment

എന്നെ നടിയാക്കിയത് 'ആമിന': ശ്വേത മേനോൻ

'പി ടി കലയും കാലവും' സാംസ്‌കാരിക മേളയുടെ രണ്ടാം ദിവസത്തെ ചലച്ചിത്ര പ്രദർശനം ഉദ്ഘാടനം ചെയ്തു

തൃശൂർ: മുംബൈയിലെ ഗ്ലാമറസ് റോളുകളിൽ നിന്ന് 'പരദേശി'യിലെ ആമിനയിലേക്കുള്ള പ്രവേശമാണ് തന്‍റെ ഉള്ളിലെ നടിയെ വാർത്തെടുത്തതെന്ന് ചലച്ചിത്രതാരം ശ്വേത മേനോൻ. 'പി ടി കലയും കാലവും' സാംസ്‌കാരിക മേളയുടെ രണ്ടാം ദിവസത്തെ ചലച്ചിത്ര പ്രദർശനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അവർ.

മലയാള സിനിമയിലെ അഭിനയത്തിന്‍റെ ആദ്യ പാഠങ്ങളും 'പരദേശി' ചിത്രീകരണ വേളയായിരുന്നതായും ശ്വേത പറഞ്ഞു. ഗർഷോം സിനിമയുടെ ഇരുപത്തിയഞ്ചാം വാർഷികത്തിന്‍റെ ഭാഗമായി ചിത്രത്തിലെ അഭിനേതാക്കളേയും സാങ്കേതിക പ്രവർത്തകരെയും ആദരിച്ചു. ജി.പി രാമചന്ദ്രൻ അധ്യക്ഷനായി. ഡോ. പി.കെ. പോക്കർ, കെ. ഗിരീഷ് കുമാർ, എ.ഒ. സണ്ണി, സുനിൽ ബാലകൃഷ്ണൻ തുടങ്ങിയവർ സംസാരിച്ചു.

അപ്രതീക്ഷിത ഭൂരിപക്ഷവുമായി രാഹുലിന്‍റെ വിജയം

ചേലക്കരയിൽ യു.ആർ. പ്രദീപിന് വിജയം

അനിയാ, ആ ചിഹ്നം ഉപേക്ഷിച്ചോളൂ... സ്റ്റെതസ്കോപ്പ് കളയണ്ട, നമുക്ക് പണിയെടുത്ത് ജീവിക്കാം; സരിന് ട്രോൾ മഴ

ശരദ് പവാർ, ഉദ്ധവ് താക്കറെ: മഹാരാഷ്ട്രയിൽ വൻമരങ്ങൾ വീണു

ചേലക്കര സിപിഎമ്മിന് തുറുപ്പുചീട്ട്; ഭരണ വിരുദ്ധ വികാരമില്ലെന്ന് ആവർത്തിച്ച് നേതാക്കൾ