Entertainment

"പുകവലി ആരോഗ്യത്തിനു ഹാനികരം" ഇനിമുതൽ ഒടിടിയിലും; ഉത്തരവ് നിർബന്ധമാക്കി ആരോഗ്യ മന്ത്രാലയം

ന്യൂഡൽഹി: നെറ്റ്ഫ്ലിക്സ്, ആമസോൺ പ്രൈം എന്നവയുൾപ്പടെയുള്ള എല്ലാ ഒടിടി പ്ലാറ്റ്ഫോമുകളിലെയും കണ്ടെന്‍റുകളുടെ തുടക്കത്തിൽ ഇനി മുതൽ പുകയില വിരുദ്ധ സന്ദേശം നിർബന്ധമായും കാണിക്കണമെന്ന് ഉത്തരവിറക്കി കേന്ദ്ര ആരോഗ്യമന്ത്രാലയം. വാർത്താ വിതരണ പ്രക്ഷേപണ മന്ത്രാലയവുമായി നടത്തിയ ചാർച്ചയ്ക്കു ശേഷമാണ് കേന്ദ്ര ആരോഗ്യമന്ത്രാലയത്തിന്‍റെ തീരമാനം.

2004ലെ നിയമത്തിൽ ഭേദഗതി വരുത്തിയാണ് ഈ പുതിയ ഉത്തരവ് ഇറങ്ങിയത്. ഒടിടി പ്ലാറ്റിഫോമുകളിലും പുകയില വിരുദ്ധ മുന്നറിയുപ്പുകൾ നിർബന്ധമാക്കുന്നതാണ് ഈ ഭേദഗതി.

കണ്ടെന്‍റിന്‍റെ തുടക്കത്തിലും മധ്യത്തിലും 30 സെക്കന്‍റ് വീതമുള്ള പുകയില വിരുദ്ധ പരസ്യം ഉൾപ്പെടുത്തണം. കൂടാതെ കണ്ടന്‍റിനിടെ പുകയില ഉൽപന്നങ്ങളോ അവയുടെ ഉപയോഗമോ കാണിക്കുമ്പോൾ സ്ക്രീനിന്‍റെ അടിയിൽ പുകയില വിരുദ്ധ മുന്നറിയിപ്പുകൾ പ്രദർശിപ്പിക്കണമെന്നും ഉത്തരവിൽ പറയുന്നു.

ഇത് ലംഘിക്കുന്നവർക്കെതിരേ ആരോഗ്യ മന്ത്രാലയത്തിനും വാർത്താ വിതരണ പ്രക്ഷേപണ മന്ത്രാലയത്തിനും കർശന നടപടി സ്വീകരിക്കാമെന്നും ഉത്തരവിൽ പറയുന്നു. നേരത്തെ തിയെറ്ററുകളിലും ടിവി ചാനലുകൾക്കും ഈ നിയമം നിർബന്ധമായിരുന്നെങ്കിലും ഒടിടി പ്ലാറ്റ്ഫോമുകൾക്ക് ബാധകമായിരുന്നില്ല.

പ്രിയങ്ക ഗാന്ധിയുടെ പേര് പറഞ്ഞ് കൂട്ടത്തോടെ ചുരം കയറേണ്ടതില്ല; പ്രവർത്തകർക്ക് കർശന നിർദേശവുമായി കെപിസിസി

വായ്പാ തട്ടിപ്പ് ;അങ്കമാലി അർബൻ സഹകരണ സംഘത്തിന്‍റെ മുൻ സെക്രട്ടറി ബിജു ജോസ് അറസ്റ്റിൽ

പരസ്യപ്രതികരണങ്ങൾ വേണ്ട; താത്കാലിക വെടിനിർത്തൽ പ്രഖ്യാപിച്ച് കോൺഗ്രസ്

ദിവ്യക്കെതിരേ കർശന നടപടി, അന്വേഷണത്തിൽ‌ ഇടപെടില്ല: മുഖ്യമന്ത്രി

കരുവന്നൂർ കള്ളപ്പണക്കേസ്: വിചാരണ പെട്ടെന്ന് പൂർത്തിയാക്കാൻ നിർദേശിച്ച് സുപ്രീം കോടതി