എ.ആർ. റഹ്മാനും സൈറ ബാനുവും 
Entertainment

എ.ആർ. റഹ്മാന്‍റെ ഭാര്യ വിവാഹമോചനം പ്രഖ്യാപിച്ചു

റഹ്മാന്‍റെ ഭാര്യ സൈറ ബാനുവിന്‍റെ അഭിഭാഷകരാണ് ഇതുസംബന്ധിച്ച പ്രസ്താവന പുറത്തുവിട്ടിരിക്കുന്നത്

ചെന്നൈ: പ്രശസ്ത സംഗീത സംവിധായകൻ എ.ആർ. റഹ്മാന്‍റെ ഭാര്യ വിവാഹമോചനം പ്രഖ്യാപിച്ചു. റഹ്മാന്‍റെ ഭാര്യ സൈറ ബാനുവിന്‍റെ അഭിഭാഷകരാണ് ഇതുസംബന്ധിച്ച പ്രസ്താവന പുറത്തുവിട്ടിരിക്കുന്നത്.

ദാമ്പത്യബന്ധത്തിലെ വൈകാരിക തകർച്ചയാണ് വിവാഹമോചനത്തിനു കാരണമായി ഇതിൽ പറഞ്ഞിരിക്കുന്നത്. ഇരുവരും തമ്മിൽ ആഴത്തിലുള്ള സ്നേഹം നിലനിന്നപ്പോഴും ചില ബുദ്ധിമുട്ടുകളും സമ്മർദങ്ങളും കാരണം ഇരുവർക്കുമിടയിൽ നികത്താനാവാത്ത വിടവ് രൂപംകൊണ്ടതായും പ്രസ്താവനയിൽ വിശദീകരിച്ചിട്ടുണ്ട്.

ഗുജറാത്ത് സ്വദേശിനിയാണ് സൈറ. റഹ്മാനും സൈറയ്ക്ക് മൂന്നു മക്കളാണ്- ഖതീജ, റഹീമ, അമീൻ.

പാലക്കാടിന് ജനവിധി ദിനം

അർജന്‍റീന ഫുട്ബോൾ ടീം കേരളത്തിലെത്തും; പക്ഷേ, ആരുമായി കളിക്കും?

ലോകം ആണവയുദ്ധ ഭീതിയിൽ

പാലക്കാട് തെരഞ്ഞെടുപ്പിൽ 'പരസ്യ' വിവാദം

ഇന്ത്യക്ക് യുഎൻ രക്ഷാസമിതി സ്ഥിരാംഗത്വം കിട്ടിയാലും വീറ്റോ അധികാരമുണ്ടാകില്ല