ആശാ ഭോസ്‌ലേ  
Entertainment

ആശാ ഭോസ്‌ലെക്ക് നവതിയുടെ മാധുര്യം

മുംബൈ: മധുര ഗാനങ്ങളിലൂടെ സംഗീതപ്രേമികളുടെ ഹൃദയത്തിൽ ഇടം പിടിച്ച ആശാ ഭോസ്‌ലെക്ക് നവതി. തൊണ്ണൂറാം പിറന്നാൾ ആഘോഷിക്കുന്ന ഗായികയ്ക്ക് നിരവധി പ്രമുഖരാണ് ആശംസകൾ നേർന്നിരിക്കുന്നത്. വിവിധ ഭാഷകളിലായി 12,000 പാട്ടുകളാണ് ആശാ ഭോസ്‌ലേ പാടിയിരിക്കുന്നത്. ഖജ്‌രാ മൊഹബ്ബത് വാലാ.., പിയാ തു അബ് തോ ആജാ.., ഇൻ ആംഖോം കി മസ്തി... തുടങ്ങി നിരവധി ഗാനങ്ങൾ ആശാ ഭോസ്‌ലേയുടേതായി ഹിറ്റ് ചാർട്ടിൽ ഇടംപിടിച്ചിട്ടുണ്ട്.

ദുബായിൽ ലൈവ് സംഗീത പരിപാടിയോടെയാണ് ആശ തൊണ്ണൂറാം പിറന്നാൾ ആഘോഷിച്ചത്. സംഗീത സംവിധായകൻ ലളിത് പണ്ഡിറ്റ്, ഗായകൻ ദലേർ മെഹന്ദി, കുമാർ സാനു, കെ.എസ് ചിത്ര, സലിം മെർച്ചന്‍റ് സംവിധായകൻ മധുർ ഭണ്ഡാർക്കർ എന്നിവർ ആശാ ഭോസ്‌ലേക്ക് ആശംസകൾ നേർന്നിരുന്നു. 1933 ൽ ജനിച്ച ആശ പത്താം വയസ്സിലാണ് ആദ്യമായി പിന്നണിഗായിക ആകുന്നത്. മറാത്തി ചിത്രമായ മാജാ ബാലിനു വേണ്ടിയാണ് അന്ന് പാടിയത്. പ്രശസ്ത ഗായിക ലതാ മങ്കേഷ്കറുടെ സഹോദരി കൂടിയാണ് ആശ. 1949ൽ രാത് കി റാണി എന്ന ഹിന്ദി ചിത്രത്തിനു വേണ്ടി പാടി.

പ്രിയങ്ക ഗാന്ധിയുടെ പേര് പറഞ്ഞ് കൂട്ടത്തോടെ ചുരം കയറേണ്ടതില്ല; പ്രവർത്തകർക്ക് കർശന നിർദേശവുമായി കെപിസിസി

വായ്പാ തട്ടിപ്പ് ;അങ്കമാലി അർബൻ സഹകരണ സംഘത്തിന്‍റെ മുൻ സെക്രട്ടറി ബിജു ജോസ് അറസ്റ്റിൽ

പരസ്യപ്രതികരണങ്ങൾ വേണ്ട; താത്കാലിക വെടിനിർത്തൽ പ്രഖ്യാപിച്ച് കോൺഗ്രസ്

ദിവ്യക്കെതിരേ കർശന നടപടി, അന്വേഷണത്തിൽ‌ ഇടപെടില്ല: മുഖ്യമന്ത്രി

കരുവന്നൂർ കള്ളപ്പണക്കേസ്: വിചാരണ പെട്ടെന്ന് പൂർത്തിയാക്കാൻ നിർദേശിച്ച് സുപ്രീം കോടതി