അഫ്താബ് ശിവ്ദാസനി 
Entertainment

സൈബർ തട്ടിപ്പിന് ഇരയായി ബോളിവുഡ് താരം അഫ്താബ് ശിവ്ദാസനി; 1.50 ലക്ഷം രൂപ നഷ്ടപ്പെട്ടു

താരം തിങ്കളാഴ്ച ബാന്ദ്ര പൊലീസ് സ്റ്റേഷനിൽ പരാതി നൽകി.

മുംബൈ: സൈബർ തട്ടിപ്പിനിരയായി ബോളിവുഡ് താരം അഫ്താബ് ശിവ്ദാസനിയും. മസ്ത്, മസ്തി,ഹംഗാം എന്നീ ചിത്രങ്ങളിലൂടെ പ്രശസ്തനായ താരത്തെ നോ യുവർ കസ്റ്റമർ ( കെവൈസി) വിശദാംശങ്ങൾ പുതുക്കുന്നതിന്‍റെ പേരിലാണ് അജ്ഞാതർ കബളിപ്പിച്ചത്. 1.50 ലക്ഷം രൂപയാണ് താരത്തിന് നഷ്ടമായത്. ഞായറാഴ്ചയാണ് തട്ടിപ്പു നടന്നത്. ഇതേത്തുടർന്ന് താരം തിങ്കളാഴ്ച ബാന്ദ്ര പൊലീസ് സ്റ്റേഷനിൽ പരാതി നൽകി.അജ്ഞാതന്‍റെ നമ്പറിൽ നിന്നാണ് താരത്തിന് എസ്എംഎസ് ലഭിച്ചത്.

കെവൈസി വിവരങ്ങൾ ഉടൻ പുതുക്കി നൽകണമെന്നും അല്ലാത്ത പക്ഷം ബാങ്ക് അക്കൗണ്ട് താത്കാലികമായി റദ്ദാക്കപ്പെടുമെന്നുമായിരുന്നു സന്ദേശത്തിൽ ഉണ്ടായിരുന്നത്. ഒപ്പമുണ്ടായിരുന്ന ലിങ്കിൽ താരം ക്ലിക് ചെയ്ത് അതു പ്രകാരമുള്ള നിർദേശങ്ങൾ പിന്തുടർന്നതോടെയാണ് ബാങ്ക് അക്കൗണ്ടിൽ നിന്ന് വൻ തുക കൈമാറ്റം ചെയ്തതായി സന്ദേശം ലഭിച്ചത്.

ഉടൻ തന്നെ ബാങ്ക് മാനേജറുമായി ബന്ധപ്പെട്ടതോടെയാണ് തട്ടിപ്പു പുറത്തു വന്നത്.

സർക്കാരിൽ നിന്നും പിന്തുണ ലഭിച്ചില്ല; മുകേഷ് ഉൾപ്പെടെയുളള നടന്മാർക്കെതിരെ ഉന്നയിച്ച പരാതി പിൻവലിക്കാൻ ഒരുങ്ങി നടി

ഉപതെരഞ്ഞെടുപ്പ്: തൽസ്ഥിതി തുടർന്നാൽ മൂവർക്കും ആശ്വാസം

അമ്മു സജീവന്‍റെ മരണം: മൂന്ന് സഹപാഠികൾ അറസ്റ്റിൽ

ബൗളിങ് നിരയിൽ 'സർപ്രൈസ്', ബാറ്റിങ് തകർച്ച; ഇന്ത്യ വിയർക്കുന്നു

പൊതുജനങ്ങളുടെ പരാതികൾ പരിഹരിക്കാൻ മന്ത്രിമാരുടെ നേതൃത്വത്തിൽ അദാലത്തുകൾ