സ്വയം വിവാഹം കഴിച്ചുവെന്ന് ബ്രിട്നി സ്പിയേഴ്സ് ; അമ്പരന്ന് ആരാധകർ 
Entertainment

സ്വയം വിവാഹം കഴിച്ചുവെന്ന് ബ്രിട്നി സ്പിയേഴ്സ്; അമ്പരന്ന് ആരാധകർ|Video

വെളുത്ത സാറ്റിൻ ഗൗൺ ധരിച്ച് ശിരോവസ്ത്രം അണിഞ്ഞ് നടക്കുന്ന വീഡിയോക്ക് ഒപ്പമാണ് ബ്രിട്നി വിവാഹക്കാര്യവും പങ്കു വച്ചത്.

ബ്രിട്ടൻ: സ്വയം വിവാഹം കഴിച്ചതായി പ്രഖ്യാപിച്ച് ആരാധകരെ ഞെട്ടിപ്പിച്ച് പോപ് ഗായിക ബ്രിട്നി സ്പിയേഴ്സ്. വിവാഹവസ്ത്രത്തിലുള്ള ചിത്രങ്ങളും പുറത്തു വിട്ടിട്ടുണ്ട്. ജീവിതത്തിൽ താനിതു വരെ എടുത്തതിൽ ഏറ്റവും മികച്ച കാര്യമെന്നാണ് സ്വയം വിവാഹത്തെക്കുറിച്ച് ബ്രിട്നി പറയുന്നത്.വെളുത്ത സാറ്റിൻ ഗൗൺ ധരിച്ച് ശിരോവസ്ത്രം അണിഞ്ഞ് നടക്കുന്ന വീഡിയോക്ക് ഒപ്പമാണ് ബ്രിട്നി വിവാഹക്കാര്യവും പങ്കു വച്ചത്.

നടനും മോഡലുമായ സാം അസ്ഖാരിയുമായുള്ള വിവാഹമോചനത്തിനു പിന്നാലെയാണ് 42കാരിയായ താരം സ്വയം വിവാഹം ചെയ്തിരിക്കുന്നത്. 14 മാസങ്ങൾ നീണ്ട ദാമ്പത്യത്തിനൊടുവിൽ 2023 മേയിലാണ് ഇരുവരും വിവാഹമോചിതരായത്. ഇതിനു മുൻപ് രണ്ടു തവണ ബ്രിട്നി വിവാഹം കഴിച്ചിട്ടുണ്ട്.

2004ൽ ജേസൺ അലക്സാണ്ടറെ വിവാഹം കഴിച്ചു. മൂന്നു ദിവസത്തിനുള്ളിൽ ഇരുവരും പിരിഞ്ഞു. അധികം വൈകാതെ ഗായകൻ കെവിൻ ഫെഡറലിനെ വിവാഹം കഴിച്ചു. ഇരുവർക്കും മൂന്നു കുട്ടികളും പിറന്നു. 2007ൽ ഇരുവരും പിരിഞ്ഞു. അതിനു ശേഷമാണ് തന്നേക്കാൾ 12 വയസിന് ഇളയ സാം അസ്ഖാരിയെ വിവാഹം കഴിച്ചതും വിവാഹ മോചിതയായതും.

നീലേശ്വരം വെടിക്കെട്ട് അപകടം: വധശ്രമത്തിന് കേസെടുത്ത് പൊലീസ്

പാരമ്പര്യമല്ല, ജീവനാണ് പ്രധാനം; ദീപാവലിക്ക് പടക്കം പൊട്ടിക്കരുതെന്ന് ആവർത്തിച്ച് കെജ്‌രിവാൾ

മലപ്പുറത്ത് ഫ്രിഡ്ജ് റിപ്പയറിങ് കടയിൽ പൊട്ടിത്തെറി; ഒരു മരണം

രേണുകസ്വാമി വധക്കേസ്; നടൻ ദർശന് ജാമ‍്യം

സരിൻ ഒരിക്കലും അൻവറിനെ പോലെ ആകില്ല: എം.വി. ഗോവിന്ദൻ