മറ്റ് ഭാഷകളിലടക്കം റീ റിലീസ് ചിത്രങ്ങളുടെ കളക്ഷൻ റിപ്പോട്ടുകളെ പിന്നിലാക്കിയാണ് മുന്നേറ്റം. 2000ൽ ആദ്യ റിലീസ് ചെയ്തപ്പോൾ പരാജയമായ ചരിത്രമാണ് 24 വർഷത്തിനിപ്പുറം ദേവദൂതൻ തിരുത്തിയെഴുതുന്നത്. കൊവിഡ് കാലത്താണ് ചിത്രത്തിന്‍റെ സാങ്കേതിക മികവും പാട്ടുകളും സീനുകളുമെല്ലാം സോഷ്യൽ മീഡിയയിലൂട വീണ്ടും സജീവ ചർച്ചയാകുന്നത്. ഇതാണ് റീ റിലീസിന് അണിയറ പ്രവർത്തകരെ പ്രേരിപ്പിച്ചതും. അങ്ങനെ 'ഹൈ സ്റ്റുഡിയോസ്' ദേവദൂതനെ 4K ഡോൾബി അറ്റ്മോസ്‌ലേക്ക് റീമാസ്റ്റർ ചെയ്ത് വീണ്ടും തിയെറ്ററുകളിലെത്തിക്കുകയായിരുന്നു.