ഒ ടി ടി റിലീസിനൊരുങ്ങി ധനുഷിന്‍റെ "രായൻ" 
Entertainment

ഒടിടി റിലീസിനൊരുങ്ങി ധനുഷിന്‍റെ 'രായൻ'

കോളിവുഡ് റിവഞ്ച് ഡ്രാമയായ രായൻ ധനുഷിന്‍റെ 50-ാം ചിത്രമാണ്

ന‍്യൂ ഡൽഹി: പ്രശസ്‌ത തമിഴ് നടൻ ധനുഷ് സംവിധാനം ചെയ്‌ത് അഭിനയിക്കുന്ന തമിഴ് ആക്ഷൻ ഡ്രാമയായ രായൻ ഒ ടി ടി റിലീസിനൊരുങ്ങുന്നു. ഒ ടി ടി പ്ലാറ്റ്ഫോമായ ആമസോൺ പ്രൈമിലൂടെയാണ് ചിത്രം റിലീസിനൊരുങ്ങുന്നത്. സൺ പിക്‌ചേഴ്‌സിന്‍റെ ബാനറിൽ കലാനിധി മാരൻ നിർമിച്ച ചിത്രം സംവിധാനം ചെയ്യുന്നത് ധനുഷാണ്. എസ്.ജെ. സൂര്യ, സെൽവരാഘവൻ, ശരവണൻ, സന്ദീപ് കിഷൻ, കാളിദാസ് ജയറാം, ദുഷാര വിജയൻ, പ്രകാശ് രാജ്, അപർണ ബാലമുരളി എന്നിവർ കേന്ദ്രകഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.

കോളിവുഡ് റിവഞ്ച് ഡ്രാമയായ രായൻ ധനുഷിന്‍റെ 50-ാം ചിത്രമാണ്. ഓഗസ്റ്റ് 23-ന് ഇന്ത്യയിൽ തെലുങ്ക്, ഹിന്ദി, മലയാളം, കന്നഡ ഭാഷകളിലും ലോകമെമ്പാടുമുള്ള 240 രാജ്യങ്ങളിലും പ്രദേശങ്ങളിലും ഡബ്ബുകളോടെ തമിഴിൽ പ്രൈം വീഡിയോ സ്ട്രീം ചെയ്യും.

നടന്‍റെ കരിയറിലെ ഏറ്റവും കൂടുതൽ കളക്ഷൻ നേടിയ ചിത്രം ഇപ്പോൾ ഒ ടി ടി ലോകം കീഴടക്കാൻ ഒരുങ്ങുകയാണ്.ഗ്രാമത്തിൽ നിന്ന് പലായനം ചെയ്‌ത് നഗരത്തിൽ അഭയം പ്രാപിക്കുന്ന നാല് അഭയാർത്ഥി സഹോദരങ്ങളുടെ കഥയാണ് ചിത്രം പങ്ക് വയ്ക്കുന്നത്.അതേസമയം, ലോകമെമ്പാടുമുള്ള ബോക്സ് ഓഫീസിൽ ധനുഷ് നായകനായ ചിത്രം 20 ദിവസം കൊണ്ട് 153.68 കോടി ഗ്രോസ് നേടി. ഇന്ത്യൻ 2-ന്‍റെ150.94 കോടി ഗ്രോസ് മറികടന്ന് 2024-ലെ ഏറ്റവും കൂടുതൽ കളക്ഷൻ നേടിയ തമിഴ് ചിത്രമായി ഇത് മാറി.

നീലേശ്വരം വെടിക്കെട്ട് അപകടം: വധശ്രമത്തിന് കേസെടുത്ത് പൊലീസ്

പാരമ്പര്യമല്ല, ജീവനാണ് പ്രധാനം; ദീപാവലിക്ക് പടക്കം പൊട്ടിക്കരുതെന്ന് ആവർത്തിച്ച് കെജ്‌രിവാൾ

മലപ്പുറത്ത് ഫ്രിഡ്ജ് റിപ്പയറിങ് കടയിൽ പൊട്ടിത്തെറി; ഒരു മരണം

രേണുകസ്വാമി വധക്കേസ്; നടൻ ദർശന് ജാമ‍്യം

സരിൻ ഒരിക്കലും അൻവറിനെ പോലെ ആകില്ല: എം.വി. ഗോവിന്ദൻ