kanu behl 
Entertainment

സി​നി​മ സം​വ​ദി​ക്കു​ന്ന രാ​ഷ്ട്രീ​യ പ​രി​സ​രം

സ്ഥ​ല​പ​രി​മി​തി, അ​ടി​സ്ഥാ​ന ആ​വ​ശ്യ​ങ്ങ​ൾ നി​വ​ർ​ത്തി​ക്കാ​നു​ള്ള പ​രി​മി​തി, അ​തി​ജീ​വ​ന​ത്തി​നാ​യി ദി​നേ​ന പൊ​രു​ത്തേ​ണ്ടി​വ​രു​ന്ന സാ​ഹ​ച​ര്യം

സം​വി​ധാ​യ​ക​ൻ കാ​നു ബേ​ലി​ന് ആ​മു​ഖം ആ​വ​ശ്യ​മി​ല്ല. 2014 ൽ ​കാ​നി​ലെ കാ​മ​റെ ഡി ​ഓ​ർ പു​ര​സ്‌​കാ​ര​ത്തി​ന് നാ​മ​നി​ർ​ദ്ദേ​ശം നേ​ടു​ക​യും എ​ട്ട് അ​ന്താ​രാ​ഷ്ട്ര അം​ഗീ​കാ​ര​ങ്ങ​ൾ നേ​ടു​ക​യും ചെ​യ്ത അ​ദ്ദേ​ഹ​ത്തി​ന്‍റെ ആ​ദ്യ ഫീ​ച്ച​ർ ചി​ത്ര​മാ​യ "തി​ത്‌​ലി' പോ​ലെ, ഈ ​വ​ർ​ഷം പു​റ​ത്തി​റ​ങ്ങി​യ ര​ണ്ടാ​മ​ത്തെ ചി​ത്രം "ആ​ഗ്ര'​യും 2023 കാ​ൻ ഫി​ലിം ഫെ​സ്റ്റി​വ​ലി​ൽ ഡ​യ​റ​ക്ട​ർ​സ് ഫോ​ർ​ട്ട്നൈ​റ്റ് വി​ഭാ​ഗ​ത്തി​ൽ പ്ര​ദ​ർ​ശി​പ്പി​ച്ചി​രു​ന്നു. ഐ​എ​ഫ്എ​ഫ്‌​കെ​യു​ടെ 28-ാം പ​തി​പ്പി​ൽ "ആ​ഗ്ര' പ്രേ​ക്ഷ​ക സ്വീ​കാ​ര്യ​ത ഏ​റ്റു​വാ​ങ്ങു​ന്ന​തി​ന്‍റെ പ​ശ്ചാ​ത്ത​ല​ത്തി​ൽ ബേ​ൽ സം​സാ​രി​ക്കു​ന്നു.

? "ആ​ഗ്ര'​യി​ലെ നാ​യ​ക​ൻ ഗു​രു, ഇ​ന്ത്യ​ൻ യു​വ​ജ​ന​ങ്ങ​ളു​ടെ ലൈം​ഗി​ക​മാ​യി അ​ടി​ച്ച​മ​ർ​ത്ത​പ്പെ​ട്ട ജീ​വി​ത​ത്തി​ന്‍റെ പ്ര​തി​നി​ധി​യാ​ണോ

തീ​ർ​ച്ച​യാ​യും. യു​വ​ജ​ന​ങ്ങ​ളു​ടെ മാ​ത്ര​മ​ല്ല, ഇ​ന്ത്യ​യി​ൽ എ​ല്ലാ പ്രാ​യ​ത്തി​ലു​മു​ള്ള മു​തി​ർ​ന്ന​വ​രു​ടെ ലൈം​ഗി​ക​ത​യും കൂ​ടു​ത​ൽ കൂ​ടു​ത​ൽ അ​ടി​ച്ച​മ​ർ​ത്ത​പ്പെ​ട്ടു​കൊ​ണ്ടി​രി​ക്കു​ന്നു. കാ​മ​സൂ​ത്ര​യു​ടെ ദേ​ശ​ക്കാ​രാ​ണ് നാം ​എ​ന്ന് കൂ​ടി ഓ​ർ​ക്ക​ണം.

? അ​ടി​ച്ച​മ​ർ​ത്ത​പ്പെ​ട്ട ലൈം​ഗി​ക​ത വ്യ​ക്തി​യു​ടെ​യും സ​മൂ​ഹ​ത്തി​ന്‍റെ​യും മ​റ്റ് വ​ശ​ങ്ങ​ളെ​ക്കൂ​ടി സാ​ര​മാ​യി ബാ​ധി​ക്കു​ന്നി​ല്ലേ

അ​തെ. മൂ​ടി​വെ​ക്ക​പ്പെ​ട്ട, അ​ടി​ച്ച​മ​ർ​ത്ത​പ്പെ​ട്ട ലൈം​ഗി​ക​ത പ​ല ഘ​ട​ക​ങ്ങ​ളു​മാ​യി ബ​ന്ധ​പ്പെ​ട്ടി​രി​ക്കു​ന്നു. ഇ​ത് എ​ന്നെ കു​റേ​കൂ​ടി വ​ലി​യ ന​മ്മു​ടെ സാം​സ്കാ​രി​ക പ​ശ്ചാ​ത്ത​ല​ത്തി​ലേ​ക്ക് കൂ​ട്ടി​കൊ​ണ്ടു​പോ​കു​ന്നു. അ​ടി​ച്ച​മ​ർ​ത്ത​ൽ ന​മ്മു​ടെ സാ​മൂ​ഹി​ക ജീ​വി​ത​വു​മാ​യും രാ​ഷ്ട്രീ​യ ജീ​വി​ത​വു​മാ​യും സ​മ്പ​ദ് വ്യ​വ​സ്ഥ​യു​മാ​യെ​ല്ലാം ബ​ന്ധ​പ്പെ​ട്ടി​രി​ക്കു​ന്നു. ഇ​വ​യെ​ല്ലാം കൂ​ടി​ച്ചേ​ർ​ന്നാ​ണ് 'ഞെ​രി​ക്ക​പ്പെ​ട്ട' ഒ​രു ജീ​വി​തം രൂ​പീ​കൃ​ത​മാ​കു​ന്ന​ത്.

? "ആ​ഗ്ര'​യി​ലെ സ്ഥ​ല​പ​രി​മി​തി​യി​ൽ വീ​ർ​പ്പു​മു​ട്ടു​ന്ന വീ​ട് ചി​ത്ര​ത്തി​ൽ എ​ങ്ങി​നെ​യാ​ണ് മെ​റ്റ​ഫ​റാ​യി ഉ​പ​യോ​ഗ​പ്പെ​ടു​ത്തി​യി​രി​ക്കു​ന്ന​ത്

ആ​ഗ്ര ന​ഗ​ര​ത്തി​ൽ മാ​ത്ര​മ​ല്ല, ന​മ്മു​ടെ രാ​ജ്യ​ത്ത് ത​ന്നെ പ​രി​മി​ത​മാ​യ ഇ​ട​മേ ഉ​ള്ളൂ. 1.4 ബി​ല്യ​ൺ ആ​ളു​ക​ൾ പ​രി​മി​ത​മാ​യ സ്ഥ​ല​ത്ത് തി​ങ്ങി​പ്പാ​ർ​ക്കു​ന്ന രാ​ജ്യ​മാ​ണി​ത്. സ്ഥ​ല​പ​രി​മി​തി, അ​ടി​സ്ഥാ​ന ആ​വ​ശ്യ​ങ്ങ​ൾ നി​വ​ർ​ത്തി​ക്കാ​നു​ള്ള പ​രി​മി​തി, അ​തി​ജീ​വ​ന​ത്തി​നാ​യി ദി​നേ​ന പൊ​രു​ത്തേ​ണ്ടി​വ​രു​ന്ന സാ​ഹ​ച​ര്യം... ഇ​ത്ത​രം ജീ​വി​ത​സാ​ഹ​ച​ര്യ​ങ്ങ​ളാ​ണ്. ഒ​രു​പാ​ട് പേ​ർ ദാ​രി​ദ്ര്യ പ​ട്ടി​ക​യി​ൽ ഉ​ൾ​പ്പെ​ട്ട രാ​ജ്യ​മാ​ണ്. ചൈ​ന​യി​ൽ വ​ലി​യ ജ​ന​സം​ഖ്യ​യു​ണ്ടെ​ങ്കി​ലും അ​വ​ർ​ക്ക് ധാ​രാ​ളം ഭൂ​മി​യു​ണ്ട്.

വ​ള​രു​ന്ന വ​ലി​യ സ​മ്പ​ദ് വ്യ​വ​സ്ഥ എ​ന്നാ​ണ് ന​മ്മു​ടെ അ​വ​കാ​ശ​വാ​ദം. സ​ത്യ​സ​ന്ധ​മാ​യി അ​വ​കാ​ശ​പ്പെ​ടു​ക​യാ​ണെ​ങ്കി​ൽ ന​മ്മു​ടെ സം​സ്കാ​രം, പൈ​തൃ​കം എ​ന്നി​വ​യെ യു​ക്തി​യു​ടെ ക​ണ്ണി​ൽ​കൂ​ടി കാ​ണു​ക​യാ​ണ് വേ​ണ്ട​ത്. മു​ക​ളി​ൽ​പ്പ​റ​ഞ്ഞ എ​ല്ലാ വി​ഷ​യ​ങ്ങ​ളും സ​ത്യ​സ​ന്ധ​മാ​യി ച​ർ​ച്ച ചെ​യ്യ​പ്പെ​ടു​ക​യും വേ​ണം.'​ആ​ഗ്ര'​യി​ൽ ന​മ്മു​ടെ ലൈം​ഗി​ക​ത​യെ​യും ര​ഹ​സ്യ​ജീ​വി​ത​ത്തെ​യും​സ്ഥ​ല​മി​ല്ലാ​യ്മ എ​ന്ന ഇ​ന്ത്യ​ൻ യാ​ഥാ​ർ​ഥ്യ​ത്തി​ന്‍റെ ലെ​ൻ​സി​ലൂ​ടെ നോ​ക്കി​ക്കാ​ണു​ക ആ​യി​രു​ന്നു എ​ന്‍റെ ഉ​ദ്ദേ​ശ്യം. ഇ​ല്ലാ​യ്മ, അ​തി​നി​ട​യി​ൽ ഞെ​രു​ങ്ങു​ന്ന കു​ടും​ബ ബ​ന്ധ​ങ്ങ​ൾ, വൈ​കാ​രി​ക അ​ടു​പ്പം..​ഇ​വ എ​വി​ടെ​യൊ​ക്കെ കൂ​ട്ടി​മു​ട്ടു​ന്നു, ന​മ്മു​ടെ ജീ​വി​ത​ത്തെ എ​ങ്ങ​നെ ബാ​ധി​ക്കു​ന്നു എ​ന്നും മ​ന​സ്സി​ലാ​ക്കാ​ൻ ശ്ര​മി​ച്ചു.

?പു​തി​യ സി​നി​മാ പ്ര​വ​ർ​ത്ത​ക​ർ​ക്ക് ഒ.​ടി.​ടി എ​ത്ര​ത്തോ​ളം പ്ര​യോ​ജ​ന​ക​ര​മാ​ണ്

ഒ.​ടി.​ടി പു​തി​യ സി​നി​മാ പ്ര​വ​ർ​ത്ത​ക​ർ​ക്ക് ഇ​ടം ന​ൽ​കു​ന്നി​ല്ല. ഒ.​ടി.​ടി ക​മ്പ​നി​ക​ൾ പ്ര​ധാ​ന​മാ​യും ബി​സി​ന​സ് ല​ക്ഷ്യ​മി​ടു​ന്ന ടെ​ക് ക​മ്പ​നി​ക​ളാ​ണ്. അ​വ​ർ പു​തി​യ ച​ല​ച്ചി​ത്ര പ്ര​വ​ർ​ത്ത​ക​ർ​ക്ക് വേ​ണ്ട ഇ​ടം ന​ൽ​കു​മെ​ന്നും അ​നു​കൂ​ല​മാ​യി സ്വാ​ധീ​നി​ക്കു​മെ​ന്ന​തും യു​ക്തി​ര​ഹി​ത​മാ​യ പ്ര​തീ​ക്ഷ​യാ​ണ്.

?ആ​ഗോ​ള പ്രേ​ക്ഷ​ക​രും പ്രാ​ദേ​ശി​ക പ്രേ​ക്ഷ​ക​രും ത​മ്മി​ൽ എ​ന്ത് വ്യ​ത്യാ​സ​മാ​ണു​ള്ള​ത്?

സി​നി​മ​യു​ടെ സാം​സ്കാ​രി​ക പ​രി​സ​രം കൃ​ത്യ​മാ​യി മ​ന​സ്സി​ലാ​ക്കാ​ൻ സാ​ധി​ക്കു​ക പ്രാ​ദേ​ശി​ക പ്രേ​ക്ഷ​ക​ർ​ക്കാ​ണ്. ആ ​നി​ല​യി​ൽ അ​വ​രാ​ണ് യ​ഥാ​ർ​ത്ഥം. അ​വ​ർ​ക്ക് തീ​ർ​ച്ച​യാ​യും അ​വ​രു​ടെ ജീ​വി​ത​വു​മാ​യി സി​നി​മ​യെ എ​ളു​പ്പം ബ​ന്ധി​പ്പി​ച്ച് കാ​ണാ​ൻ സാ​ധി​ക്കും.

?കേ​ര​ള​ത്തി​ലെ പ​തി​ന​ഞ്ചാ​മ​ത് അ​ന്താ​രാ​ഷ്ട്ര ഡോ​ക്യു​മെ​ന്‍റ​റി, ഷോ​ർ​ട്ട് ഫി​ലിം ഫെ​സ്റ്റി​വ​ൽ (IDSFFK) ജൂ​റി ത​ല​വ​ൻ എ​ന്ന നി​ല​യി​ൽ എ​ന്താ​ണ് ഇ​വി​ടു​ത്തെ സി​നി​മാ സം​സ്‌​കാ​ര​ത്തെ​ക്കു​റി​ച്ചു​ള്ള അ​നു​ഭ​വം. ഐ.​എ​ഫ്.​എ​ഫ്.​കെ യെ​ക്കു​റി​ച്ചു​ള്ള അ​ഭി​പ്രാ​യം

IDSFFK മ​നോ​ഹ​ര​മാ​യ അ​നു​ഭ​വ​മാ​യി​രു​ന്നു. സി​നി​മ​ക​ളു​ടെ തി​ര​ഞ്ഞെ​ടു​പ്പ് ശ​രി​ക്കും ആ​ക​ർ​ഷ​ണീ​യ​മാ​യി​രു​ന്നു. ഐ.​എ​ഫ്.​എ​ഫ്.​കെ യും ​അ​തു​പോ​ലെ ത​ന്നെ ഭം​ഗി​യാ​യി സം​ഘ​ടി​പ്പി​ച്ചി​രി​ക്കു​ന്നു. ജ​സ്റ്റി​ൻ ട്ര​യ​റ്റ് സം​വി​ധാ​നം ചെ​യ്ത 'അ​നാ​ട്ട​മി ഓ​ഫ് എ ​ഫാ​ൾ' ക​ണ്ട​തി​ന് ശേ​ഷം എ​നി​യ്ക്ക് ഇ​പ്പോ​ഴും ഹാം​ഗ് ഓ​വ​ർ മാ​റി​യി​ട്ടി​ല്ല. ആ ​സി​നി​മ കാ​ണാ​നു​ള്ള പ്രേ​ക്ഷ​ക​രു​ടെ നീ​ണ്ട നി​ര എ​ന്നെ ഏ​റെ സ​ന്തോ​ഷി​പ്പി​ച്ചു.

? പു​തി​യ ചി​ത്രം "ഡെ​സ്പാ​ച്ച്' നെ​ക്കു​റി​ച്ച്

ഡെ​സ്പാ​ച്ച് പ്രീ ​പ്രൊ​ഡ​ക്ഷ​ന്‍റെ അ​ന്തി​മ​ഘ​ട്ട​ത്തി​ലാ​ണ്. ക്രൈം ​പ​ത്ര​പ്ര​വ​ർ​ത്ത​ന​ത്തി​ന്‍റെ ലോ​ക​മാ​ണ് പ്ര​മേ​യം. കൊ​ള്ളാ​വു​ന്ന സ​മൂ​ഹം കെ​ട്ടി​പ്പ​ടു​ക്കു​ന്ന​തി​ൽ പ്രൊ​ഫ​ഷ​ണ​ൽ എ​ന്ന നി​ല​യി​ൽ വ്യ​ക്തി വ​ഹി​ക്കു​ന്ന പ​ങ്ക്, വ്യ​ക്തി​യു​ടെ ആ​ർ​ത്തി, അ​തി​നു ന​ൽ​കേ​ണ്ട വി​ല എ​ന്നി​വ പ​രി​ശോ​ധി​ക്കു​ന്ന ചി​ത്ര​ത്തി​ലെ മു​ഖ്യ​ക​ഥാ​പാ​ത്രം അ​വ​ത​രി​പ്പി​ക്കു​ന്ന​ത് മ​നോ​ജ്‌ ബാ​ജ്പേ​യി ആ​ണ്.

'മഹാ പരാജയം'; മഹാ വികാസ് അഘാടിയെ തോൽവിയിലേക്ക് നയിച്ചത് കോൺഗ്രസോ?

ഇൻസ്റ്റഗ്രാം ഫ്രണ്ടിനെ വിവാഹം കഴിക്കാനായില്ല; അഞ്ച് വയസുകാരിയെ കഴുത്ത് ഞെരിച്ച് കൊന്ന് അമ്മ

ദേവേന്ദ്ര ഫഡ്നാവിസ് വീണ്ടും മഹാരാഷ്ട്ര മുഖ്യമന്ത്രി!! വിവിധയിടങ്ങളിൽ പോസ്റ്ററുകൾ പ്രത്യക്ഷപ്പെട്ടു

ഇന്ത്യ വിക്കറ്റ് പോകാതെ 172, ഓവറോൾ ലീഡ് 218

ഉപതെരഞ്ഞെടുപ്പുകളിൽ ഭരണകക്ഷികൾക്കു നേട്ടം