വീണ്ടും മലയാളം ത്രില്ലർ സീരീസുമായി ഹോട്സ്റ്റാർ; 1000 ബേബീസ് ടീസർ കാണാം|Video 
Entertainment

വീണ്ടും മലയാളം ത്രില്ലർ സീരീസുമായി ഹോട്സ്റ്റാർ; 1000 ബേബീസ് ടീസർ കാണാം|Video

അഞ്ചാമത്തെ മലയാളം സീരീസ് 1000 ബേബീസ് സ്ട്രീം ചെയ്യാനൊരുങ്ങി ഡിസ്നി പ്ലസ് ഹോട്ട്സ്റ്റാർ. സീരീസിന്‍റെ ടീസർ പുറത്തു വിട്ടു. പിരിമുറുക്കവും ആകാംക്ഷയും നിറഞ്ഞ ഒരു മിനിറ്റ് ദൈർഘ്യമുള്ള ടീസറാണ് പുറത്തിറങ്ങിയത്. നീന ഗുപ്തയും റഹ്‌മാനുമാണ് സീരീസിൽ പ്രധാന വേഷങ്ങളിൽ എത്തുന്നത്. ഇവർക്കു പുറമേ സഞ്ജു ശിവറാം, അശ്വിൻ കുമാർ, ആദിൽ ഇബ്രാഹിം, ഷാജു ശ്രീധർ, ഇർഷാദ് അലി, ജോയ് മാത്യു, വികെപി, മനു എം ലാൽ, ഷാലു റഹീം, സിറാജുദ്ധീൻ നാസർ, ഡെയിൻ ഡേവിസ്, രാധിക രാധാകൃഷ്ണൻ, വിവിയ ശാന്ത്, നസ്ലിൻ, ദിലീപ് മേനോൻ, ധനേഷ് ആനന്ദ്, ശ്രീകാന്ത് മുരളി, ശ്രീകാന്ത് ബാലചന്ദ്രൻ എന്നിവരും അണി നിരക്കുന്നു. മലയാളം, തമിഴ്, തെലുങ്ക്, കന്നഡ, മറാത്തി, ഹിന്ദി, ബംഗാളി എന്നീ ഏഴ് ഭാഷകളിൽ 1000 ബേബീസ് സ്ട്രീം ചെയ്യും.

വിസ്മയിപ്പിക്കുന്ന കഥാപശ്ചാത്തലവും സസ്‌പെൻസും, ത്രില്ലും നിറഞ്ഞ 1000 ബേബീസിന്‍റെ സ്ട്രീമിംഗ് ഉടൻ ആരംഭിക്കും. നജീം കോയ സംവിധാനം ചെയ്തിരിക്കുന്ന ഈ ത്രില്ലർ സീരീസ്, നജീം കോയയും അറൗസ് ഇർഫാനും ചേർന്നാണ് രചിച്ചിരിക്കുന്നത്. ഓഗസ്റ്റ് സിനിമയുടെ ബാനറിൽ ഷാജി നടേശനും ആര്യയും ചേർന്നാണ് ഈ ക്രൈം ത്രില്ലർ നിർമിച്ചിരിക്കുന്നത്.

ദൃശ്യങ്ങൾ പകർത്തിയിരിക്കുന്നത് ഫെയ്‌സ് സിദ്ദിക്കാണ്. ശങ്കർ ശർമ്മ സംഗീതം, സൗണ്ട് ഡിസൈനിംഗ് ധനുഷ് നായനാർ, എഡിറ്റിംഗ് ജോൺകുട്ടി, കലാസംവിധാനം ആഷിക് എസ്, ശബ്ദമിശ്രണം ഫസൽ എ. ബാക്കർ, സ്റ്റിൽ ഫോട്ടോഗ്രാഫി സന്തോഷ് പട്ടാമ്പി. അസോസിയേറ്റ് ഡയറക്ടർമാരായ ജോമാൻ ജോഷി തിട്ടയിൽ, നിയാസ് നിസാർ എന്നിവരുടെ പ്രയത്നവും ഈ സീരീസിനെ കൂടുതൽ ആകാംക്ഷാഭരിതമാകുന്നു. സുനിൽ കാര്യാട്ടുകര ചീഫ് അസോസിയേറ്റ് ഡയറക്ടറായ ഈ സൈക്കോളജിക്കൽ ത്രില്ലർ സീരീസിന്റെ മേക്കപ്പ് അമൽ ചന്ദ്രനും വസ്ത്രാലങ്കാരം അരുൺ മനോഹറുമാണ്.

പൊട്ടിത്തെറിച്ച പേജറുകൾ നിർമിച്ചത് ഇസ്രേലി ഷെൽ കമ്പനികളെന്ന് റിപ്പോർട്ട്

എഡിജിപി അജിത് കുമാറിനെതിരേ വിജിലൻസ് അന്വേഷണം; ഡിജിപിയുടെ ശുപാർശയിലാണ് നടപടി

മാലിന്യം വലിച്ചെറിഞ്ഞാൽ വാട്സ് ആപ്പിലൂടെ അറിയിക്കാം; പിഴ തുകയുടെ 25 ശതമാനം പാരിതോഷികം

'അഭിഭാഷകന്‍ ഒരു ദിവസം പറയും അന്ന് നമുക്ക് കാണാം': അമെരിക്കയിൽ നിന്ന് തിരിച്ചത്തി നടൻ ജയസൂര‍്യ

സംശയത്തിന്‍റെ പേരിൽ 63 കാരിയെ വെട്ടിക്കൊലപ്പെടുത്തി; ഭർത്താവ് സ്റ്റേഷനിൽ കീഴടങ്ങി