Entertainment

ട്വിസ്റ്റ് ട്വിസ്റ്റ്.... 'ഇത്രയെങ്കിലും ഞാൻ എൻ്റെ അച്ഛന് വേണ്ടി ചെയ്യണ്ടേ...' സിനുമോന് എലികളോടുള്ള പ്രതികാരത്തിനു പിന്നിൽ..!!

സുന്ദരന്‍റെ മകനാണ് സിനുമോനെന്നാണ് സോഷ്യൽ മീഡിയയുടെ കണ്ടെത്തൽ. തന്‍റെ അച്ഛന്‍റെ ജീവിതം നശിപ്പിച്ച എലികളോടുള്ള ദേഷ്യമാണ് അർജുൻ അശോകൻ രോമാഞ്ചത്തിലൂടെ തീർക്കുന്നതെന്നും ഈ വിരുതന്മാരുടെ വെളിപ്പെടുത്തൽ

മലയാളികൾ ഏറ്റെടുത്ത രോമാഞ്ചം സിനിമയിൽ പ്രേഷകരെ ചിരിപ്പിച്ചും പേടിപ്പിച്ചും വൈറലായ കഥാപാത്രമാണ് അർജുൻ അശോകന്‍റെ സിനുമോൻ. സിനിമ കണ്ടവരെല്ലാം സിനുമോന്‍റെ എലിയോടുള്ള ദേഷ്യവും ശ്രദ്ധിച്ചിട്ടുണ്ടാവുമല്ലോ.. ?? എന്താണ് സിനുമോന് എലികളോടിത്ര ദേഷ്യമെന്ന് നമ്മളെല്ലാവരും ചിന്തിച്ചിട്ടുണ്ടാവും. ഇപ്പോഴിതാ അതിനുള്ള ഉത്തരം കിട്ടിയിരിക്കുകയാണ്.. അല്ല ഉത്തരം കണ്ടെത്തിയിരിക്കുകയാണ്, സോഷ്യൽ മീഡിയയിലെ വിരുതന്മാർ. എങ്കിലും ഇങ്ങനെയൊരു ട്വിറ്റ് ആരും പ്രതീക്ഷിച്ചിട്ടുണ്ടാവില്ല..

സീൻ ഇങ്ങനെയാണ്... എലി ശല്യമുള്ള വീട്ടിൽ താമസിക്കുന്ന സിനുമോൻ ഒരു സീനിൽ തന്‍റെ മുന്നിൽ കാണുന്ന എലിയെ മതിലിലെറിഞ്ഞു കൊല്ലുകയും പിന്നീട് ആ എലിയെ കുഴിച്ചിടുകയും ചെയ്യുന്നുണ്ട്. എന്താണ് ഇവന് എലികളോടിത്ര ദേഷ്യമെന്ന് ചോദിക്കുന്ന സുഹൃത്തിനോട് സൗബിന്‍റെ കഥാപാത്രം അവൻ അവന്‍റെ അച്ഛനു കൊടുത്ത വാക്കാണെന്ന് പറയുന്നുണ്ട്. അപ്പോഴോന്നും മനസിലായില്ലെങ്കിലും കാര്യങ്ങൾ ഇങ്ങനെയൊക്കെയാണെന്ന് ഇപ്പോഴല്ലെ മനസിലാവുന്നത്....

ഈ പറക്കും തളിക എന്ന സിനിമ കാണാത്തവരായി ആരും തന്നെ ഉണ്ടാവില്ല. അതിൽ തന്‍റെ പാസ്പോർട്ട് നശിപ്പിച്ച എലിയെ കൊല്ലാനായി ഹരിശ്രീ അശോകൻ അവതരിപ്പിച്ച സുന്ദരനെന്ന കഥാപാത്രം ബസിന്‍റെ ഗീയർ ലിവറുമായി എലിയെ ഓടിക്കുന്ന രംഗം എന്നും മലയാളികളെ പൊട്ടിച്ചിരിപ്പിക്കുന്നതാണ്. ഈ സുന്ദരന്‍റെ മകനാണ് സിനുമോനെന്നാണ് സോഷ്യൽ മീഡിയയുടെ കണ്ടെത്തൽ. തന്‍റെ അച്ഛന്‍റെ ജീവിതം നശിപ്പിച്ച എലികളോടുള്ള ദേഷ്യമാണ് അർജുൻ അശോകൻ രോമാഞ്ചത്തിലൂടെ തീർക്കുന്നതെന്നും ഈ വിരുതന്മാരുടെ വെളിപ്പെടുത്തൽ.

ഈ പറക്കും തളിക സിനിമയിൽ സുന്ദരൻ എലിയെ ഓടിക്കുന്ന സീനും രോമാഞ്ചത്തിൽ സിനുമോൻ എലിയെ കൊല്ലുന്ന സീനും കൂട്ടിയിണക്കിയാണ് ഇവർ ഈ സത്യം തെളിയിക്കുന്നത്. ''ഇത്രയെങ്കിലും ഞാൻ എന്‍റെ അച്ഛന് വേണ്ടി ചെയ്യണ്ടേ...." എന്ന ക്യാപ്ഷനോടെയാണ് വീഡിയോ പുറത്ത് വന്നിരിക്കുന്നത്. എന്തായാലും വീഡിയോ ശ്രദ്ധപിടിച്ചു പറ്റിയിട്ടുണ്ട്.

മുന്നണികൾക്ക് തൽസ്ഥിതി നേട്ടം

ഭർത്താവ് തോറ്റു; ഇവിഎമ്മിന്‍റെ വിശ്വാസ്യതയെ ചോദ്യം ചെയ്ത് സ്വര ഭാസ്കർ

'എൽഡിഎഫ് സർക്കാർ മൂന്നാം ടേമിലേക്ക്'; ഉപതെരഞ്ഞെടുപ്പ് ഫലം സൂചനയെന്ന് എം.വി. ഗോവിന്ദൻ

'ഞാൻ കടലാണ്, തിരിച്ചുവരും'; പറഞ്ഞത് യാഥാർഥ്യമാക്കി ഫഡ്നാവിസ്

'മഹാ പരാജയം'; മഹാ വികാസ് അഘാടിയെ തോൽവിയിലേക്ക് നയിച്ചത് കോൺഗ്രസോ?