അനന‍്യ പാണ്ഡെ 
Entertainment

എല്ലാ മേഖലയിലും ഹേമ കമ്മിറ്റി വേണം: അനന‍്യ പാണ്ഡെ

ബംഗ്ലൂരുവിൽ നടന്ന യൂത്ത് സമ്മിറ്റിൽ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു താരം

ന‍്യൂഡൽഹി: എല്ലാ മേഖലയിലും ഹേമ കമ്മിറ്റി വേണമെന്ന് ബോളിവുഡ് നടി അനന‍്യ പാണ്ഡെ. ബംഗ്ലൂരുവിൽ സംഘടിപ്പിച്ച യൂത്ത് സമ്മിറ്റിൽ സംസാരിക്കുകയായിരുന്നു താരം. സിനിമാ മേഖലയിലെ സ്ത്രീകൾക്കെതിരായ ലൈംഗികാതിക്രമങ്ങൾക്കെതിരെ ഒരു കമ്മിറ്റി ഉണ്ടാവേണ്ടതിന്‍റെ ആവശ‍്യകതയെക്കുറിച്ചും നടി സംസാരിച്ചു.

കോൾ മി ബേ എന്ന പ്രൈം വീഡിയോ സീരീസിലെ അഭിനയത്തിന് പ്രശംസ പിടിച്ചുപറ്റിയ നടി, ഹേമ കമ്മിറ്റി പോലെയുള്ള ഒരു ബോഡി രൂപികരിക്കുന്നതിനായി സ്ത്രീകൾ ഒരുമിച്ച് പ്രവർത്തിക്കുന്നതിലൂടെ അതിശയകരമായ ജോലിയാണ് ചെയ്യുന്നതെന്ന് നടി പറഞ്ഞു.

ചില പ്രൊഡക്ഷൻ ഹൗസുകളും സിനിമാ നിർമ്മാതാക്കളും സെറ്റുകളിൽ സ്ത്രീകളുടെ സുരക്ഷ ഉറപ്പാക്കുന്നതിനായി അവരുടെ നയങ്ങളിൽ മാറ്റങ്ങൾ വരുത്താൻ തുടങ്ങിയിട്ടുണ്ടെന്നും അനന്യ കൂട്ടിച്ചേർത്തു.

''ഇന്നത്തെ ഞങ്ങളുടെ കരാറുകളിൽ ചില ഹെൽപ്പ് ലൈൻ നമ്പറുകൾ ഉണ്ട് അത് വളരെ പ്രധാനമാണെന്ന് ഞാൻ കരുതുന്നു. ഞങ്ങളുടെ കോൾ ഷീറ്റുകളിൽ പോലും ഹെൽപ്പ് ലൈൻ നമ്പറുകളുണ്ട്. നിങ്ങൾക്ക് അവരെ വിളിച്ച് പരാതിപ്പെടാം. നിങ്ങൾ അജ്ഞാതമായി പരാതിപ്പെടാൻ ആഗ്രഹിക്കുന്നുവെങ്കിൽപ്പോലും ഈ പ്രശ്‌നം കഴിയുന്നത്ര വേഗത്തിൽ പരിഹരിക്കേണ്ടത് പ്രധാനമാണെന്ന് ഞാൻ കരുതുന്നു'', അവർ പറഞ്ഞു.

ഉപതെരഞ്ഞെടുപ്പ്: കേരള സർവകലാശാല നാളത്തെ എല്ലാ പരീക്ഷകളും മാറ്റിവച്ചു

പമ്പയിൽ ഇനി മുതൽ ചെറുവാഹനങ്ങൾ പാർക്ക് ചെയ്യുന്നതിന് അനുമതി നൽകി ഹൈക്കോടതി

ഉദ്യോഗസ്ഥര്‍ക്ക് നിയന്ത്രണത്തിന് സര്‍ക്കാര്‍ നീക്കം

ആൾക്കൂട്ടത്തിലേക്ക് കാർ പാഞ്ഞുകയറി; ചൈനയിൽ 35 മരണം

എലിപ്പനി മരണങ്ങൾക്കെതിരേ കരുത‌ൽ‌ നടപടികളുമായി സർക്കാർ