ഏരീസ് ഗ്രൂപ്പിന്‍റെ ഹൊറർ ഇൻവെസ്റ്റിഗേഷൻ ത്രില്ലർ കർണികയുടെ റെഡ് കാർപ്പെറ്റ് 
Entertainment

ഏരീസ് ഗ്രൂപ്പിന്‍റെ ഹൊറർ ഇൻവെസ്റ്റിഗേഷൻ ത്രില്ലർ കർണികയുടെ റെഡ് കാർപ്പെറ്റ്

ദുബായ്: ഏരീസ് ടെലികാസ്റ്റിംഗ് പ്രൈവറ്റ് ലിമിറ്റഡിന്‍റെ ബാനറിൽ അഭിനി സോഹൻ നിർമിച്ച് നവാഗതനായ അരുൺ വെൺപാല കഥയും സംവിധാനവും സംഗീത സംവിധാനവും നിർവഹിച്ച ഹൊറർ ഇൻവെസ്റ്റിഗേഷൻ ചിത്രം 'കർണിക'യുടെ റെഡ് കാർപെറ്റ് ഇവന്‍റ് അൽ ഗുറൈർ സെന്‍ററിലെ സ്റ്റാർ സിനിമാസിൽ നടത്തി. നിർമാതാവ് വേണു കുന്നപ്പള്ളി, സോഹൻ റോയ്, അഭിനി സോഹൻ റോയ് എന്നിവർ ചടങ്ങിൽ പങ്കെടുത്തു.

യുഎഇയിലെ ഫാർസ് ഫിലിം കമ്പനിയാണ് ചിത്രം റിലീസ് ചെയ്തത്. കവിത, സംവിധാനം, ചലച്ചിത്ര നിർമാണം, തിരക്കഥ എന്നിങ്ങനെ സിനിമയുടെ വിവിധ മേഖലകളിൽ തന്‍റേതായ വ്യക്തിമുദ്ര പതിപ്പിച്ച സോഹൻ റോയ് ആണ് ചിത്രത്തിന്‍റെ പ്രോജക്ട് ഡിസൈനർ. ഈ ചിത്രത്തിലെ ഒരു പാട്ടിന്‍റെ രചനയും അദ്ദേഹം നിർവഹിച്ചിട്ടുണ്ട്.

പ്രിയങ്ക നായരാണ് ചിത്രത്തിലെ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. പ്രമുഖ നടൻ ടി.ജി. രവിയും ഇതിൽ ഒരു പ്രധാന കഥാപാത്രമായെത്തുന്നു. മലയാളം, തമിഴ് ചിത്രങ്ങളിലൂടെ ശ്രദ്ധേയനായ വിയാൻ മംഗലശ്ശേരിയാണ് മറ്റൊരു മുഖ്യ കഥാപാത്രത്തെ അവതരിപ്പിക്കുന്നത്.

ഈ സിനിമയിലൂടെ ആധവ് റാം എന്ന പുതുമുഖ നായകനെ ഏരീസ് ഗ്രൂപ്പ് മലയാളികൾക്ക് പരിചയപ്പെടുത്തുന്നു. സമൂഹ മാധ്യമങ്ങളിലൂടെ ശ്രേദ്ധേയരായ ഐശ്വര്യ വിലാസ്, ഗോകുൽ, ശ്രീകാന്ത് ശ്രീകുമാർ എന്നിവരും ഈ ചിത്രത്തിൽ കഥാപാത്രങ്ങളായെത്തുന്നു.

ബിബിസി യ്ക്കും നാഷണൽ ജോഗ്രഫിക്കിനും വേണ്ടി അൻപതിൽ പരം ഡോക്യുമെന്‍ററി ഫിലിമുകൾക്കായി ക്യാമറ ചലിപ്പിച്ചു പ്രശസ്തനായ അശ്വന്ത് മോഹനാണ് ഈ സിനിമയുടെ ഡിഒപി. അശ്വന്ത് സ്വതന്ത്ര ഛായാഗ്രാഹകനാകുന്ന ആദ്യ മലയാള സിനിമ കൂടിയാണിത്.

സോഹൻ റോയ്

ചിത്രത്തിന്‍റെ മുഴുവൻ ലാഭവും വയനാടിന്‍റെ പുനരുദ്ധാരണ പ്രവർത്തനങ്ങൾക്കായി നൽകുമെന്ന് സോഹൻ റോയ് നേരത്തേ പ്രഖ്യാപിച്ചിരുന്നു.

പൊട്ടിത്തെറിച്ച പേജറുകൾ നിർമിച്ചത് ഇസ്രേലി ഷെൽ കമ്പനികളെന്ന് റിപ്പോർട്ട്

എഡിജിപി അജിത് കുമാറിനെതിരേ വിജിലൻസ് അന്വേഷണം; ഡിജിപിയുടെ ശുപാർശയിലാണ് നടപടി

മാലിന്യം വലിച്ചെറിഞ്ഞാൽ വാട്സ് ആപ്പിലൂടെ അറിയിക്കാം; പിഴ തുകയുടെ 25 ശതമാനം പാരിതോഷികം

'അഭിഭാഷകന്‍ ഒരു ദിവസം പറയും അന്ന് നമുക്ക് കാണാം': അമെരിക്കയിൽ നിന്ന് തിരിച്ചത്തി നടൻ ജയസൂര‍്യ

സംശയത്തിന്‍റെ പേരിൽ 63 കാരിയെ വെട്ടിക്കൊലപ്പെടുത്തി; ഭർത്താവ് സ്റ്റേഷനിൽ കീഴടങ്ങി