iffk 2023 
Entertainment

അ​റി​ഞ്ഞും പ​റ​ഞ്ഞും പാ​ഠ​ശാ​ല​യാ​യി ഓ​പ്പ​ൺ ഫോ​റ​ങ്ങ​ൾ

സി​നി​മ നെ​ഞ്ചി​ലേ​റ്റു​ന്ന പു​തു​ത​ല​മു​റ​യ്ക്ക് ഒ​രു പാ​ഠ​ശാ​ല​യാ​യി മാ​റു​ക​യാ​ണ് ഈ ​തു​റ​ന്നു പ​റ​ച്ചി​ലി​ട​ങ്ങ​ൾ

ശ​​ര​​ത് ഉ​​മ​​യ​​ന​​ല്ലൂ​​ർ

സ​മ​കാ​ലീ​ന​ത​യു​ടെ അ​ഭി​രു​ചി​ക​ളോ​ട് ക​ല​ഹി​ച്ചു​കൊ​ണ്ട് അ​വ​ർ സി​നി​മ​യ്ക്ക് പു​തി​യ ലാ​വ​ണ്യ​ശാ​സ്ത്രം ച​മ​യ്ക്കു​ന്നു. എ​ല്ലാ മു​ന്നു​പാ​ധി​ക​ളെ​യും നി​ഷേ​ധി​ച്ചു​കൊ​ണ്ട് അ​വ​ർ സൃ​ഷ്ടി​യു​ടെ സ്വ​രൂ​പം പു​തി​യ​താ​ക്കു​ന്നു. ആ​ഖ്യാ​ന​ത്തി​ന്‍റെ​യും അ​വ​ത​ര​ണ​ത്തി​ന്‍റെ​യും ആ​ല​ക്തി​ക സൗ​ന്ദ​ര്യം കൊ​ണ്ട് ഭ്ര​മി​പ്പി​ക്കു​ന്നു. വ​രും നാ​ളു​ക​ളി​ലെ സി​നി​മ​യു​ടെ അ‌​വ​സ്ഥ​യും വ​ള​ർ​ച്ച​യും ത​ള​ർ​ച്ച​യും പു​തു​ത​ല​മു​റ സം​വി​ധാ​യ​ക​ർ​ക്കും സി​നി​മാ ആ​സ്വാ​ദ​ക​ർ​ക്കും ബോ​ധ്യ​പ്പെ​ടും വി​ധം ചി​ന്തി​ക്കാ​നും പ​റ​യാ​നും ഇ​ട​മൊ​രു​ക്കി രാ​ജ്യാ​ന്ത​ര ച​ല​ച്ചി​ത്ര​മേ​ള​യി​ലെ ഓ​പ്പ​ൺ ഫോ​റ​ങ്ങ​ൾ. സി​നി​മ നെ​ഞ്ചി​ലേ​റ്റു​ന്ന പു​തു​ത​ല​മു​റ​യ്ക്ക് ഒ​രു പാ​ഠ​ശാ​ല​യാ​യി മാ​റു​ക​യാ​ണ് ഈ ​തു​റ​ന്നു പ​റ​ച്ചി​ലി​ട​ങ്ങ​ൾ. ക​ണ്ട സി​നി​മ​യെ​ക്കു​റി​ച്ച് പ​റ​യാ​നും ഉ​റ​ക്കെ ചി​ന്തി​ക്കാ​നും അ​നു​ഭൂ​തി​യു​ടെ പു​തി​യ വ​ൻ​ക​ര ഈ ​ച​ർ​ച്ച​ക​ൾ വാ​ഗ്ദാ​നം ചെ​യ്യു​ന്നു.

ഓ​രോ ദി​വ​സ​ത്തെ​യും പ്ര​ധാ​ന സി​നി​മ​ക​ൾ പ്ര​ദ​ർ​ശി​പ്പി​ച്ച ശേ​ഷം അ​തി​ന്‍റെ അ​ണി​യ​റ പ്ര​വ​ർ​ത്ത​ക​ര‌ു​മാ​യി ആ​സ്വാ​ദ​ക​ർ​ക്ക് നേ​രി​ട്ട് സം​വ​ദി​ക്കാ​നു​ള്ള അ​വ​സ​രം. സി​നി​മ ച​ർ​ച്ച ചെ​യ്യു​ന്ന രാ​ഷ്ട്രീ​യ പ​രി​സ​രം, അ​ധി​നി​വേ​ശം, ഇ​ടം, വം​ശീ​യ​ത, സ​ർ​ഗാ​ത്മ​ക​ത, പ്ര​ത്യാ​ഘാ​തം, ക​ഥാ​പാ​ത്ര സൃ​ഷ്ടി, മാ​ന​റി​സ​ങ്ങ​ൾ, നാ​ടി​നോ​ട് പ​റ​ഞ്ഞു വ​യ്ക്കു​ന്ന​ത്, സി​നി​മ​യു​ണ്ടാ​ക്കു​ന്ന പ്ര​തി​ക​ര​ണ​ങ്ങ​ൾ, ഭ​ര​ണ​കൂ​ട ഭീ​ക​ര​ത, നി​യ​ന്ത്ര​ണം... ഇ​ങ്ങ​നെ പോ​കു​ന്നു ഓ​പ്പ​ൺ ഫോ​റ​ത്തി​ലെ സം​വാ​ദ​ങ്ങ​ൾ. ആ​സ്വാ​ദ​ക​ന് എ​തി​ർ​ക്കാം, ചോ​ദ്യം ചെ​യ്യാം അ​നു​കൂ​ലി​ക്കാം അ​തി​ന്‍റെ എ​ല്ലാം സ്വ​ത​ന്ത്ര ഇ​ട​മാ​യി ഓ​പ്പ​ൺ ഫോ​റ​ങ്ങ​ൾ മാ​റു​ന്നു​ണ്ടെ​ന്നു ഡെ​ലി​ഗേ​റ്റു​ക​ൾ സാ​ക്ഷ്യ​പ്പെ​ടു​ത്തു​ന്നു. ഓ​രോ സി​നി​മ​യും വി​ട്ടി​റ​ങ്ങി വ​രു​ന്ന പ്രേ​ക്ഷ​ക​ർ അ​ന്വേ​ഷി​ക്കു​ന്ന​ത് ഓ​പ്പ​ൺ ഫോ​റ​ത്തി​ന്‍റെ സ​മ​യ​മാ​ണ്. സി​നി​മ കാ​ണു​ന്ന​ത്ര ഡെ​ലി​ഗേ​റ്റു​ക​ൾ ത​ന്നെ​യു​ണ്ട് ഈ ​തു​റ​ന്ന ച​ർ​ച്ച​യി​ലും പ​ങ്കെ​ടു​ക്കാ​ൻ. മി​ക്ക​പ്പോ​ഴും വ​ർ​ത്ത​മാ​ന​കാ​ല രാ​ഷ്ട്രീ​യ അ​ന്ത​രീ​ക്ഷം രോ​ഷ​ത്തോ​ടെ​യും സ​ങ്ക​ട​ത്തോ​ടെ​യും ചി​ല​പ്പോ​ഴൊ​ക്കെ ശാ​ന്ത​രാ​യും സം​വി​ധാ​യ​ക​ർ പ്ര​തി​ക​രി​ക്കാ​റു​ണ്ട്, പ്രേ​ക്ഷ​ക​നും.

സ​യീ​ദ് മി​ർ​സ, ഗോ​ൾ​ഡ സെ​ല്ലം, ഡോ​ൺ പാ​ല​ത്ത​റ, ഗ​ഗ​ൻ ദേ​വ്, ജി​യോ ബേ​ബി, പ്ര​ശാ​ന്ത് വി​ജ​യ്, ആ​ന​ന്ദ് ഏ​ക​ർ​ഷി, ടി.​വി. ച​ന്ദ്ര​ൻ , ഷാ​ജി എ​ൻ. ക​രു​ൺ , സ​ന്തോ​ഷ് ബാ​ബു​സേ​ന​ൻ, ശ​ര​ത് കു​മാ​ർ, ര​ഞ്ജ​ൻ പ്ര​മോ​ദ്, വ​നൂ​രി ക​ഹി​യൂ, റി​ത ഗോ​മ​സ് തു​ട​ങ്ങി ക​ഴി​ഞ്ഞ അ​ഞ്ചു ദി​വ​സ​ത്തി​നു​ള്ളി​ൽ പ്രേ​ക്ഷ​രോ​ട് സം​വ​ദി​ച്ച സം‌​വി​ധാ​യ​ക​രും അ​ണി​യ​റ പ്ര​വ​ർ​ത്ത​ക​രും നി​ര​വ​ധി.​എ​ല്ലാ ശ​ബ്ദ​ങ്ങ​ളേ​യും ആ​ശ​യ​ങ്ങ​ളേ​യും ഉ​ൾ​കൊ​ള്ളു​ന്ന ആ​ഗോ​ള മാ​ന​വി​ക​ത​യു​ടെ ഇ​രി​പ്പി​ട​മാ​യി ച​ല​ച്ചി​ത്ര മേ​ഖ​ല മാ​റ​ണ​മെ​ന്ന് കെ​നി​യ​ൻ സം​വി​ധാ​യി​ക വ​നൂ​രി ക​ഹി​യൂ പ​റ​യു​ന്നു.​സ​ത്യ​സ​ന്ധ​മാ​യ ക​ലാ​സ​മീ​പ​ന​മാ​ണ് അ​ര​വി​ന്ദ​ന്‍റെ ചി​ത്ര​ങ്ങ​ളെ വേ​റി​ട്ടു​നി​ർ​ത്തു​ന്ന​തെ​ന്ന് പ്ര​ശ​സ്ത സം​വി​ധാ​യ​ക​നും കെ. ​ആ​ർ. നാ​രാ​യ​ണ​ൻ നാ​ഷ​ണ​ൽ ഇ​ൻ​സ്റ്റി​റ്റ്യൂ​ട്ട് ഓ​ഫ് വി​ഷ്വ​ൽ സ​യ​ൻ​സ് ആ​ൻ​ഡ് ആ​ർ​ട്സ് ചെ​യ​ർ​മാ​നു​മാ​യ സ​യീ​ദ് മി​ർ​സ. മേ​ള​യി​ലെ സം​വാ​ദ വേ​ദി​ക​ളി​ൽ ഏ​റ്റ​വും കൂ​ടു​ത​ൽ ആ​ളു​ക​ൾ പ​ങ്കെ​ടു​ത്ത​ത് ബോ​ളി​വു​ഡ് സം​വി​ധാ​യ​ക​ൻ സ​യീ​ദ് മി​ർ​സ​യു​മാ​യു​ള്ള ച​ർ​ച്ച​യ്ക്കാ​യി​രു​ന്നു.

സാ​ങ്കേ​തി​ക​വി​ദ്യ​യു​ടെ കു​തി​ച്ചു​ചാ​ട്ടം, മ​നു​ഷ്യ​രു​ടെ ആ​ഴ​ത്തി​ലു​ള്ള അ​റി​വു​സ​മ്പാ​ദ​ന​ത്തെ പ്ര​തി​കൂ​ല​മാ​യി ബാ​ധി​ച്ചി​ട്ടു​ണ്ട് . മാ​ന​വി​ക​ത എ​ന്ന വി​ഷ​യ​ത്തെ ച​ല​ച്ചി​ത്ര പ്ര​വ​ർ​ത്ത​ക​ർ സ​മീ​പി​ക്കു​ന്ന​തി​ലും അ​തി​ന്‍റെ സ്വാ​ധീ​ന​മു​ണ്ടെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.​പ്രേ​ക്ഷ​ക​ന് ഇ​ഷ്ട​പ്പെ​ടു​മെ​ന്ന് ക​രു​തി താ​ൻ സി​നി​മ​ക​ൾ നി​ർ​മ്മി​ക്കാ​റി​ല്ലെ​ന്നും ഉ​ള്ളി​ലെ ആ​ശ​യ​മാ​ണ് ത​ന്‍റെ സി​നി​മ​യെ​ന്നും സം​വി​ധാ​യ​ക​ൻ ആ​ന​ന്ദ് ഏ​ക​ർ​ഷി പ​റ​ഞ്ഞു. ബി​ഗ്‌​ബ​ജ​റ്റ്‌ ചി​ത്ര​ങ്ങ​ൾ​ക്കു​ള്ള പ​രി​മി​തി​കൊ​ണ്ട് കൂ​ടി​യാ​ണ് മ​ല​യാ​ള സി​നി​മ​യി​ൽ മാ​റ്റ​ങ്ങ​ൾ ഉ​ണ്ടാ​കു​ന്ന​തി​ന് വേ​ഗ​ത കു​റ​വ് സം​ഭ​വി​യ്ക്കു​ന്ന​തെ​ന്നും ഡ്രാ​മ​യി​ൽ ഇ​പ്പോ​ഴും മ​ല​യാ​ളം കു​ടു​ങ്ങി​കി​ട​ക്കു​ക​യാ​ണ​ന്നും വി​ഘ്നേ​ഷ് പി. ​ശ​ശി​ധ​ര​ൻ പ​റ​ഞ്ഞു.​സി​നി​മ​യെ സാം​സ്കാ​രി​ക വി​നി​മ​യോ​പാ​ധി​യാ​യാ​ണ് കാ​ണു​ന്ന​തെ​ന്ന് ഇ​റാ​നി​യ​ൻ നി​ർ​മ്മാ​താ​വ് ഇ​നാ​ൻ ഷാ.

​സം​വി​ധാ​യ​ക​രെ ലിം​ഗ​ഭേ​ദ​മ​നു​സ​രി​ച്ച് വി​ശേ​ഷി​പ്പി​ക്കേ​ണ്ട​തി​ല്ലെ​ന്നും ക​ഴി​വു​ക​ളു​ടെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് വി​ല​യി​രു​ത്തേ​ണ്ട​തെ​ന്നും പോ​ർ​ച്ചു​ഗീ​സ് സം​വി​ധാ​യി​ക റി​ത അ​സ​വേ​ദോ ഗോ​മ​സ് .'വ​നി​താ സം​വി​ധാ​യി​ക' എ​ന്ന അ​ഭി​സം​ബോ​ധ​ന താ​ൻ ഇ​ഷ്ട​പ്പെ​ടു​ന്നി​ല്ല . സാ​മൂ​ഹി​ക​മാ​യ വ​ലി​യ വെ​ല്ലു​വി​ളി​ക​ളെ മ​റി​ക​ട​ന്നാ​ണ് താ​ൻ സം​വി​ധാ​യി​ക​യാ​യ​തെ​ന്നും അ​വ​ർ അ​ഭി​പ്രാ​യ​പ്പെ​ടു​ന്നു. ഇ​ങ്ങ​നെ സി​നി​മ​യു​ടെ അ‌​വ​സ്ഥ​യും വ​ള​ർ​ച്ച​യും ത​ള​ർ​ച്ച​യും പു​തു​ത​ല​മു​റ സം​ന​വി​ധാ​യ​ക​ർ​ക്കും സി​നി​മാ ആ​സ്വാ​ദ​ക​ർ​ക്കും ബോ​ധ്യ​പ്പെ​ടും വി​ധം ത​ന്നെ​യാ​ണ് ഓ​രോ ഓ​പ്പ​ൺ ഫോ​റ​വും ഐ​എ​ഫ്എ​ഫ്കെ ചി​ട്ട​പ്പെ​ടു​ത്തി​യി​രി​ക്കു​ന്ന​ത്. ക​ല​ഹ​ത്തി​ന്‍റെ​യും ക​ലാ​പ​ത്തി​ന്‍റെ​യും കാ​ല​ത്തെ സ​ർ​ഗാ​ത്മ​ക സം​വാ​ദ​ങ്ങ​ളാ​യി‌ തി​ര​സ്ക്ക​രി​യ്ക്കാ​ൻ ക​ഴി​യാ​ത്ത​വി​ധം ഓ​പ്പ​ൺ ഫോ​റ​ങ്ങ​ൾ രാ​ജ്യാ​ന്ത​ര മേ​ള​യു​ടെ സ്പ​ന്ദ‌​ന​മാ​യി മാ​റു​ക​യാ​ണ്.

മദ‍്യ ലഹരിയിൽ 20 സെക്കൻഡ് കണ്ണടച്ച് പോയി; നാട്ടിക വാഹനാപകടത്തിൽ കുറ്റംസമ്മതിച്ച് പ്രതികൾ

'ഫെന്‍ഗല്‍' ചുഴലിക്കാറ്റ്; തമിഴ്‌നാട്ടില്‍ അതിതീവ്ര മഴ മുന്നറിയിപ്പ്, കേരളത്തിലും ജാഗ്രതാ നിർദേശം

കൊല്ലത്ത് വയോധികയ്ക്ക് നേരെ ആക്രമണം

താക്കോൽ മറന്നു; വിഴിഞ്ഞത്ത് മുറ്റത്ത് നിർത്തിയിട്ടിരുന്ന ബൈക്ക് മോഷണം പോയി

കോഴിക്കോട് തെരുവ് നായ ആക്രമണത്തിൽ വിദ്യാർഥിനിക്ക് പരുക്ക്