ജയിംസ് കാമറൂൺ, ടൈറ്റൻ അന്തർവാഹിനി 
Entertainment

ടൈറ്റൻ ദുരന്തം സിനിമയാക്കാനില്ല; ഗോസിപ്പുകൾക്ക് മറുപടി നൽകി ജയിംസ് കാമറൂൺ

ലോസ് ആഞ്ചലസ് : ലോകത്തെ മുഴുവൻ നടുക്കിയ ടൈറ്റൻ അന്തർവാഹിനി ദുരന്തത്തെ സിനിമയാക്കാനൊരുങ്ങുന്നുവെന്ന ഗോസിപ്പിന് അന്ത്യം കുറിച്ച് ഹോളിവുഡ് ഹിറ്റ് സംവിധായകൻ ജയിംസ് കാമറൂൺ. സാധാരണയായി ഇത്തരത്തിലുള്ള ഗോസിപ്പുകൾക്ക് ഞാൻ മറുപടി നൽകാറില്ല. പക്ഷേ ഇപ്പോൾ പറയേണ്ടി വന്നിരിക്കുന്നു. ഓഷ്യൻ ഗേറ്റ് സിനിമയെക്കുറിച്ചുള്ള ചർച്ചകളിൽ ഞാനില്ല, ഇനിയുണ്ടാവുകയുമില്ലെന്നാണ് കാമറൂൺ കുറിച്ചിരിക്കുന്നത്. ഓഷ്യൻ ഗേറ്റ് എക്സ്പെഡീഷൻസിന്‍റെ ഉടമസ്ഥതയിലുള്ള ടൈറ്റൻ അന്തർവാഹിനി ടൈറ്റാനിക് കപ്പലിന്‍റെ അവശിഷ്ടങ്ങൾ കാണുന്നതിനായി ആഴക്കടലിലേക്ക് നടത്തിയ ‍യാത്ര അഞ്ചു പേരിൽ മരണത്തിലാണ് കലാശിച്ചത്.

ഇതിനു മുൻ‌പ് ടൈറ്റാനിക് ദുരന്തത്തെ ആസ്പദമാക്കി കാമറൂൺ നിർമിച്ച ടൈറ്റാനിക് വൻ ഹിറ്റായിരുന്നു. അതു കൊണ്ടു തന്നെ ടൈറ്റൻ‌ ദുരന്തവും കാമറൂൺ സിനിമയാക്കാനൊരുങ്ങുന്നുവെന്ന മട്ടിലുള്ള വാർത്തകളും പ്രചരിച്ചു. കഴിഞ്ഞ ജൂൺ 18നാണ് ടൈറ്റൻ അന്തർവാഹിനി ഉള്ളിലേക്കുള്ള പൊട്ടിത്തെറിയിൽ ഇല്ലാതായത്. ടൈറ്റാനിക്കിന്‍റെ അവശിഷ്ടങ്ങൾക്കു സമീപത്തു നിന്ന് അന്തർവാഹിനിയുടെ ചില അവശിഷ്ടങ്ങൾ മാത്രമേ കണ്ടെത്താൻ കഴിഞ്ഞിട്ടുള്ളൂ. ടൈറ്റാനിക് , ടൈറ്റൻ അപകടങ്ങൾ തമ്മിലുള്ള സാദൃശ്യം തന്നെ ഞെട്ടിപ്പിച്ചുവെന്ന് കാമറൂൺ പറഞ്ഞിരുന്നു. അതിനു പിന്നാലെയാണ് ഗോസിപ്പുകൾ പടർന്നു പിടിച്ചത്.

എ.കെ. ശശീന്ദ്രൻ മന്ത്രി സ്ഥാനം ഒഴിയാൻ ശരദ് പവാർ ആവശ്യപ്പെട്ടേക്കും

ലബനനിൽ വീണ്ടും സ്ഫോടനം; ഇത്തവണ വോക്കി ടോക്കി

ജമ്മു കശ്മീരിൽ 59% പോളിങ്

മലപ്പുറം സ്വദേശിക്ക് എംപോക്സ് സ്ഥിരീകരിച്ചു

അജ്മൽ കാറിന്‍റെ ഇൻഷുറൻസ് പുതുക്കിയത് അപകടശേഷം