ജയറാമും സംഘവും മേളം നടത്തുന്നു. 
Entertainment

ചോറ്റാനിക്കര പവിഴമല്ലിത്തറയിൽ കൊട്ടിക്കയറി ജയറാം

പത്താം തവണയാണ് ചോറ്റാനിക്കര ദേവിയുടെ ശീവേലിയോടനുബന്ധിച്ചു നടന്ന മേളത്തിന് ജയറാം പ്രമാണിയായത്

ചോറ്റാനിക്കര: പതിവ് തെറ്റിക്കാതെ ഇത്തവണയും ചോറ്റാനിക്കര ദേവി ക്ഷേത്രത്തിലെ പവിഴമല്ലിത്തറമേളത്തില്‍ ജയറാം കൊട്ടിക്കയറി. പത്താം തവണയാണ് ചോറ്റാനിക്കര ദേവിയുടെ ശീവേലിയോടനുബന്ധിച്ചു നടന്ന മേളത്തിന് ജയറാം പ്രമാണിയായത്. മൂന്ന് ഗജവീരന്മാരുടെ അകമ്പടിയോടെ നൂറ്റിഅമ്പത്തി എഴോളം വരുന്ന വാദ്യകലാ കരന്മാരാണ് മേളത്തിനുണ്ടായത്. നവരാത്രി ആഘോഷത്തിന്‍റെ ഭാഗമായാണ് ക്ഷേത്രത്തില്‍ പവിഴമല്ലിത്തറ മേളം സംഘടിപ്പിക്കുന്നത്.

ചോറ്റാനിക്കര ദേവിയുടെ ശ്രീമൂലസ്ഥാനമായ പവിഴമല്ലിത്തറയ്ക്ക് മുന്നില്‍ നിന്ന് പതിഞ്ഞ കാലത്തിലാണ് ജയറാം കൊട്ടിക്കയറിയത്. ജയറാം പ്രമാണിയായി പഞ്ചാരിമേളത്തില്‍ ചോറ്റാനിക്കര സത്യന്‍ നാരായണ മാരാര്‍ വലത്തെ കൂട്ട്, ഇടത്തെ കൂട്ട് ആനിക്കാട് കൃഷ്ണകുമാര്‍ ആയിരുന്നു, വലംതല പ്രമാണിയായി തിരുവാങ്കുളം രഞ്ജിത്ത്, കൊമ്പില്‍ മച്ചാട് ഹരിദാസ്, കുഴല്‍ പെരുവാരം സതീശന്‍, ചേര്‍ത്തല ബാബു, കൊടകര അനൂപ്, ഇലത്താളത്തില്‍ ചോറ്റാനിക്കര ജയകുമാര്‍, ചോറ്റാനിക്കര സുനില്‍കുമാര്‍ ചോറ്റാനിക്കര രാജു ബാഹുലേയമാരാര്‍ രവിപുരം ജയന്‍ വാര്യര്‍ അണിനിരന്നു.

രണ്ടും മൂന്നും നാലും കാലങ്ങള്‍ കയറി അഞ്ചാം കാലത്തിലെത്തിയപ്പോഴാണ് മേളത്തില്‍ ആസ്വാദകരും ആവേശത്തിലായത്. മേളം രണ്ടര മണിക്കൂറോളം നീണ്ടു. കൊവിഡ് കാലത്തെ ഇടവേളയൊഴിച്ചാല്‍ തുടര്‍ച്ചയായ പത്താം തവണയാണ് ജയറാമിന്‍റെ നേതൃത്വത്തില്‍ ചോറ്റാനിക്കര ദേവീ ക്ഷേത്രത്തില്‍ പഞ്ചാരിമേളം അരങ്ങേറിയത്.

അപ്രതീക്ഷിത ഭൂരിപക്ഷവുമായി രാഹുലിന്‍റെ വിജയം

ചേർത്ത് പിടിച്ച സഖാക്കൾക്കും നെഞ്ചോട് ചേർത്ത പ്രസ്ഥാനത്തിനും നന്ദി, ഇനിയും ജനങ്ങൾക്കിടയിലുണ്ടാവും; പി. സരിൻ

ചേലക്കരയിൽ യു.ആർ. പ്രദീപിന് വിജയം

അനിയാ, ആ ചിഹ്നം ഉപേക്ഷിച്ചോളൂ... സ്റ്റെതസ്കോപ്പ് കളയണ്ട, നമുക്ക് പണിയെടുത്ത് ജീവിക്കാം; സരിന് ട്രോൾ മഴ

ശരദ് പവാർ, ഉദ്ധവ് താക്കറെ: മഹാരാഷ്ട്രയിൽ വൻമരങ്ങൾ വീണു