പാരീസ് ഒളിമ്പിക്സ് ഉദ്ഘാടന ചടങ്ങിനെ രൂക്ഷമായി വിമർശിച്ച് നടിയും എംപിയുമായ കങ്കണ റണാവത്. ക്രിസ്തുവിന്‍റെ അന്ത്യ അത്താഴം ചിത്രീകരിച്ച രീതിയെയാണ് നടി ഇൻസ്റ്റഗ്രാം സ്റ്റോറികളിലൂടെ വിമർശിച്ചത്. ക്രിസ്തുവിന്‍റെ അന്ത്യ അത്താഴത്തെ ചടങ്ങിൽ നിന്ദിച്ചുവെന്നും കങ്കണ ആരോപിച്ചു. ഇടതുപക്ഷം 2024 ഒളിംപിക്സിനെ ഹൈജാക്ക് ചെയ്തിരിക്കുകയാണ്. സ്വവർഗ ലൈംഗിതകയെക്കുറിച്ചാണ് ഒളിംപിക്സ് ഉദ്ഘാടനചടങ്ങിൽ പറയുന്നത്. സ്വവർഗ ലൈംഗികതയ്ക്ക് ഞാൻ എതിരല്ല. പക്ഷേ ഇതു പരിധികൾ ലംഘിച്ചിരിക്കുന്നു. എങ്ങനെയാണ് ഒളിംപികിസ് ലൈംഗികതയുമായി ബന്ധപ്പെട്ടിരിക്കുന്നത്. എല്ലാ രാജ്യങ്ങളുടെയും കായിക പങ്കാളിത്തത്തിനു മേൽ എങ്ങനെയാണ്ം ലൈംഗികത ആധിപത്യം നേടുന്നത്.
ലൈംഗികത കിടപ്പറയിൽ മാത്രം ഒതുക്കിയാൽ പോരെ എന്നെല്ലാമാണ് കങ്കണ ഇൻസ്റ്റഗ്രാം സ്റ്റോറികളിലൂടെ പ്രതികരിച്ചിരിക്കുന്നത്.
ഒളിംപിക്സ് ഉദ്ഘാടന ചടങ്ങിലെ വിവിധ ചിത്രങ്ങളും കങ്കണ പങ്കു വച്ചിരുന്നു.
ഒളിംപിക്സ് ഉദ്ഘാടന ചടങ്ങിൽ അന്ത്യ അത്താഴത്തെയും ക്രിസ്തുവിനെയും വികലമായി ചിത്രീകരിച്ചുവെന്ന ആരോപണം നിരവധി പേർ ഉയർത്തിയിട്ടുണ്ട്. അന്ത്യ അത്താഴത്തിനൊപ്പം ഒരു കുട്ടിയെ ഉൾപ്പെടുത്തിയതും വൻതോതിൽ വിമർശിക്കപ്പെടുന്നുണ്ട്.