Entertainment

കൊല്ലം സുധിയുടെ സംസ്‌കാരം ഇന്ന്; ബിനു അടിമാലിയുടെ ആരോഗ്യനിലയിൽ പുരോഗതി

ഉച്ചയ്ക്ക് ഒന്നരയോടെ വിലാപയാത്രയായിട്ടാവും മൃതദേഹം സെമിത്തേരിയിലെത്തിക്കുക

കോട്ടയം: വാഹനാപകടത്തിൽ മരിച്ച നടൻ കൊല്ലം സുധിയുടെ സംസ്‌കാരം ഇന്ന്. ഉച്ചകഴിഞ്ഞ് 2 മണിക്ക് കോട്ടയം തോട്ടക്കാട് റീഫോർമിഡ് ആഗ്ലിക്കൻ ചർച്ച് ഓഫ് ഇന്ത്യ സെമിത്തേരിയിലാണ് ചടങ്ങുകൾ. പൊങ്ങന്താനത്തെ വീട്ടിലും പിന്നീട് പൊങ്ങന്താനം യുപി സ്‌കൂളിലും വാകത്താനം പഞ്ചായത്ത് കമ്മൂണിറ്റി ഹാളിലും പൊതു ദർശനമുണ്ടാവും.

ഉച്ചയ്ക്ക് ഒന്നരയോടെ വിലാപയാത്രയായിട്ടാവും മൃതദേഹം സെമിത്തേരിയിലെത്തിക്കുക. രാഷ്ട്രീയ സാമൂഹിക സാംസ്‌കാരിക രംഗത്തെ പ്രമുഖർ അന്തിമോപചാരമർപ്പിക്കാനെത്തും. തിങ്കളാഴ്ച്ച പുലർച്ചെയാണ് വാഹനാപകടത്തിൽ സുധി മരിക്കുന്നത്. വടകരയിൽ നിന്നു പരിപാടികഴിഞ്ഞ് മടങ്ങിവരവേ എതിരെ വന്ന പിക്കപ്പ് വാനുമായി കൂട്ടിയിടിക്കുകയായിരുന്നു.

ഇതേ അപകടത്തിൽ പിരക്കേറ്റ ബിനു അടിമാലി തീവ്ര പരിചരണ വിഭാഗത്തിൽ ചികിത്സയിൽ തുടരുകയാണ്. ഒപ്പമുണ്ടായിരുന്ന മഹേഷിന്‍റെയും വാഹനം ഓടിച്ചിരുന്ന ഉല്ലാസിന്‍റെയും ആരോഗ്യ നിലയിൽ പുരോഗതിയുള്ളതായാണ് റിപ്പോർട്ടുകൾ.

നീലേശ്വരം വെടിക്കെട്ട് അപകടം: വധശ്രമത്തിന് കേസെടുത്ത് പൊലീസ്

പാരമ്പര്യമല്ല, ജീവനാണ് പ്രധാനം; ദീപാവലിക്ക് പടക്കം പൊട്ടിക്കരുതെന്ന് ആവർത്തിച്ച് കെജ്‌രിവാൾ

മലപ്പുറത്ത് ഫ്രിഡ്ജ് റിപ്പയറിങ് കടയിൽ പൊട്ടിത്തെറി; ഒരു മരണം

രേണുകസ്വാമി വധക്കേസ്; നടൻ ദർശന് ജാമ‍്യം

സരിൻ ഒരിക്കലും അൻവറിനെ പോലെ ആകില്ല: എം.വി. ഗോവിന്ദൻ