Entertainment

വെറും 99 രൂപയ്ക്ക് സിനിമ കാണാം...; ബുക്കിങ് ആരംഭിച്ചു

രാജ്യത്തൊട്ടാകെ നാലായിരത്തിലേറെ സ്ക്രീനുകളിൽ ഈ ഓഫർ ലഭ്യമാകും

ദേശീയ സിനിമാ ദിനത്തിൽ വെറും 99 രൂപയ്ക്ക് സിനിമ കാണാം. മൾട്ടിപ്ലക്സ് അസോസിയേഷൻ ഓഫ് ഇന്ത്യയാണ് ദേശീയ സിനിമ ദിനമായ ഒക്ടോബർ 13ന് പ്രത്യേക ഓഫറുമായി രംഗത്തെത്തിയിരിക്കുന്നത്. ഇതനുസരിച്ച് രാജ്യത്തൊട്ടാകെ നാലായിരത്തിലേറെ സ്ക്രീനുകളിൽ ഈ ഓഫർ ലഭ്യമാകും.

മൾട്ടിപ്ലക്സ് അസോസിയേഷന് കീഴിലുള്ള പിവിആർ ഐനോക്സ്, സിനിപോളിസ്, മിറാഷ്, വേവ്, എം2കെ, ഡിലൈറ്റ്, സിറ്റിപ്രൈഡ്, ഏഷ്യൻ മുക്ത എ2, മൂവി ടൈം തുടങ്ങിയ മൾട്ടിപ്ലക്സ് ശൃംഖലകളിലാണ് ഓഫർ ലഭ്യമാകുക.

ബുക്ക്മൈഷോ, പേടിഎം തുടങ്ങിയ സിനിമ ബുക്കിംഗ് ആപ്പുകളിലും ഓഫർ തുകയ്ക്ക് ടിക്കറ്റ് ലഭ്യമാണ്. ബുക്കിംഗ് ആപ്പുകളിൽ 99 രൂപയ്ക്ക് പുറമേ അധിക ബുക്കിംഗ് ചാർജ് ഉണ്ടായിരിക്കും. തീയറ്ററുകളിലെ കൗണ്ടറുകളിൽ 99 രൂപയ്ക്ക് ടിക്കറ്റ് എടുക്കാം. എന്നാൽ ഐ മാക്സ്, 4 ഡിഎക്സ്, റിക്ലൈനർ തുടങ്ങിയ പ്രീമിയം വിഭാഗങ്ങൾക്ക് ഓഫർ ലഭ്യമല്ല. തമിഴ്നാട് തെലുങ്കാന ആന്ധ്രപ്രദേശ് എത്തിടങ്ങളിൽ ഓഫർ ലഭ്യമല്ല എന്നും വിവരങ്ങളുണ്ട്.

മുന്നണികൾക്ക് തൽസ്ഥിതി നേട്ടം

ഭർത്താവ് തോറ്റു; ഇവിഎമ്മിന്‍റെ വിശ്വാസ്യതയെ ചോദ്യം ചെയ്ത് സ്വര ഭാസ്കർ

'എൽഡിഎഫ് സർക്കാർ മൂന്നാം ടേമിലേക്ക്'; ഉപതെരഞ്ഞെടുപ്പ് ഫലം സൂചനയെന്ന് എം.വി. ഗോവിന്ദൻ

'ഞാൻ കടലാണ്, തിരിച്ചുവരും'; പറഞ്ഞത് യാഥാർഥ്യമാക്കി ഫഡ്നാവിസ്

'മഹാ പരാജയം'; മഹാ വികാസ് അഘാടിയെ തോൽവിയിലേക്ക് നയിച്ചത് കോൺഗ്രസോ?